റെയില്‍വേ ബജറ്റ് ദിനത്തില്‍ തിരുവനന്തപുരം റെയില്‍വേ സ്റേഷനില്‍ നിന്ന് യാത്രക്കാരുടെ പ്രതികരണം എടുക്കുകയാണ് മലയാളത്തിലെ പ്രമുഖമായ ചാനലിലെ ഒരു വനിതാ റിപ്പോര്‍ട്ടര്‍ . ചാനലിന് ആവശ്യമായ രീതിയില്‍ പ്രതികരണങ്ങള്‍ എടുത്തു നല്‍കുന്നുണ്ടെങ്കിലും തികച്ചും യാന്ത്രികമായാണ് റിപ്പോര്‍ട്ടിംഗ്.
കഴിഞ്ഞദിവസം ട്രെയിന്‍ തട്ടി മരിച്ച സഹോദരനെ അവസാനമായി ഒന്നു കാണാന്‍ പോകാന്‍ പോലും കഴിയാത്തതിന്‍റെ ദുഃഖത്തോടെയാണ് യാത്രക്കാരെയും ക്യാമറയെയും അവര്‍ അഭിമുഖീകരിക്കുന്നത്. റെയില്‍വെ ബജറ്റ് കാരണം അനിയന്‍റെ ദേഹം കാണാന്‍പോകാനുളള ലീവ് കിട്ടിയില്ല. പിറ്റേന്നുതന്നെ തീവണ്ടിക്കുമുമ്പില്‍ നിന്നുകൊണ്ട് ചാനലിന് വേണ്ടി അഭിനയിക്കേണ്ടിവന്നതിന്‍റെ മാനസിക വിഷമം വേറെ...മാനസികപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്ന പത്തിലേറെ മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് കേരളത്തിലുണ്ട്. ( പ്രശ്നം മാനസികമായതിനാല്‍ പുറത്തുപറയാത്തവരുടെ എണ്ണം ഇതിലുമേറെയാവും ) ഒരു വാര്‍ത്തക്കും വേണ്ടാത്ത ഒരു മാധ്യമവും വാര്‍ത്തയാക്കാന്‍ ആഗ്രഹിക്കാത്ത മാധ്യമപ്രവര്‍ത്തകരുടെ വാര്‍ത്തകള്‍ കേരളവാച്ചില്‍ ...
കൂടുതല്‍ വായിക്കാന്‍>>