2010, ഏപ്രിൽ 18, ഞായറാഴ്‌ച

വാ | യ | ന

First Published in Free Press, July 2004


പക്ഷികള്യുദ്ധം പ്രഖ്യാപിക്കുന്നു

പക്ഷികള്‍, ഡാഫ്നി ഡുമോറിയേ, വിവ.: സി. വേണുഗോപാല്‍, പാപ്പിയോണ്‍, കോഴിക്കോട്, 74 പേജ്/ 40 രൂപ.

പക്ഷികള്‍! ഭൂമുഖത്തെ എത്ര മനോഹരമായ ജീവികള്‍! കൂട്ടിലിട്ട് ഓമനിച്ച് വളര്ത്തുന്ന തത്തയേയും കൃഷിയിടങ്ങളില്പാറിപ്പറന്ന് നടക്കുന്ന കുരുവികളെയും മൈനയേയും ഭീകരജീവിയായി മനുഷ്യന് കാണാന്സാധിക്കുമോ?

ലണ്ടന്പട്ടണത്തില്നിന്ന് മുന്നൂറ് മൈല്തെക്കായി ഒരുള്നാടന്തീരദേശത്താണ് ഒരു ശിശിരകാലത്ത് പതിനായിരക്കണക്കിന് പക്ഷികള്ചേര്ന്ന് ഒരു 'യുദ്ധം' സൃഷ്ടിച്ചത്. മനുഷ്യനും പക്ഷികളും തമ്മിലുള്ള യുദ്ധം. തണുപ്പില്നിന്ന് രക്ഷ തേടാനെത്തുന്ന അഭയാര്ത്ഥികളായിട്ടാണ്, ഒരിടത്തരം കൃഷിക്കാരനായ നാട്ടും കുടുംബവും ഗ്രാമവും ആദ്യം പക്ഷികളെ സ്വീകരിക്കുന്നത്. എന്നാല്റാബിനുകളും ഫ്രിഞ്ചുകളും മൈനകളും നീലതത്തകളും വാനമ്പാടിയും എന്നുവേണ്ട നാനാജാതിയിലും പെട്ട വൈവിദ്ധ്യമാര്ന്ന പക്ഷികള്യുദ്ധസന്നദ്ധരായി ഒന്നിച്ചുചേര്ന്ന് വീടുകളുടെ ഭിത്തികളും വാതിലുകളും ഇടിച്ച് തകര്ക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് പക്ഷികളാണ് യുദ്ധസന്നദ്ധരായ പട്ടാളക്കാരെപ്പോലെ വിന്യസിച്ചിരുന്നത്. ജനങ്ങള്ക്ക് അവരുടെ വീടുകള്ക്ക് പുറത്തിറങ്ങാനാവുന്നില്ല. കൃഷിയിടങ്ങള്നശിപ്പിക്കപ്പെട്ടുകഴിഞ്ഞു. ഗവണ്മെന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. “ റോബിനുകളും കുരുവികളുമൊക്കെ എങ്ങനെ? എങ്ങനെയവര്ക്ക് നമ്മളെ ആക്രമിക്കാന്സാധിക്കും?” നാട്ടിന്റെ ഭാര്യയുടെ സംശയത്തിന് വിശ്വപ്രസിദ്ധ സാഹിത്യകാരി ഡാഫ്നി ഡുമോറിയേ തന്റെ കൃതിയില്ഉത്തരം നല്കുന്നില്ല. തന്ത്രശാലിയായ സിനിമാക്കാരന്ആല്ഫ്രഡ് ഹിച്ച്കോക്കും പക്ഷികള് സിനിമയാക്കിയപ്പോള്ഒരു വ്യക്തമായ പ്രസ്താവനയായി ഉത്തരം നല്കുന്നില്ല. എന്നാല്‍, രണ്ട് മാസ്റ്റര്പീസ് സൃഷ്ടികളുടെയും രാഷ്ട്രീയത്തില്തന്നെ അതിന്റെ ഉത്തരവുമുണ്ട്.

ആവാസവ്യവസ്ഥയേക്കുറിച്ചും പരിസ്ഥിതിയേക്കുറിച്ചും പ്രകൃതിയിലെ വിഭവങ്ങളുടെ മേലുള്ള അവകാശം ആര്ക്ക് എന്നതിനേക്കുറിച്ചും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകമെമ്പാടും വാദപ്രതിവാദങ്ങള്നടക്കുന്ന കാലത്താണ് ഡുമോറിയേ തന്റെ കൃതി രചിച്ചതും ഏതാനും വര്ഷങ്ങള്ക്ക് ശേഷം ഹിച്ച്കോക്ക് അതിനെ സിനിമയാക്കുന്നതും. പ്രകൃതിവിഭവങ്ങളിലൂന്നി സാമ്രാജ്യം കെട്ടിപ്പടുത്തവരാണ് ബ്രിട്ടന്‍. 1950കളോടെ അതിന് തകൃതിയായി ശ്രമിക്കുകയായിരുന്നു അമേരിക്ക. ആവാസവ്യവസ്ഥ മനുഷ്യനെ ചുറ്റിപ്പറ്റിയാണെന്നും മനുഷ്യന്റെ ആഗ്രഹത്തിനും ദുരാഗ്രഹത്തിനും വേണ്ടി പ്രകൃതിയിലെ സര്വവിഭവങ്ങളും എങ്ങനെയും ചൂഷണം ചെയ്യാമെന്നുമാണ് അവരുടെ തത്വശാസ്ത്രം. എങ്ങനെയൊരു കലാകാരി / കലാകാരന് വാദത്തെ പൊളിക്കും. ഗവണ്മെന്റുകള്കാണിക്കുന്ന തോന്നിയവാസങ്ങളെ മുദ്രാവാക്യത്തിന്റെ ഭാഷയുപയോഗിക്കാതെ തന്നെ ശക്തമായി വിമര്ശിച്ചുകാണിച്ചവരാണെങ്കില്‍ - പക്ഷികളെക്കുറിച്ചുള്ള ഒരു ചെറുകഥയുടെ രൂപത്തിലാണ് ഡുമോറിയേ പ്രതികരിച്ചത്.

രാഷ്ട്രീയപശ്ചാത്തലത്തിലല്ലാതെ ചെറുകഥ വായിക്കുന്നവര്ക്കോ ഹിച്ച്കോക്കിന്റെ സിനിമ കാണുന്നവര്ക്കോ പതിനായിരക്കണക്കിന് പക്ഷികള്കൂട്ടമായി വന്ന് ഏതാനും ചില പാവപ്പെട്ട മനുഷ്യര്ക്കെതിരെ യുദ്ധം നടത്തുന്നതായി മാത്രമേ കാണാനാവൂ. എന്നാല്യൂറോപ്പിലെയും അമേരിക്കയിലെയും ഒരു സാധാരണവായനക്കാരന്‍, യുദ്ധസന്നദ്ധരായി വന്ന് ആക്രമിക്കുന്ന പക്ഷികളില്മനുഷ്യവര്ഗത്തെയാണ് കണ്ടത് - അതായത് ഒരു തരംറോള്റിവേഴ്സല്‍’; എന്നും വേട്ടക്കാരനായിരുന്ന മനുഷ്യനും എന്നും മനുഷ്യന്റെ ക്രൂരതകള്ക്കടിപ്പെട്ട പക്ഷികളും തമ്മില്തങ്ങളുടെ വേഷങ്ങള്വെച്ചുമാറുന്നു.

അമേരിക്കന്ഗവണ്മെന്റിന് വളരെയധികം തലവേദന സൃഷ്ടിച്ച ഒരു സിനിമാസംവിധായകനാണ് ആല്ഫ്രഡ് ഹിച്ച്കോക്ക്. അമേരിക്കന്ഇന്റലിജന്സും ഗവണ്മെന്റും ജനപ്രിയ സംവിധായകനെ വല്ലാതെ ഭയന്നിരുന്നു. യൂറോപ്പിലെ, ബ്രിട്ടനടുത്ത് കിടക്കുന്ന ഒരു ഉള്നാടന്പ്രദേശത്തിന്റെ പശ്ചാത്തലത്തില്ഡാഫ്നി ഡുമോറിയേ എഴുതിയ Birds എന്ന ചെറുകഥ അതേ പേരില്തന്നെ അമേരിക്കയിലെ കാലിഫോര്ണിയക്കടുത്ത ഒരു ഗ്രാമാന്തരീക്ഷത്തിലേക്ക് മാറ്റിയാണ് ഹിച്ച്കോക്ക് സിനിമയെടുത്തത്.

50 വര്ഷങ്ങള്ക്ക് മുമ്പിറങ്ങിയ കൃതിയുടെ പരിഭാഷ എന്തുകൊണ്ട് മലയാളിക്ക് കുറച്ച് മുമ്പേ ലഭിച്ചില്ല? പലതും കേരളത്തില്വളരെ വൈകിയാണ് കിട്ടാറ്. സി. വേണുഗോപാല്തര്ജ്ജമ ചെയ്ത് പാപ്പിയോണ്പുറത്തിറക്കിയപക്ഷികള്‍’ എന്തുകൊണ്ടും ഒരു must read ആണ്. വേറിട്ട പുസ്തകങ്ങള്മലയാളിക്ക് നല്കാന്ശ്രമിക്കുന്ന പ്രസാധകരാണെന്ന് തോന്നുന്നു പാപ്പിയോണ്‍.

ഇതിനിടെ തര്ജ്ജമയെപ്പറ്റി ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ, ഡാഫ്നി ഡുമോറിയേ തന്റെ കൃതി Birds നെ ഒരു ചെറുകഥയായിട്ടാണ് കാണുന്നത്. പക്ഷെ, ഇത് മലയാളത്തില്തര്ജ്ജമ ചെയ്ത് വന്നപ്പോഴേക്കും പുസ്തകത്തെ പ്രസാധകര്വിശേഷിപ്പിച്ചത് 'നോവല്‍' എന്നാണ്. ഇത് ഒരു പക്ഷെ ചെറിയ അച്ചടി പിശകായിരുന്നിരിക്കാം.

ഡാഫ്നി ഡുമോറിയേയുടെ പേര് ഡാഫ് ഡ്യൂ മൗരിയര്എന്ന് തെറ്റായാണ് കൊടുത്തതും.

- വിദ്യാ ജോസ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ