First published in Free Press, August , 2004
സിക്സ്ത് പേജ്
ബയോഡാറ്റ
പേര് : ജോര്ജ് ബുഷ് (ജൂനിയര്)
വിലാസം : വൈറ്റ് ഹൗസ്, വാഷിംഗ്ടണ് ഡി.സി., യു.എസ്.എ.
പിതാവിന്റെ പേര് : ജോര്ജ് ബുഷ് (സീനിയര്)
ഇപ്പോഴത്തെ ജോലി : യു.എസ്. പ്രസിഡന്റ്
സ്റ്റേറ്റസ് : വിവാഹിതന്
മുന്കാല പരിചയം:
1. അച്ഛന് ബുഷിന്റെ സഹായം കൊണ്ട് (പേര് കൊണ്ടും) ടെക്സാസിലെ ഗവര്ണറായി.
2. ഒരു എണ്ണക്കമ്പനി സ്വന്തമാക്കി. എന്നാല് ടെക്സാസില് എണ്ണ കണ്ടെത്താനാവാതെ വന്നപ്പോള് തന്റെ ഷെയറുകള് വിറ്റ് കമ്പനി കുളം തോണ്ടി.
3. പാര്ലമെന്റായ യു.എസ്. കോണ്ഗ്രസിലേക്ക് മത്സരിച്ച് തോറ്റു.
4. ഹോളിവുഡില് ബി റേറ്റിംഗുള്ള ഒരു ചിത്രം നിര്മിച്ചു.
5. എണ്ണ- ഊര്ജ കമ്പനികള്ക്കായി പരിസ്ഥിതി നിയമങ്ങള് തിരുത്തിയെഴുതി ടെക്സാസിനെ അമേരിക്കയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട സംസ്ഥാനമാക്കി.
6. അഞ്ചുലക്ഷം പോപ്പുലര് വോട്ടുകള്ക്ക് പിറകിലായിട്ടും യു.എസ്. പ്രസിഡന്റായി.
ഇപ്പോഴത്തെ ജോലിയിലെ നേട്ടങ്ങള്:
1. ആരുടെയും ക്ഷണമില്ലാതെ, ജനാധിപത്യം പുനസ്ഥാപിക്കാനും അമേരിക്കയെയും പിന്നെ ലോകത്തെ തന്നെയും രക്ഷി ക്കാനും രണ്ടുരാജ്യങ്ങളില് സൈനിക അധിനിവേശം നടത്തി.
2. അമേരിക്കന് ചരിത്രത്തിലെ ഏറ്റവും വലിയ വാര്ഷികകമ്മിയുടെ സ്രഷ്ടാവ്.
3. ക്രിമിനല് റെക്കോര്ഡുകളില് സ്വന്തം സ്ഥാനം അലങ്കരിക്കവേ പ്രസിഡന്റായ ആള്.
4. ചുമതലയേറ്റെടുത്ത് ആദ്യവര്ഷം തന്നെ ഏറ്റവും കൂടുതല് അവധി എടുത്ത പ്രസിഡന്റ്.
5. മറ്റേത് പ്രസിഡന്റിനേക്കാള് കൂടുതല് ഫണ്ട് ശേഖരണം നടത്തി.
6. പ്രസിഡന്റായി രണ്ടുവര്ഷത്തിനുള്ളില് 20 ലക്ഷം അമേരിക്കക്കാര്ക്ക് അവരുടെ ജോലി നഷ്ടപ്പെടുത്തി.
7. ദൃശ്യമാധ്യമങ്ങളുടെ ഈ പ്രഭാവകാലത്ത് ഏറ്റവും കുറവ് പത്രസമ്മേളനങ്ങള് നടത്തിയ പ്രസിഡന്റ്.
8. അമേരിക്കന് ഭരണഘടന ഭേദഗതി ചെയ്യാന് ഏറ്റവും കൂടുതല് നിയമങ്ങളും ഓര്ഡറുകളും പുറപ്പെടുവിച്ച പ്രസിഡന്റ്.
9. ഏറ്റവും കൂടുതല് പ്രഖ്യാപിത കുറ്റവാളികളെ പ്രധാനസ്ഥാനങ്ങളില് പ്രതിഷ്ഠിക്കാന് ഉത്സാഹം കാണിച്ച പ്രസിഡന്റ്.
10. മനുഷ്യചരിത്രത്തില് ഒരു വ്യക്തിക്കെതിരായി ഏറ്റവും കൂടുതല് ജനങ്ങള് (15 മില്യന്) പ്രതിഷേധവുമായി തെരുവിലി റങ്ങി. (www.hyperreal.org/~dana/marches/)
11. അന്താരാഷ്ട്ര മര്യാദയും നിയമങ്ങളും ഏറ്റവും കൂടുതല് തവണ ലംഘിച്ച യു.എസ്. പ്രസിഡന്റ്.
12. ഏറ്റവും രഹസ്യാത്മകവും അക്കൗണ്ടബിളുമല്ലാത്ത ഭരണം.
13. സഹപ്രവര്ത്തകരില് ഏറ്റവും പാവപ്പെട്ട ആള് കോണ്ടലിസ റൈസ് (കോടീശ്വരിയായ ഇവരുടെ പേരിലാണ് ഒരു ഓയില് ടാങ്കര് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.)
14. മനുഷ്യാവകാശ കമ്മീഷനില് നിന്നും ഇലക്ഷന് മോണിറ്ററിംഗ് ബോര്ഡില് നിന്നും അമേരിക്കയെ യു.എന്. ആദ്യ മായി പുറത്താക്കിയപ്പോള് അമേരിക്കന് പ്രസിഡന്റായിരുന്നു.
15. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളും ആദ്യമായി ഒരുമിച്ച് പാപ്പരായപ്പോള് അമേരിക്കന് പ്രസിഡന്റ്.
16. ലോകത്തിന് ഭീഷണിയാണെന്ന് 71% യൂറോപ്പുകാരും ‘അംഗീകരിച്ച’ ആദ്യത്തെ അമേരിക്കന് പ്രസിഡന്റ്.
17. 9/11 ന് ശേഷം അമേരിക്കക്ക് ലഭിച്ച സഹതാപം റെക്കോഡുസമയം കൊണ്ട് പ്രതിഷേധമാക്കി മാറ്റിയ പ്രസിഡന്റ്.
18. 9/11നെക്കുറിച്ച് പൊതു അന്വേഷണത്തിന് വിസമ്മതിച്ച ആള്.
19. യു.എസ്. ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്പത്തികസാഹചര്യത്തില് യു.എസ്. പ്രസിഡന്റ് പദവിയിലെത്തി രണ്ടുവര്ഷത്തിനുള്ളില് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളെയും പാപ്പരാക്കി.
റെക്കോഡുകളും റെഫറന്സുകളും:
1. മദ്യപിച്ച് വാഹനമോടിച്ചതിന് മെയ്നയില് വെച്ച് ഒരു തവണ ശിക്ഷിക്കപ്പെട്ടു.
(ടെക്സാസ് ഡ്രൈവിംഗ് റെക്കോഡുകളില്നിന്ന് ഇവ മായ്ച്ചുകളഞ്ഞതിനാല് യഥാര്ത്ഥവിവരം ലഭ്യമല്ല)
2. യുദ്ധകാലത്ത് പട്ടാളത്തില് നിന്ന് ഒളിച്ചോടി.
3. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനക്ക് വിസമ്മതിച്ചു. ഇതുസംബന്ധിച്ച ചോദ്യങ്ങള്ക്ക് മറുപടി പറയാനും തയാറായില്ല.
4. ടെക്സാസ് ഗവര്ണര് കാലത്തെ ചെയ്തികളെക്കുറിച്ചുള്ള രേഖകള് അച്ഛന്റെ ലൈബ്രറിയിലേക്ക് മാറ്റി സീല് ചെയ്തു.
5. ബുഷ് മൂലം പൊളിഞ്ഞുപാളീസായ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള് പൊതുജനങ്ങള്ക്ക് ലഭ്യമല്ലാത്ത രീതിയില് മാറ്റി.
ഒപ്പ്: ജോര്ജ് ബുഷ് ജൂനിയര്
വാഷിംഗ്ടണ്,
ആഗസ്റ്റ് 1, 2004
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ