2010, ഏപ്രിൽ 22, വ്യാഴാഴ്‌ച

Why Free Press?

First published in Free Press, July 2004

എന്തുകൊണ്ട്  ഫ്രീ   പ്രസ്

  • ''മാധ്യമങ്ങള്വെറുതെ വാര്ത്തകള്‍ 'സൃഷ്ടിക്കാറില്ല'. ഭരണവര്ഗത്തിന്റെ ആശയസംഹിതകളെ ഒരു ഗൂഡാലോചനയെന്നപോലെ പകര്ന്നുകൊടുക്കാറുമില്ല. വിമര്ശനാത്മകമായി അഭിപ്രായപ്പെട്ടാല്‍, വാര്ത്തകള്ക്ക് 'പ്രാഥമിക വിശദീകരണം' നല്കാറുമില്ല. എന്നാല്അധികാരവുമായുള്ള അവരുടെ ഘടനാപരമായ ബന്ധം വഴി ഭരണാനുകൂല്യം പറ്റുന്നവരുടെ പ്രസ്താവനകളെ വിശ്വസനീയമെന്ന് തോന്നിപ്പിക്കും വിധം പുനര്നിര്മിക്കുകയാണ് അവ ചെയ്യുന്നത്.''
  • എസ്. ഹാള്‍ , വേള്ഡ് ഓഫ് ഗോസിപ്പ് കോളം, 1967
  •  
  • ''ജീവിതത്തിന്റെ ആദ്യകാലത്ത് തന്നെ ഞാന്ശ്രദ്ധിച്ചിരുന്നു, ഒരു സംഭവം പോലും ഒരു പത്രത്തിലും ശരിയായി റിപ്പോര്ട്ട് ചെയ്യാറില്ലെന്ന്.''
  • ജോര്ജ് ഓവെല്‍, ഇംഗ്ലീഷ് സാഹിത്യകാരന്‍, കലക്റ്റഡ് എസ്സെയ്സ്, ജേണലിസം, ആന്റ് ലെറ്റേഴ്സ്.
  •  
  • ''രാഷ്ട്രീയ പാര്ട്ടികളുടെ വക്താക്കളും ഭരണകര്ത്താക്കളും പൊലീസുകാരും പറയുന്നതിനോട് നിഷ്കരുണമായ വിരോധത്തോടെയായിരിക്കണം പത്രക്കാര്സമീപിക്കേണ്ടത്.''
  • നിക്കൊലസ് റ്റൊമലിന്‍, 1973ല്ഗോലന്കുന്നുകളില്കൊല്ലപ്പെട്ട സണ്ഡേ ടൈംസിന്റെ വിദേശലേഖകന്‍.
  • ''ജേണലിസ്റ്റിക് പരിശ്രമങ്ങളെ സഹായിക്കുന്ന വിജ്ഞാനത്തിന്റെ നാല് തൂണുകള്‍, നുണകള്‍, വങ്കത്തം, പണമുണ്ടാക്കല്‍, ധാര്മികമായ ഉത്തരവാദിത്തമില്ലായ്മ എന്നിവയാണ്.''
  • മര്ലണ്ബ്രാന്ഡോ, 1995 ജൂണില്‍ 'ഡിവൈന്റാപ്ചറു'മായി ഉണ്ടായ എതിര്പ്പിനെക്കുറിച്ച് ചോദിച്ച റിപ്പോര്ട്ടര്മാരോട് പറഞ്ഞത്
  •  
  • ''ജനങ്ങളുടെ മനസറിയു കയും അത് നിര്ഭയം റിപ്പോര്ട്ട് ചെയ്യുകയുമാണ് പത്രപ്രവര്ത്തകന്റെ ആത്യന്തികദൗത്യം.''
  • മോഹന്ദാസ് കരംചന്ദ് ഗാന്ധി
  •  
  •  ഫ്രീ പ്രസ്  (സ്വതന്ത്ര പത്രപ്രവര്ത്തനം)
  • നമുക്ക്  പത്രമാധ്യമങ്ങളില്ലാത്ത ഗവണ്മെന്റ് വേണോ ഗവണ്മെന്റില്ലാത്ത പത്രങ്ങള്വേണോ എന്ന് തീരുമാനിക്കാന്എനിക്ക് വിട്ടുതരികയാണെങ്കില്ഞാന്ഒരു നിമിഷം പോലും അമാന്തിക്കില്ല, രണ്ടാമത്തേത് തെരഞ്ഞെടുക്കാന്‍.
  • -- തോമസ് ജെഫേഴ്സണ്‍, 1787



പത്രസ്വാതന്ത്ര്യം അഥവാ സ്വതന്ത്ര പത്രപ്രവര്ത്തനം എന്ന ആശയത്തിന് വളരെ പഴക്കമുണ്ട്. എന്നുമുതല്മാധ്യമങ്ങളെ കടിഞ്ഞാണിടാന്ശ്രമിച്ചോ അന്നുമുതല്തന്നെ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് ജനങ്ങള്ചിന്തിച്ചുതുടങ്ങിയിരുന്നു. ഇംഗ്ലീഷ് വിപ്ലവത്തിന് ശേഷം പത്രങ്ങള്ക്ക് മേല്ചുമത്തിയ സെന്സര്ഷിപ്പും മറ്റും ആശയത്തിന് ശക്തി കൂട്ടി. മില്ട്ടന്റെഎരിയോപജിറ്റിക്ക’ (Areopagetica), വില്യം വാല്വിന്റെ കംപാഷനേറ്റ് സമരിറ്റന്‍” തുടങ്ങിയ സൃഷ്ടികള്പത്രസ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ച അക്കാലത്തെ കൃതികളായിരുന്നു.
തുടക്കകാലത്ത് ഗവണ്മെന്റ് നടത്തിയിരുന്ന പത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇവ സ്വതന്ത്രവും നീതിയുക്തവുമായി വാര്ത്തകള്കൈകാര്യം ചെയ്യാതെ ഗവണ്മെന്റിന്റെ വക്താക്കളായി പ്രവര്ത്തിക്കുന്നവയായിരുന്നു. മാധ്യമരംഗത്തെ സ്വകാര്യവത്കരണം ഈയവസ്ഥക്ക് മാറ്റമുണ്ടാക്കുമെന്നായിരുന്നു അക്കാലത്തെ ചിന്താഗതി. എന്നാല്സ്വകാര്യപത്രങ്ങളെ ഗവണ്മെന്റുകള്കൈയിലെടുക്കുകയോ അല്ലെങ്കില്ഭരിക്കുന്നവരുടെ പ്രീതി നേടുന്നതിനും സ്വാര്ത്ഥലാഭത്തിനും വേണ്ടി  അവ ഗവണ്മെന്റിന്റെ വാദങ്ങള്മാത്രം നല്കുകയോ ചെയ്തുവന്നു. ചില മാധ്യമങ്ങള്തങ്ങളുടെ ബിസിനസ് താത്പര്യങ്ങള്വച്ച് വാര്ത്തകള്സെന്സര്ചെയ്യാന്തുടങ്ങി
പത്രസ്വാതന്ത്ര്യം ബ്രിട്ടീഷുകാര്ക്ക് ജന്മാവകാശമാണ്. അഭിപ്രായസ്വാതന്ത്ര്യം പോലെ തന്നെ അവര്ക്ക് പത്രസ്വാതന്ത്ര്യവും അനുവദിച്ചിരിക്കുന്നു. വില്യം കോബിറ്റ് തറപ്പിച്ചുപറയുന്ന ഒരു കാര്യമുണ്ട്. പൂര്ണമായ പത്രസ്വാതന്ത്ര്യം എന്നും ഒരു യുട്ടോപ്യന്ആശയം മാത്രമായിരിക്കുമെന്ന്. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. ഇവിടെ, വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യം മാത്രമേ മാധ്യമങ്ങള്ക്കുമുള്ളൂ. അടിയന്തരാവസ്ഥകാലത്ത്, പലരും പറയാറുള്ളതുപോലെ,  ‘കുനിയാന്പറഞ്ഞപ്പോള്മുട്ടിലിഴഞ്ഞപത്രങ്ങളാണ് ഇവിടെയുള്ളത്. സ്വാതന്ത്ര്യസമരകാലത്തിന് ശേഷം കേരളത്തില്സ്വതന്ത്രപത്രപ്രവര്ത്തനം എന്ന ആശയം ചര്ച്ച ചെയ്യപ്പെടുക പോലുമുണ്ടായിട്ടില്ല.
സ്വതന്ത്ര പത്രപ്രവര്ത്തനത്തില്നിന്ന്ഫ്രീ പ്രസിലേക്ക്
ഡെല്ഹിയില്നിന്ന് ഫ്രീ പ്രസ് എന്ന പേരില്ഒരു മാസിക പുറത്തിറങ്ങുന്നതിന് കാരണമായത് ഒരു കൂട്ടം പത്രപ്രവര്ത്തകരുടെയും അഭിഭാഷകരുടെയും സാമൂഹ്യപ്രവര്ത്തകരുടെയും വിവിധ യൂണിവേഴ്സിറ്റികളിലെ റിസര്ച്ച് സ്കോളേഴ്സിന്റെയും മറ്റും കൂട്ടായ്മയാണ്. അന്താരാഷ്ട്ര മാധ്യമ രംഗത്തും ഇന്ത്യന്മാധ്യമ രംഗത്തും പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന യുവ പത്രപ്രവര്ത്തകരാണ് കൂട്ടായ്മക്ക് വേണ്ടി ഫ്രീ പ്രസിന് പിന്നില്പ്രവര്ത്തിക്കുന്നത്അമേരിക്കന്റേഡിയോയായറേഡിയോ പസഫിക്കയുടെ സൗത്ത് ഏഷ്യന്ബ്യൂറോ ചീഫ് വിനോദ് കെ. ജോസാണ്  ഫ്രീ പ്രസിന്റെ എഡിറ്റര്‍.
2003 ഫെബ്രുവരി മാസം മുതല്തന്നെ ഫ്രീ പ്രസിന്റെ പ്രാരംഭപ്രവര്ത്തനങ്ങള്ആരംഭിച്ചിരുന്നു. ഇതിനിടെ പതുക്കെപ്പതുക്കെ ഫ്രീ പ്രസ് വളര്ന്നുവരികയായിരുന്നു. ഫ്രീ പ്രസ് മാസികയായി പുറത്തിറങ്ങുന്നതൊപ്പം തന്നെ ഇതിന്റെ വെബ്സൈറ്റും പുറത്തിറങ്ങുകയാണ്. (www.freepressmag.com)
ഫ്രീ പ്രസിന്റെ പ്രത്യേകതകള്
മാധ്യമങ്ങള്പൊതു ആവശ്യത്തിനുള്ളതും എല്ലാ പൗരന്മാരുടെയും വിനോദത്തിന് വേണ്ടിയുള്ളതും ആയിരിക്കണം. ഇത് കച്ചവടക്കാരുടെയും ഭരണകര്ത്താക്കളുടെയും സ്വകാര്യലാഭത്തിനുള്ള ഒന്നായിരിക്കരുത്. - ജോണ്കീന്‍, മീഡിയ ആന്റ് ഡെമോക്രസി, പോളിറ്റി പ്രസ്, യു.കെ., 1991
ഡെല്ഹിയില്നിന്ന് മലയാളത്തില്പ്രസിദ്ധീകരിച്ച് കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള മലയാളികളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ഒരു മാസികയാണ് ഫ്രീ പ്രസ്. എന്താണ് ഫ്രീ പ്രസിനെ വ്യത്യസ്തമാക്കുന്നത്? കാഴ്ചപ്പാടില്തന്നെയാണ് ഫ്രീ പ്രസ് മറ്റുമാസികകളില്നിന്ന് വ്യത്യസ്തമാകുന്നത്
മാധ്യമങ്ങള്എന്തായിരിക്കണമെന്നതിനെക്കുറിച്ച് പലരും ചര്ച്ച ചെയ്തിട്ടുണ്ട്. ജോണ്കീന്പറയുന്നതുപോലെ സ്വകാര്യലാഭത്തിന് വേണ്ടിയുള്ള ഒന്നായിരിക്കരുത് മാധ്യമങ്ങള്‍. രാഷ്ട്രീയപാര്ട്ടികളും കോര്പറേറ്റ് സ്ഥാപനങ്ങളും സ്വകാര്യലാഭത്തിന് വേണ്ടിയോ വില്പനച്ചരക്കായോ ആണ് ഇന്ന് മാധ്യമങ്ങളെ കാണുന്നത്. എന്നാല്മറ്റ് മാസികകളില്നിന്ന് വ്യത്യസ്തമായി രാഷ്ട്രീയപാര്ട്ടികളുടെയോ കോര്പറേറ്റുകളുടെയോ പിന്തുണയില്ലാതെ പ്രവര്ത്തിക്കുന്ന ഒരു മാസികയാണിത്. അതുകൊണ്ടുതന്നെ, ജനങ്ങള്ക്ക് സ്വാര്ത്ഥതാത്പര്യങ്ങളുടെ സെന്സര്ഷിപ്പില്ലാതെ, വാര്ത്തകള്തമസ്കരിക്കാതെ നല്കാമെന്ന മെച്ചമുണ്ട്.
വര്ഗീയ ധ്രുവീകരണവും അതുമൂലമുണ്ടാകുന്ന സാമൂഹികവിടവുകളും അതുണ്ടാക്കുന്ന പ്രശ്നങ്ങളും മൂര്ച്ഛിക്കുന്ന ഒരു കാലഘട്ടമാണിത്. തൊഴിലില്ലായ്മ, ജാതി, കടബാധ്യത, കാര്ഷിക വിലത്തകര്ച്ച, ആത്മഹത്യകള്‍, നിരാശരായ യുവതലമുറ ... എണ്ണിയാലൊടുങ്ങാത്ത ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്രാഷ്ട്രീയപാര്ട്ടികളും അവയുടെ തലപ്പത്തിരിക്കുന്നവരും ശ്രമിക്കാത്തതുകൊണ്ട് ജനങ്ങളുടെ ഇടയില്വര്ധിച്ചുവരുന്ന പ്രതികരണം ഭരണകര്ത്താക്കള്അറിയേണ്ടതുണ്ട്. അതുപോലെ തന്നെ, ഭരണകര്ത്താക്കളുടെയും തത്പരകക്ഷികളുടെയും തോന്നിവാസങ്ങളും ജനങ്ങളുടെ മുന്നില്തുറന്നുകാണിക്കപ്പെടേണ്ടതുണ്ട്. ജനങ്ങള്ക്ക് വേണ്ടത് കാര്യഗൗരവമില്ലാത്ത സംവാദങ്ങളോ നേതാക്കള്നടത്തുന്ന അങ്ങാടിപ്പോരുകളോ, രാഷ്ട്രീയനേതാക്കള്ക്ക് വേണ്ടി നടത്തുന്ന പബ്ലിക്ക് റിലേഷന്സ് വര്ക്കുകളോ, ഗവണ്മെന്റിനെ സഹായിക്കുന്ന തിളങ്ങുന്ന മുദ്രാവാക്യങ്ങളോ, സാംസ്കാരിക-രാഷ്ട്രീയനേതാക്കന്മാരുടെ ചെളിവാരിയേറുകളോ അല്ല. പകരം അവര്ക്ക് വേണ്ടത് അവരുടെ കഷ്ടതകളേക്കുറിച്ചുള്ള, ദുഖങ്ങളെക്കുറിച്ചുള്ള, സമരങ്ങളെക്കുറിച്ചുള്ള വാര്ത്തകളാണ്, വര്ത്തമാനങ്ങളാണ്. എന്നാല്അവര്ക്ക് വേണ്ടത് നല്കുന്നതിന് പകരം തങ്ങള്ക്ക് ഇഷ്ടമുള്ളത് മാധ്യമങ്ങള്കൊടുക്കുന്നു. ഇവിടെയാണ് ഫ്രീ പ്രസ് വ്യത്യസ്തമാകുന്നത്.
പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഒരു പോലെ മറന്നിരിക്കുന്ന, ചിലപ്പോഴൊക്കെ അറിഞ്ഞിട്ടും സംസാരിക്കാത്ത, തമസ്കരിക്കുന്ന, സ്വയം എടുത്തണിയുന്ന സെന്സര്ഷിപ്പ് വഴി മാറ്റി വെക്കുന്ന പല പ്രശ്നങ്ങളെക്കുറിച്ചും നേരിട്ട് തന്നെ ജനങ്ങളോട് ഫ്രീ പ്രസ് സംവദിക്കുന്നു. പലപ്പോഴും മാധ്യമങ്ങള്മറ്റ് പലതിന്റെയും - ഗവണ്മെന്റിന്റെ, രാഷ്ട്രീയപാര്ട്ടികളുടെ, കോര്പറേറ്റുകളുടെ, എന്‍.ജി..കളുടെ - നാവായി മാറുമ്പോള്വായനക്കാരറിയുന്നത് ഒരു പക്ഷെ വളച്ചൊടിക്കപ്പെട്ട വര്ത്തമാനങ്ങള്മാത്രമാകുന്നുരാഷ്ട്രീയമൂല്യച്യുതിയും അരാഷ്ട്രീയവത്കരണവും ഉപഭോഗതാത്പര്യവും വളര്ത്താനാണ് മാധ്യമങ്ങള്ശ്രമിക്കുന്നത്. അവ വെറും കച്ചവടതാത്പര്യം മാത്രമുള്ള ഉത്പന്നം മാത്രമായി മാറുന്നു. ജനങ്ങളുമായി ആശയസംവാദം നടത്തുന്ന റോള്മാധ്യമങ്ങള്ഉപേക്ഷിച്ചിരിക്കുന്നു. എന്നാല്‍  ഫ്രീ പ്രസ് പതിബദ്ധത പുലര്ത്തുന്നത് ജനങ്ങളോട് മാത്രമാണ്.
സഹകരിക്കുന്നവര്
റിപ്പോര്ട്ടര്മാരുടെ കാര്യത്തിലായാലും സര്ക്കുലേഷന്വിഭാഗത്തിന്റെ കാര്യത്തിലായാലും ഫ്രീ പ്രസിന് ലോകത്തിന്റെ പല ഭാഗത്തും മികച്ച ശൃംഖലയുണ്ട്. അമേരിക്കയിലും ജര്മനിയിലും ദുബായിയിലും ജിദ്ദയിലും ഇസ്ലമാബാദിലും കാശ്മീര്‍, ഡെല്ഹി, കൊഹിമ, ഹൈദരാബാദ്, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും കേരളത്തിലെ എല്ലാ ജില്ലകളിലും ഫ്രീ പ്രസിന്റെ സ്വന്തം റിപ്പോര്ട്ടര്മാരുണ്ട്. കൂടാതെ, അന്താരാഷ്ട്രമാധ്യമരംഗത്തെ പ്രഗത്ഭരും അരുന്ധതി റോയ് തുടങ്ങിയവരും ഫ്രീ പ്രസിന് വേണ്ടി എഴുതാന്തയാറായിട്ടുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലും അയല്സംസ്ഥാനങ്ങളിലും ഇന്ത്യയിലെ പ്രമുഖനഗരങ്ങളിലും ഗള്ഫിലും വ്യാപിച്ചുകിടക്കുന്നതാണ് ഫ്രീ പ്രസിന്റെ സര്ക്കുലേഷന്വിഭാഗം. മലയാളി സാന്നിധ്യമുള്ള ഏത് നഗരത്തിലും, കേരളത്തിലെ ഏത് ഗ്രാമങ്ങളിലും ഫ്രീ പ്രസ് ഒരു പോലെ ലഭ്യമാകും. എന്നാല്സ്വന്തം മാസികയായി വായനക്കാര്ഫ്രീ പ്രസിനെ ഏറ്റെടുക്കുമ്പോള്മാത്രമാണ് സംരംഭം പൂര്ണമാകുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ