ഒരു വിനോദോപാധിയെന്ന നിലയില്‍ കേരളവര്‍മ പഴശിരാജ മികച്ച ചിത്രമായിരിക്കാം. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച് നിര്‍മിച്ച മലയാള ചലച്ചിത്രമെന്ന നിലയില്‍ ചരിത്രത്തിന്‍റെ ഭാഗവുമാകാം. എന്നാല്‍, അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നതുപോലെ ഒരു ചരിത്ര സിനിമയാകാന്‍ പഴശിരാജയ്ക്ക് കഴിഞ്ഞിട്ടില്ല. ഹരിഹരന്‍- എം ടി- ഗോകുലം ഗോപാലന്‍ ടീമിന്‍റെ പഴശിരാജ ചരിത്രത്തെയും സ്വാതന്ത്യ്രസമര ചരിത്രത്തില്‍ കേരളത്തിലെ പ്രമുഖ സ്ഥാനമുള്ള കുറിച്യ സമുദായത്തെയും അവഹേളിക്കുകയാണ് ചെയ്തത്.
കേരളത്തിലെ ആദിമനിവാസികളിലെ ഏറ്റവും സംസ്കാരസമ്പന്നരായ ജനവിഭാഗമാണ് കുറിച്യര്‍. സ്വന്തം ശുദ്ധിയുടെ കാര്യത്തിലും പരിസരശുചിത്വത്തിന്‍റെ കാര്യത്തിലും ഇത്രയേറെ പുരോഗമിച്ച മറ്റൊരു ജനവിഭാഗവും, ഇന്നും നിലനില്‍ക്കുന്നില്ല എഴുതി വേണം പറയാന്‍. എന്നാല്‍, ഇവരെ തീര്‍ത്തും അവഹേളിക്കുന്ന തരത്തിലാണ് ഹരിഹരനും എം ടിയും സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
തോമസ് ഹാര്‍വെ ബാബറും ഡോറ ബാബറും കാട്ടിനുള്ളിലൂടെ യാത്ര ചെയ്യുന്നതിനിടെ കുറിച്യരുടെ പിടിയില്‍ അകപ്പെടുന്ന ഭാഗം അനാവശ്യമായി സിനിമയില്‍ തിരുകിക്കയറ്റി കുറിച്യപ്പടയെ അപമാനിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തത്. ബാബറെയും ഡോറയെയും പഴശിയുടെ സന്നിധിയിലേക്ക് കുറിച്യര്‍ എത്തിക്കുന്നത് ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ഗോത്രവിഭാഗക്കാരെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ പ്രത്യേകതരത്തില്‍ നൃത്തം ചെയ്തുകൊണ്ടാണ്.
കുറിച്യരുടെ ഇടയില്‍ ആഹ്ളാദപ്രകടനത്തിന് ഇത്തരത്തില്‍ നൃത്തം ചെയ്യാറില്ല. ഗോത്രവര്‍ഗക്കാര്‍ എല്ലായിടത്തും ഒരു പോലെയാണെന്നും ഗോത്രവര്‍ഗത്തെ ധ്വനിപ്പിക്കാന്‍ ഇത്തരം നൃത്തങ്ങളും സൂചകങ്ങളുമാണ് ഉപയോഗിക്കേണ്ടതെന്നുമുള്ള ചില അബദ്ധധാരണകളാകാം ഇത്തരത്തില്ല ഒരു സീന്‍ ചിത്രത്തിലുള്‍പ്പെടുത്താന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. സിനിമയെന്ന മാധ്യമത്തിലേക്ക് ചരിത്രത്തെ ആവാഹിച്ച് പ്രതിഷ്ഠിക്കുമ്പോള്‍ വാണിജ്യവിജയം കണക്കിലെടുത്ത് അല്‍പസ്വല്‍പം മാറ്റങ്ങള്‍ വരുത്താമെന്ന വാദിക്കുന്നവരുന്നവരുണ്ടാകാം.
എന്നാല്‍, ഇത്തരം മാറ്റങ്ങളൊന്നുമില്ലാതെയും വാണിജ്യവിജയം നേടാന്‍ പര്യാപ്തമാണ് പഴശിയുടെയും കുറിച്യപ്പടയുടെയും ചരിത്രം. അതിനു പുറമെ, അക്കാലത്തെയും ഇന്നത്തെയും കുറിച്യ സമുദായത്തെ മുഴുവന്‍ അവഹേളിക്കുന്ന ഈ സീന്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും ചലച്ചിത്രത്തിന്‍റെ ഗതിയില്‍ ഒരു മാറ്റവുമുണ്ടാകുന്നിതില്‍നിന്ന് വ്യക്തമാണ്.
പഴശിരാജയെയും പടനായകന്‍ എടച്ചെന കുങ്കന്‍ നായരെയും തലയ്ക്കല്‍ ചന്തുവിന്‍റെ നേതൃത്വത്തിലുള്ള കുറിച്യ പടയെയും കുറിച്ച് വിവരിക്കുന്ന അക്കാലത്തെ പ്രധാനകൃതി മലബാര്‍ കലക്ടറായിരുന്ന വില്യം ലോഗന്‍ എഴുതിയ മലബാര്‍ മാന്വല്‍ എന്ന പുസ്തകമാണ്. അതില്‍ നിന്ന ഏറെ വ്യത്യസ്തമാണ് പഴശിരാജ എന്ന ചലച്ചിത്രം. ചരിത്രം പറയുന്നത്, ബ്രിട്ടീഷ് പട്ടാളത്തിന്‍റെ കൈകൊണ്ടാണ് പഴശി മരിച്ചതെന്നാണ്.
ബ്രീട്ടീഷുകാരുടെ കൈകൊണ്ട് മരിക്കരുതെന്നാഗ്രഹിച്ച പഴശി വയനാട്ടിലെ പുല്‍പ്പള്ളിക്കടുത്ത മാവിലാംതോടിന് സമീപത്തു വച്ച് തന്‍റെ വൈരമോതിരം വിഴുങ്ങി ജീവത്യാഗം ചെയ്യുകയായിരുന്നുവെന്നാണ്. ബാബറുടെ താല്‍പര്യപ്രകാരം പഴശിയുടെ മൃതദേഹം പൂര്‍ണബഹുമതികളോടെ മാനന്തവാടിയിലെ കുന്നിന്‍മുകളല്‍ സംസ്കരിക്കുകയായിരുന്നു.
ചലച്ചിത്ര ഭാഷ്യത്തില്‍, ബാബറുടെ സൈന്യത്തെ നേരിടാനെത്തിയ പഴശി സൈന്യവുമായുള്ള യുദ്ധത്തിനിടെ വെടിയേറ്റ് മരിക്കുകയാണ് ചെയ്യുന്നത്. പഴശിയുടെ ചരിത്രത്തില്‍ പരാമര്‍ശിക്കേ- പ്രമുഖമായ ഒരു സ്ഥലങ്ങളാണ് മാവിലാംതോടും മാനന്തവാടിയും.
എന്നാല്‍, ഇവയെക്കുറിച്ച് ചലച്ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുക പോലും ചെയ്യുന്നില്ല. തലയ്ക്കല്‍ ചന്തുവെന്ന ധീരനായ കുറിച്യപ്പടത്തലവനെ ബ്രീട്ടീഷ് സൈന്യം തൂക്കിക്കൊല്ലുന്നതായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പനമരം കോട്ട ബ്രിട്ടീഷുകാരില്‍ നിന്ന് പിടിച്ചെടുത്തതില്‍ പ്രമുഖനായ ചന്തു ധീരമായി ബ്രീട്ടീഷ് പടയെ നേരിട്ടാണ് വീരമൃത്യു മരിച്ചതെന്ന് ചരിത്രവും ഐതിഹ്യങ്ങളും വ്യക്തമാക്കുന്നു.
പഴശിരാജയുടെ രണ്ടു ഭാര്യമാരില്‍ ഒരാളാണ് കൈതേരി മാക്കം. പഴശിയുടെ വിശ്വസ്തനായ കൈതേരി അമ്പുവിന്‍റെ സഹോദരിയായ മാക്കം വയനാട്ടിലേക്കുള്ള പഴശിയുടെ യാത്രയില്‍ കൂടെയുണ്ടായിരുന്നതായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യഭാര്യ പഴശിയുടെ കൂടെ വയനാട്ടിലേക്ക് പോയപ്പോള്‍ മാക്കം കൈതേരിയില്‍ തന്നെയായിരുന്നു താമസം. ചിത്രത്തില്‍ ഇതും വ്യത്യസ്തമാകുന്നു.
ചരിത്രസിനിമയെന്ന പേരില്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന പിന്നണിപ്രവര്‍ത്തകര്‍ ഇതല്‍ ചരിത്രമെന്ന വസ്തുത മറച്ചുവയ്ക്കുകയാണ്. സിനിമയില്‍ ചരിത്രം പൂര്‍ണസത്യമാകുന്നത് ബോധ്യപ്പെടുത്തണ്ട ഉത്തരവാദിത്തം സംവിധായകനും നിര്‍മാതാവിനും കഥാകൃത്തിനുമുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ