2010, ഏപ്രിൽ 18, ഞായറാഴ്‌ച

First Published in Free Press, July 2004

മയ്യഴിയുടെ ചരിത്രം വീണ്ടുമെഴുതുമ്പോള്‍...

മാഹിയില്നിന്ന്

.കെ. വരുണ്

വെള്ളിയാങ്കല്ലില്വട്ടമിട്ടു പറക്കുന്ന 'ഹര്ബീന' തുമ്പികള്ചില മാസങ്ങളില്കൂട്ടം കൂട്ടമായി ഇവിടെയെത്താറുണ്ട്. ഇങ്ങനെ ഇവിടെയെത്തുന്ന തുമ്പികള്മണ്മറഞ്ഞു പോയവരുടെ ആത്മാക്കളാണെന്ന് മയ്യഴിക്കാര്വിശ്വസിക്കുന്നു. ചുരുക്കം ചിലരെങ്കിലും സമയം ഗതകാല സ്മരണകള്ചികയുകയുമാവും. നാടുവാഴിത്തത്തിനെതിരെയും കൊളോണിയലിസത്തിനെതിരെയും നടന്ന സഹനത്തിന്റെയും സായുധ സമരത്തിന്റെയും അരങ്ങൊഴിഞ്ഞു പോയ ഒരുപാട് കഥകള്‍.

പക്ഷേ മയ്യഴി ഇന്ന് ഏറെ മാറിപ്പോയിരിക്കുകയാണ്. മുകുന്ദന്റെ നോവലിലൂടെ മനസ്സില്കോറിയിട്ട ചിത്രങ്ങളുമായി മയ്യഴി കാണാനെത്തുന്നവര്ഇന്ന് അന്ധാളിച്ചു നിന്നുപോകും. കാരണം മയ്യഴി ഇന്ന് നാടന്മുതലാളിമാരുടെ സ്വകാര്യ സ്വത്താണ്. ഭൂതകാലത്തിന്റെ അവശേഷിപ്പുകള്ഒന്നും തന്നെ നമുക്കിന്നിവിടെ കണ്ടെടുക്കാന്കഴിയില്ല. മനപൂര്വ്വം തീവ്രമാക്കപ്പെട്ട ചെറുത്തുനില്പ്പുകളില്നിന്നും ചരിത്രത്തില്നിന്നും മയ്യഴി പുറംതിരിഞ്ഞ് നടക്കുകയാണ്. സ്വാതന്ത്ര്യപോരാളികളുടെ രക്തസാക്ഷിമണ്ഡപം ഉള്പ്പെടുന്ന മയ്യഴി ടാഗോര്പാര്ക്കു പോലും സ്വകാര്യവല്ക്കരിക്കാന്ഒരുങ്ങുകയാണ്. മുറിച്ചുമാറ്റപ്പെട്ട മരങ്ങള്ക്കും വിവാദങ്ങള്ക്കുമിടയില് ഇവിടെ ബിയര്പാര്ലറുകളും കമ്പ്യൂട്ടര്കഫേകളും നിറഞ്ഞു തുടങ്ങുന്നു. അവസാനിക്കുന്നില്ല, മയ്യഴിയിലെ വിവാദങ്ങള്ഒന്നൊന്നായി വീണ്ടും ചൂടുപിടിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്ഷികം ആഘോഷിക്കാന്ഒരുങ്ങവേ മയ്യഴി അതിന്റെ ചരിത്രം പോലും പൊളിച്ചെഴുതാന്ഒരുങ്ങുകയാണ്. ചരിത്ര പുനര്നിര്മ്മിതിയുടെ സമയത്ത് തീക്ഷ്ണമായ പോരാട്ടങ്ങളുടെ ഇന്നലെകള്ഓര്ത്തെടുത്താല്മാത്രമേ ഇന്നിന്റെ ചരിത്രചരനയിലെ പക്ഷവും പക്ഷപാതവും നമുക്ക് തിരിച്ചറിയാന്കഴിയൂ.

മയ്യഴിയുടെ ഇന്നലെകള്

ബ്രിട്ടീഷുകാരുമായുള്ള നിരന്തര പോരാട്ടങ്ങള്ക്കൊടുവില്സാമൂതിരിയുടെ മദ്ധ്യസ്ഥതയിലാണ് കടലിനോട് ചേര്ന്നു കിടക്കുന്ന രണ്ടു കുന്നുകള്ക്കിടയിലെ പ്രദേശം-മയ്യഴി, 1726-ല്ഫ്രഞ്ചുകാര്ക്ക് വീതിച്ചു കിട്ടുന്നത്. അതിന് ശേഷവും മയ്യഴിക്ക് വേണ്ടി ഒരുപാട് പോരാട്ടങ്ങള്നടന്നു. ഫ്രഞ്ചുകാര്പാണ്ട്യാലയും മറ്റ് വ്യാപാര സ്ഥാപനങ്ങളും പടുത്തുയര്ത്തി മയ്യഴിയില്തന്നെ സ്ഥിരതാമസം ഉറപ്പിച്ചു. പടയോട്ടക്കാലത്ത് പ്രധാന താവളമായി ടിപ്പു മയ്യഴിയെ ആശ്രയിച്ചിരുന്നു. അന്ന് ഫ്രഞ്ചുകാര്ടിപ്പുവിന്റെ സഹായികളായിരുന്നതായും ചരിത്രം നമ്മോട് പറയുന്നു. അങ്ങനെ ഫ്രഞ്ചുകാര്സ്ഥാപിച്ച ഭരണവും അവരുടെ വ്യാപാരവും വലിയ തടസ്സങ്ങളൊന്നും കൂടാതെ മുന്നോട്ട് പോയി.

ഇന്ത്യന്സ്വാതന്ത്ര്യ സമരത്തിന്റെ ആവേശമുള്ക്കൊണ്ടുകൊണ്ടാണ് മയ്യഴിയിലും സ്വാതന്ത്ര്യ പോരാട്ടം ശക്തിപ്പെടുന്നത്. 1935-ല്മയ്യഴിയില്രൂപീകൃതമായ 'മഹാജനസഭ'യുടെ നേതൃത്വമാണ് ഇത്തരത്തില്സ്വാതന്ത്ര്യ പോരാട്ടങ്ങള്ക്ക് പുതിയൊരു ദിശാബോധം ഉണ്ടാക്കി കൊടുത്തത്. സോഷ്യലിസ്റ്റുകാരും കമ്മ്യൂണിസ്റ്റുകാരും ആദ്യകാല പോരാട്ടങ്ങളില്മഹാജന സഭയുടെ ഒപ്പമായിരുന്നെങ്കിലും ആശയ സമരത്തിലെ വൈരുദ്ധ്യങ്ങള്കാരണം പിന്നീടവര്വഴി പിരിഞ്ഞു.

1948-ല്മഹാജന സഭയുടെ നേതൃത്വത്തില്നടന്ന മെരിയാപ്പീസ് (മുനിസിപ്പല്ഓഫീസ്) ധര്ണ്ണയും പിടിച്ചെടുക്കലും 'ഒക്ടോബര്വിപ്ലവ'മായി ചരിത്ര താളുകളില്എഴുതി ചേര്ക്കപ്പെട്ടു. മയ്യഴിയില്നിന്ന് ഫ്രഞ്ചുകാര്വിട്ടുപോകണമെങ്കില്ജനഹിത പരിശോധന വേണമെന്ന് ഫ്രഞ്ചുകാര്ശഠിച്ചു. അതിനുവേണ്ടി വിതരണം ചെയ്ത തിരിച്ചറിയല്കാര്ഡുകളില്തിരിമറി കാട്ടിയെന്നാരോപിച്ചായിരുന്നു സമരം. ധര്ണ്ണയില്പങ്കെടുത്ത നേതാക്കളെ പൊലീസുകാര്കൈകാര്യം ചെയ്യാന്ശ്രമിച്ചത് പ്രവര്ത്തകരെ ചൊടിപ്പിച്ചിരുന്നു. ഇത് കൂടുതല്അക്രമ സമരത്തിലേക്ക് തിരിയാനും മെരിയാപ്പീസ് കയ്യേറാനും കാരണമായി. ഇതിനെത്തുടര്ന്ന് ആവേശഭരിതരായ ദേശീയ വാദികള്മയ്യഴി അഡ്മിനിസ്ട്രേറ്ററുടെ ആപ്പീസ് കയ്യേറുകയും അവിടെയുള്ള കൂറ്റന്കൊടിമരത്തില്ഇന്ത്യന്പതാക ഉയര്ത്തി മയ്യഴി സ്വതന്ത്രമാക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു. സ്വതന്ത്ര മയ്യഴിയെ ഇന്ത്യന്യൂണിയനില്ലയിപ്പിക്കാനുള്ള പ്രവര്ത്തനങ്ങള്ക്ക് ഒരു വിപ്ലവ കൗണ്സിലിനും ഇവര്രൂപം നല്കി. അവര്അന്നത്തെ പ്രധാന മന്ത്രി ജവഹര്ലാല്നെഹ്റുവുമായും ആഭ്യന്തര മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടെങ്കിലും മയ്യഴി ഏറ്റെടുക്കാന്ഇന്ത്യന്സര്ക്കാര്തയ്യാറായില്ല. ഇന്തോ - ഫ്രഞ്ച് ബന്ധത്തെ ഇത് സാരമായി ബാധിക്കുമെന്ന ധാരണ മയ്യഴിയെ ഏറ്റെടുക്കുന്നതില്നിന്ന് ഇന്ത്യാ ഗവണ്മെന്റിനെ പിന്നാക്കം വലിച്ചു. പക്ഷേ വിപ്ലവ കൗണ്സിലിന്റെ സ്വാതന്ത്ര്യ പോരാട്ടം ഒരാഴ്ചക്കാലമേ നീണ്ടു നിന്നുള്ളു. അതിനിടയില്മയ്യഴിയില്വിപ്ലവം നടക്കുന്നതറിഞ്ഞ് ഫ്രഞ്ച് നിരീക്ഷണ കപ്പല്മയ്യഴിയിലെത്തുകയും നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കുകയും ചെയ്തു. ഒക്ടോബര്വിപ്ലവത്തില്പങ്കെടുത്ത ദേശീയവാദികള്ക്ക് മയ്യഴിയില്നില്ക്കാന്കഴിയാത്ത അവസ്ഥയുമായി. അതോടെ അവര്കൂട്ടത്തോടെ ഇന്ത്യന്യൂണിയനിലേക്ക് പലായനം ചെയ്തു. ഇന്ത്യന്പ്രദേശമായ അഴിയൂരില്വെച്ചായിരുന്നു സ്വാതന്ത്ര്യ വാദികളുടെ പിന്നീടുള്ള സമര പരിപാടികള്‍.

ഇതിനിടയില്കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ നേതൃത്വത്തില്മുപ്പതോളം സമരഭടന്മാര്‍ 1954 ഏപ്രില്‍ 26ന് അര്ദ്ധരാത്രി മയ്യഴി പ്രദേശത്തിന്റെ ഭാഗമായ ചെറുകല്ലായികുന്ന് മോചിപ്പിക്കാനും അവിടുള്ള സായുധ ക്യാമ്പ് കീഴടക്കാനും തീരുമാനിച്ചു. രാത്രിയുടെ മറവില്നടന്ന ഏറ്റുമുട്ടലില്പാര്ട്ടി പ്രവര്ത്തകരായ സഖാക്കള്അച്യുതനും അനന്തനും വെടിയേറ്റു മരിച്ചു. അങ്ങനെ ഇവര്മയ്യഴി സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളായി മാറി. ഇതേസമയം മഹാജന സഭാ വളണ്ടിയര്മാര്ഇന്ത്യന്യൂണിയനില്വെച്ച് മയ്യഴിയിലേക്കുള്ള വാഹനങ്ങള്തടയുകയും മയ്യഴിയെ എല്ലാ അര്ത്ഥത്തിലും ഉപരോധിക്കുകയും ചെയ്തത് ഫ്രഞ്ചു ഭരണത്തെ പിടിച്ചു കുലുക്കി.

ദേശീയവാദികള്മയ്യഴിയില്

1954 ജൂലായ് 14ാം തിയതി നടന്ന മയ്യഴി മാര്ച്ച് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഐതിഹാസികമായ ഒരു സംഭവമായിരുന്നു. ഒക്ടോബര്വിപ്ലവത്തെ തുടര്ന്ന് മയ്യഴിയില്നിന്ന് പലായനം ചെയ്യേണ്ടി വന്ന മഹാജനസഭാ വോളണ്ടിയര്മാര്മയ്യഴി ഗാന്ധി .കെ.കുമാരന്മാസ്റ്ററുടെ നേതൃത്വത്തില്മയ്യഴിയിലേക്ക് കടന്നു. വെടിവെപ്പും ഒക്ടോബര്വിപ്ലവം പോലെ ഒരു കലാപവും അരങ്ങേറുമെന്ന് പലരും കരുതി. പക്ഷേ അന്നവിടെ വെടി പൊട്ടിയില്ല. ഒരു തുള്ളി ചോര ചിന്തിയില്ല. ആവേശത്തോടെ നടന്നു നീങ്ങിയ മാര്ച്ച് മയ്യഴി പാതാറിന്റെ (പാര്ക്കിന്റെ) അടുത്തുള്ള അഡ്മിനിസ്ട്രേറ്ററുടെ വസതിക്ക് മുന്നിലെത്തി. അഡ്മിനിസ്ട്രേറ്റര്ദെഷോം തങ്ങളുടെ തീരുമാനമറിയിച്ചു-

''മായ്യേ സേ താവൂ...'' (മയ്യഴി നിങ്ങളുടേതാണ്)

അങ്ങനെ നീണ്ട പോരാട്ടങ്ങള്ക്കൊടുവില്‍ 1954 ജൂലായ് 14ാം തിയതി 233 വര്ഷം നീണ്ടുനിന്ന ഫ്രഞ്ചു ഭരണത്തില്നിന്ന് മയ്യഴി മോചിപ്പിക്കപ്പെട്ടു. മയ്യഴി പാതാറില്നടന്ന പൊതുയോഗത്തില്താല്ക്കാലിക ഭരണകൂടം ഭരണമേറ്റെടുത്തു. 1954 നവംബര്ഒന്നാം തിയതി ഇന്ത്യാ ഗവണ്മെന്റ് ഏറ്റെടുത്തതോടെ മയ്യഴി ഇന്ത്യയുടെ ഭാഗമായി തീരുകയും ചെയ്തു.

'മയ്യഴി': കമ്യൂണിസ്റ്റ് ചരിത്രവഞ്ചന?

1987ല്സി.എച്ച്. ഗംഗാധരന്എഴുതിയ 'മയ്യഴി' ചരിത്രഗ്രന്ഥം സോഷ്യലിസ്റ്റുകാര്ക്കും കമ്യൂണിസ്റ്റുകാര്ക്കും വേണ്ടി എഴുതപ്പെട്ടതാണെന്ന് പറഞ്ഞ് സ്വാതന്ത്ര്യ സമരസേനാനി കൂടിയായ ശിശുപാലന്മാസ്റ്റര്ചരിത്രം പൊളിച്ചെഴുതുകയാണ്. മയ്യഴി സ്വാതന്ത്ര്യ സമരത്തില്സോഷ്യലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും കോണ്ഗ്രസ്സുകാരും വഹിച്ച പങ്കിനെപറ്റിയുള്ള വിവാദങ്ങള്മുമ്പേ നടന്നിരുന്നു. എന്നാല്‍ 'മാര്ച്ച് ടൂവേഡ്സ് ഫ്രീഡം ഓഫ് ഫ്രഞ്ച് മാഹി' എന്ന പേരില്ജൂലായ് 14ന് പുറത്തിറങ്ങാനൊരുങ്ങുന്ന ഗ്രന്ഥം കെട്ടടങ്ങിയെന്ന് കരുതിയ വിവാദങ്ങളും ചര്ച്ചകളും വീണ്ടും ചൂടിപിടിപ്പിച്ചേക്കാം. ഇംഗ്ലീഷിലും ഫ്രഞ്ചിലുമാണ് പുസ്തകം പുറത്തിറങ്ങുന്നത്. തന്റെ പുതിയ ചരിത്ര നിര്മ്മിതിക്ക് കാരണമായി ശിശുപാലന്മാസ്റ്റര്പുസ്തകത്തിന്റെ ആമുഖത്തില്പറയുന്നത് കേള്ക്കുക.

''രാജാവ് പറഞ്ഞു സംഭവം നടന്നത് രാത്രിയാണെന്ന്, മന്ത്രി പറഞ്ഞു സംഭവം നടന്നത് രാത്രിയാണെന്ന്', കോടതിയും പറഞ്ഞു സംഭവം നടന്നത് രാത്രിയാണെന്ന്. പക്ഷേ സംഭവം നടന്നത് പകലായിരുന്നു.''

''മയ്യഴി സ്വാതന്ത്ര്യസമര കാലത്ത് ജീവിച്ചിരിക്കാത്തവരും അതില്പങ്കെടുക്കാത്തവരും പല ചരിത്രങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ അതൊന്നുമല്ല മയ്യഴിയുടെ ചരിത്രം'' - ശിശുപാലന്മാസ്റ്റര്തുടരുന്നു. ''ഒക്ടോബര്വിപ്ലവത്തിന്റെ സമയത്ത് മെരിയാപ്പീസ് (മുന്സിപ്പല്ഓഫീസ്) പിടിച്ചെടുക്കുമ്പോള്സോഷ്യലിസ്റ്റ് നേതാവ് മങ്ങലാട്ട് രാഘവന്അവിടെയുണ്ടായിരുന്നില്ല. പക്ഷേ, 'മയ്യഴി' ചരിത്ര പുസ്തകം അദ്ദേഹത്തെ ഹീറോ ആക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ' മാറില്തന്നെ വെടിവെക്കൂ ആദ്യം' എന്ന് പറഞ്ഞ് മങ്ങലാട്ട് ഫ്രഞ്ച് സായുധസേനയെ നേരിട്ടു എന്നുപറയുന്നത് പച്ചക്കള്ളമാണ്''.

'ചെറുകല്ലായി ലിബറേഷന്സ്ട്രഗിള്ബൈ ദി ഇന്ത്യന്കമ്യൂണിസ്റ്റ് പാര്ട്ടി ഓഫ് മാഹി' എന്ന് പേരിട്ട, പുസ്തകത്തിന്റെ പതിനഞ്ചാം അദ്ധ്യായം കമ്യൂണിസ്റ്റ് പാര്ട്ടിയുടെ സമരത്തെയും അവരുടെ സ്വാതന്ത്ര്യത്തോടുള്ള നിലപാടുകളെയും അതിരൂക്ഷമായ ഭാഷയിലാണ് വിമര്ശിക്കുന്നത്. ചെറുകല്ലായി രക്തസാക്ഷികളെ കമ്യൂണിസ്റ്റ് പാര്ട്ടി ബലിയാടാക്കിയതാണെന്നും അവര്കമ്യൂണിസ്റ്റു ചാവേറുകളാണെന്നും ശിശുപാലന്മാസ്റ്റര്പറയുന്നു. ''കല്ക്കട്ടാ തീസീസിന്റെ കാലമായതുകൊണ്ട് സായുധ കലാപത്തിലൂടെ നാട്ടിലൊരു വിപ്ലവം നടത്താന്തന്നെയായിരുന്നു അവര്ആലോചിച്ചിരുന്നത്. മലബാറില്പല സ്ഥലങ്ങളിലും ഇതുപോലുള്ള സായുധ സമരങ്ങള്അക്കാലത്ത് നടന്നിരുന്നു. പക്ഷേ ഒരു തുള്ളി രക്തം പോലും ഒഴുക്കാതെ, .എന്‍..യില്നിന്ന് പിരിഞ്ഞുവന്ന ചിലരുടെ സഹായത്തോടെ ചെറുകല്ലായി മോചിപ്പിക്കാന്മഹാജനസഭക്ക് പരിപാടിയുണ്ടായിരുന്നു. ഇതുമണത്തറിഞ്ഞാണ് കമ്മ്യൂണിസ്റ്റ് പാര്ട്ടി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാവാന്വേണ്ടി ഇങ്ങനെയൊരു പോരാട്ടത്തിന് മുതിര്ന്നത്.'' സംഭവത്തെ '' വാട്ടര്ലൂ ഓഫ് ഇന്ത്യന്കമ്യൂണിസ്റ്റ് പാര്ട്ടി ഇന്മാഹി'' എന്നാണ് പുസ്തകത്തില്വിശേഷിപ്പിച്ചിരിക്കുന്നത്.

ഒക്ടോബര്വിപ്ലവത്തിന്റെ സമയത്ത് കമ്യൂണിസ്റ്റുകാര്ഫ്രഞ്ചുകാരുടെ പക്ഷത്തായിരുന്നെന്നും മഹാജനസഭാ നേതാക്കളെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. സംഭവത്തില്കമ്യൂണിസ്റ്റ് പാര്ട്ടി എഫ്.എന്‍.ഡി. (ഫ്രണ്ട് നാഷണല്ഡിമോക്രസി) എന്ന ഫ്രഞ്ച് അനുകൂല സംഘടനയിലെ അംഗങ്ങളായിട്ടാണ് ഇലക്ഷനെ നേരിട്ടത്. ഇതുകൊണ്ടുതന്നെ അവര്ഫ്രഞ്ചു ചാരന്മാരായിരുന്നു. അവര്ദേശീയ പ്രസ്ഥാനത്തിന് എതിരായിരുന്നു. കലാപത്തിന് ശേഷം ഫ്രഞ്ച് കപ്പല്മയ്യഴിയില്വന്ന് മയ്യഴി ഭരണം തിരിച്ചുപിടിച്ചപ്പോഴും ദേശീയ വാദികള്ഇന്ത്യന്യൂണിയനിലേക്ക് പലായനം ചെയ്തപ്പോഴും കമ്യൂണിസ്റ്റുകാര്ക്ക് മയ്യഴിയില്തങ്ങാനായത് അവരുടെ ഫ്രഞ്ച് അനുകൂല നിലപാട് മൂലമായിരുന്നു. 1942 ല്ഇന്ത്യന്സ്വാതന്ത്ര്യ സമരത്തില്ക്വിറ്റിന്ത്യാ സമരത്തെ വഞ്ചിച്ചത് പോലെ 1948ല്മയ്യഴിയിലെ 'ഫ്രാന്സേ കിത്തലേന്ത്' (ഫ്രഞ്ചുകാര്ഇന്ത്യ വിടുക) സമരത്തെയും അവര്വഞ്ചിച്ചതായും ശിശുപാലന്മാസ്റ്റര്രേഖപ്പെടുത്തുന്നു.

പുസ്തകത്തോടുള്ള പ്രതികരണം

എന്നാല്‍ 'മയ്യഴി' ചരിത്ര പുസ്തകമെഴുതിയ സി.എച്ച്. ഗംഗാധരന്പറയുന്നു- ''സ്വാതന്ത്ര്യ സമരത്തില്പങ്കെടുക്കാത്തവര്ക്കും ജനിച്ചിട്ടില്ലാത്തവര്ക്കും ചരിത്രമെഴുതാന്പാടില്ലെങ്കില്ഇവിടൊരു ചരിത്രവും രചിക്കപ്പെടില്ലായിരുന്നു. പിന്നെ മയ്യഴി സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്തൊന്നും ശിശുപാലന്മാസ്റ്റര്ഇവിടെയുണ്ടായിരുന്നില്ല. പൂനയില്ഡിഫന്സ് അക്കാദമിയില്ജോലി നോക്കുകയായിരുന്നു. പിന്നെ ഒക്ടോബര്വിപ്ലവത്തിന് ശേഷം ഫ്രഞ്ച് കപ്പല്മയ്യഴിയിലെത്തിയപ്പോള്പള്ളിയില്നിന്ന് കൂട്ടമണി മുഴങ്ങിയിരുന്നു. ഇത് അടിച്ചതാരാണെന്ന് പലരോടും തിരക്കിയിട്ടുണ്ട്. പക്ഷേ പലരും അത് തങ്ങളാണ് അടിച്ചതെന്ന് പറഞ്ഞത് കാരണം 'ഒരാള്പള്ളിമണി അടിച്ചു' എന്ന് എഴുതേണ്ടി വന്നു. സത്യത്തില്ഇത് ശിശുപാലന്മാസ്റ്ററുടെ ഒരു ബന്ധുവായിരുന്നെന്ന് പിന്നീടാണറിഞ്ഞത്. ഇതും അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കാം. മയ്യഴി ഗാന്ധി .കെ.കുമാരന്മാസ്റ്റര്ജീവിച്ചിരിക്കുമ്പൊഴൊന്നും പറഞ്ഞുകേള്ക്കാത്ത കാര്യങ്ങളാണ് ശിശുപാലന്മാസ്റ്റര്ഇപ്പോള്പറയുന്നത്''.

'' ചരിത്ര രചന സ്വന്തം പങ്ക് വലുതാക്കി കാട്ടാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ്. പിന്നെ മെരിയാപ്പീസ് സമരത്തില്ഞാനില്ലായിരുന്നുവെന്ന് പറയുന്നത് നുണയാണ്. സംഭവമറിഞ്ഞ് ഞാന്ഓടിയെത്തുകയായിരുന്നു. പക്ഷേ സംഭവമറിഞ്ഞിട്ടും ശിശുപാലന്മാസ്റ്റര്ഫ്രഞ്ച് സ്കൂളില്കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തേക്ക് വന്നത് പോലുമില്ല. എന്നാല്മാഷിന്റെ ക്ലാസിലുണ്ടായിരുന്ന കുമ്മായം മുകുന്ദന് എന്ന വിദ്യാര്ത്ഥിനേതാവ് അവിടുന്ന് വിവരമറിഞ്ഞ് സമരസ്ഥലത്തെത്തിയിട്ടുണ്ട്. ഇതാണ് ശിശുപാലന്മാഷിന്റെ സമരത്തിലുള്ള പങ്ക്''- സോഷ്യലിസ്റ്റ് നേതാവും മയ്യഴി സ്വാതന്ത്ര്യ സമര കാലത്ത് ഡിഫന്സ് കൗണ്സില്അംഗവുമായ മംഗലാട്ട് രാഘവന്ചരിത്ര പുനര്നിര്മ്മിതിയോട് പ്രതികരിക്കുന്നു.

ഒക്ടോബര്വിപ്ലവത്തില്പങ്കെടുത്ത സാംസ്കാരിക പ്രവര്ത്തകനും എഴുത്തുകാരനുമായ കെ. പത്മനാഭന്പ്രതികരിക്കുന്നു. ''മുന്പേ അദ്ദേഹത്തിന്റെ പല നിലപാടുകളും വിചിത്രമായി തോന്നിയിട്ടുണ്ട്. പിന്നെ ഇത്തരത്തിലാണ് പുസ്തകം എഴുതിയിട്ടുള്ളെതെങ്കില്തീര്ച്ചയായും മറുപടി പറയും. ഏതായാലും ജൂലൈ 14ന് പുസ്തകം പുറത്തുവരുമല്ലോ. എന്നിട്ട് വിശദമായി പഠിച്ച് നിലപാട് പറയാം.''

പേരുവെളിപ്പെടുത്താന്താല്പര്യമില്ലാത്ത മയ്യഴിയിലെ ഒരു യുവാവിന്റെ ഇതുസംബന്ധിച്ച പ്രതികരണവും കൂടി ഇതിനോട് ചേര്ത്തു വെച്ചാലെ കാര്യങ്ങള്കൂടുതല്വ്യക്തമാകൂ;

''സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്ഷികം ആഘോഷിക്കുമ്പോഴാണ് ചരിത്രം മാറ്റിയെഴുതുന്നത് എന്നോര്ക്കണം. രാജ്യത്ത് വര്ഗീയവിഷം ചീറ്റിയും കലാപങ്ങളുണ്ടാക്കിയും അദ്വാനി നയിച്ച രഥയാത്ര മയ്യഴിയിലെത്തിയപ്പോള്അതില്കയറി ഉപഹാരം സ്വീകരിച്ച ആളാണ്. അങ്ങനൊരാള് മാറ്റിയെഴുതുന്ന ചരിത്രം എന്തു ചരിത്രമാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.''

എന്തായാലും മയ്യഴി പുതിയ ചരിത്രത്തെ കാത്തിരിക്കുകയാണ് - യോജിപ്പുകള്ക്കും വിയോജിപ്പുകള്ക്കുമായി. സി.എച്ച്. ഗംഗാധരന്പറയുന്നതു പോലെ നാടിന്റെ ചരിത്രമെന്നത് ആരെങ്കിലുമെഴുതി പൂര്ണ്ണവിരാമമിട്ടുനിര്ത്തേണ്ട ഒന്നല്ല. പക്ഷേ, പുറത്തിറങ്ങാനൊരുങ്ങുന്ന 'മാര്ച്ച് ടുവേര്ഡ്സ് ഫ്രീഡം ഓഫ് ഫ്രഞ്ച് മാഹി' എന്ന പുതിയ പുസ്തകം വര്ത്തമാന കാല മയ്യഴി രാഷ്ട്രീയത്തില്ഒട്ടനവധി വാദപ്രതിവാദങ്ങള്ക്കും വിവാദങ്ങള്ക്കും കാരണമായേക്കാം. ഒരുപക്ഷേ ചരിത്ര രചന പുനര്നിര്ണ്ണയിക്കുന്നത് മയ്യഴി സ്വാതന്ത്ര്യ സമരത്തില്പങ്കെടുത്ത വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും പങ്കായിരിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ