2010, ഏപ്രിൽ 18, ഞായറാഴ്‌ച

Free Press


first published in Free Press, July, 2004

എന്തിനാണ് സര്ക്കാര്ഞങ്ങളെ ആശിപ്പിച്ചത്, എന്റെ മോള്ക്ക് നല്ലൊരു പബ്ലിക്ക് സ്കൂളില്പഠിക്കാന്അവസരമുണ്ടാക്കാമെന്ന്? അവരെന്നെ സ്കൂളിലേക്ക് കയറ്റുന്നുപോലുമില്ല.” എല്‍.കെ.ജി. വിദ്യാര്ത്ഥിനിയുടെ അമ്മയായ യശ്മിന്ഇത് പറയുമ്പോള്ഡെല്ഹിയിലെ കനത്ത ചൂടില്വാടിയ മുഖം ഒന്നുകൂടി വാടി. അഞ്ചോളം സ്കൂളുകളില്മോള്ക്ക് അഡ്മിഷന്കിട്ടാന്നടന്നതിന്റെ കഥയാണ് യശ്മിന് പറയാനുണ്ടായിരുന്നത്. ഡെല്ഹിയിലെ പബ്ലിക് സ്കൂളുകളില്‍ 20 ശതമാനം സീറ്റ് നിര്ധനരായ വിദ്യാര്ത്ഥികള്ക്കായി സംവരണം ചെയ്യണമെന്ന കോടതി വിധിയുടെയും തുടര്ന്നുള്ള സര്ക്കാര്ഉത്തരവിന്റെയും പിന്പറ്റിയാണ് യശ്മിനെപോലെ ഏറെ പേര്തങ്ങളുടെ കുട്ടികള്ക്കും മികച്ച വിദ്യാഭ്യാസം സ്വപ്നം കണ്ടത്.

സ്വകാര്യവിദ്യാലയങ്ങളിലും പബ്ലിക് സ്കൂളുകളിലും മക്കള്ക്ക് സീറ്റ് നേടുക എന്നത് അലങ്കാരവും അന്തസുമായി കരുതിയ കാലമുണ്ടായിരുന്നു. എന്നാലിന്ന് സര്ക്കാര്സ്കൂളുകളിലെ അവസ്ഥ മോശമായത് ഇത് ഒരു ആവശ്യമായി മാറ്റിയിരിക്കുകയാണ്. ഡെല്ഹിയിലെ സര്ക്കാര്വിദ്യാലയങ്ങളില് പലപ്പോഴും പഠിപ്പിക്കാന്ആവശ്യമായ അധ്യാപകര്ഉണ്ടാവാറില്ല. ബേരിവാലാബാഗ് മുനിസിപ്പല്സ്കൂളില്അഞ്ചാം ക്ലാസ് വിദ്യാര്ത്ഥിയായ മുഹമ്മദ് ഫയദ് പറയുന്നത് അഞ്ചുവര്ഷമായി ഒറ്റ അധ്യാപകന്മാത്രമാണ് പഠിപ്പിച്ചത് എന്നാണ്. രാവിലെ ക്ലാസില്പോയി വെറുതെ രണ്ടുമൂന്നുമണിക്കൂര്ഇരുന്ന ശേഷം തിരിച്ചുവരികയല്ലാതെ ക്ലാസുകളൊന്നും ഉണ്ടാവാറില്ലെന്ന് ഫയദിന്റെ അച്ഛന്ഫര്ഹീന്ഉബൈന്പറയുന്നു. അതുകൊണ്ടുതന്നെ മുനിസിപ്പല്സ്കൂളുകളില്പഠിക്കുന്ന കുട്ടികള്മറ്റ് വിദ്യാര്ത്ഥികളില്നിന്ന് എല്ലാ മേഖലകളിലും പിന്തള്ളപ്പെടുന്നു. “എന്റെ മോനെ ഗവണ്മെന്റ് സ്കൂളിലേക്കയക്കാന്എനിക്ക് താത്പര്യമില്ല. അവന്നശിക്കരുതെന്നാണ് എന്റെ ആഗ്രഹം”. സര്ക്കാര്സ്കൂളുകളില്മക്കളെ ചേര്ക്കുന്നത് സംബന്ധിച്ച് ചോദിച്ചപ്പോള്ഒരമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു. അതേ സമയം പബ്ലിക് സ്കൂളുകളില്മക്കളെ ചേര്ക്കാനുള്ള സാമ്പത്തികശേഷി ഇവര്ക്കില്ല താനും. ഫലത്തില്സര്ക്കാര്സ്കൂളുകളിലേക്ക് കുട്ടികളെ രക്ഷിതാക്കള്അയക്കുന്നത് മനസില്ലാമനസോടെയാണ്.

യശ്മിനെ പോലെ അനേകം പേര്തങ്ങളുടെ കുട്ടികളെ പഠിക്കാന്വിട്ടത് തൊട്ടടുത്ത മുനിസിപ്പല്സ്കൂളുകളിലായിരുന്നു. പബ്ലിക് സ്കൂളുകളില്മക്കളെ പഠിപ്പിക്കണമെന്നത് സ്വപ്നം കാണാന്പറ്റാവുന്നതിലധികമായിരുന്നു ഇവര്ക്ക്. ജീവിതം മുഴുവന്അധ്വാനിച്ചുണ്ടാക്കുന്ന പണം പോലും മക്കളുടെ പബ്ലിക് സ്കൂളുകളിലെ ഫീസടക്കാന്മതിയാകുമായിരുന്നില്ല, ഇതുവരെ. സ്വപ്നം കാണാന്പറ്റാത്തതെന്ന് കരുതിയത് തങ്ങള്ക്ക് കിട്ടിയിരിക്കുന്നുവെന്ന സന്തോഷത്തിലാണ് യശ്മിന്പബ്ലിക് സ്കൂളുകളിലേക്ക് പോയത്. എന്നാല്ഡെല്ഹിയിലെ പ്രമുഖ സ്കൂളുകളിലൊന്നായ സ്പ്രിംഗ്ഡേല്സ് പബ്ലിക് സ്കൂളില്ചെന്നപ്പോള്അഡ്മിഷന്സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് അവരെ മടക്കിയയച്ചു. “സെയിന്റ് തോമസ് സ്കൂളില്പോയപ്പോള്സീറ്റൊഴിവില്ല. സെയിന്റ് മൈക്കിള്സും ബാല്ഭാരതി പബ്ലിക് സ്കൂളും എന്നെ അകത്തേക്ക് കടക്കാന്പോലും സമ്മതിച്ചില്ല. പ്രസന്റേഷന്കോണ്വെന്റ് സ്കൂളിലും അഡ്മിഷന്നിര്ത്തിവെച്ചുവെന്നാണ് പറഞ്ഞത്”, യശ്മിന്പറയുന്നു.

ഒരു വര്ഷം ഫീസിനത്തില്തന്നെ ലക്ഷങ്ങളാണ് കുട്ടികളില്നിന്ന് ഇത്തരം സ്കൂളുകള്വാങ്ങുന്നത്. സൗജന്യമായി കുറെ കുട്ടികള്ക്ക് വിദ്യാഭ്യാസം നല്കുന്നത് തങ്ങള്ക്ക് അധിക ബാധ്യത വരുത്തിവെക്കുമെന്നും സര്ക്കാരിന്റെ ഓര്ഡര്തങ്ങള്ക്ക് ലഭിച്ചിട്ടില്ലെന്നും സ്കൂള്അധികൃതര്പറയുന്നു. പല വിദ്യാലയങ്ങളിലും ജനുവരി മാസം തന്നെ അഡ്മിഷന്അവസാനിപ്പിച്ചുകഴിഞ്ഞുവെന്നും പുതിയ ഉത്തരവ് അനുസരിച്ച് വര്ഷം അഡ്മിഷന്നല്കാന്പറ്റില്ലെന്നും വാദിക്കുന്നു. ഡെല്ഹിയിലെ മുന്നിര, ഇടത്തരം പബ്ലിക് സ്കൂളുകളുടെ മുന്നില്അഡ്മിഷന്അവസാനിച്ചുവെന്ന ബോര്ഡുകളാണ് ഇപ്പോഴുള്ളത്.

കോടികള്വിലമതിക്കുന്ന ഡെല്ഹിയിലെ പ്രധാനസ്ഥലങ്ങളില്ഏക്കറുകണക്കിന് സ്ഥലത്താണ് സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്പ്രവര്ത്തിക്കുന്നത്. സര്ക്കാര്ഭൂമി വിദ്യാഭ്യാസസ്ഥാപനങ്ങള്പ്രവര്ത്തിക്കുന്നതിന് കുറഞ്ഞ നിരക്കില്ലീസിന് നല്കുകയാണ് പതിവ്. ഇത്തരത്തില്സര്ക്കാര്ഭൂമിയില്സര്ക്കാര്സഹായത്തോടെ പ്രവര്ത്തിക്കുന്ന സ്കൂളുകളാണ് വിദ്യാര്ത്ഥികള്ക്ക് സൗജന്യവിദ്യാഭ്യാസം നല്കാന്വിസമ്മതിക്കുന്നതെന്നതാണ് പ്രധാന വൈരുദ്ധ്യം.

ഇന്റര്നാഷണല്സ്കൂളുകളിലും മേല്ത്തരം, ഇടത്തരം സ്കൂളുകളിലും നല്കേണ്ട ഫീസ് കുടുംബവരുമാനത്തേക്കാള്അധികമാകുന്ന അവസ്ഥയാണ് ഇന്ന്. വിദ്യാര്ത്ഥികളില്നിന്ന് ഫീസിനത്തില്ആയിരങ്ങളാണ് ശരാശരി നിലയിലുള്ള ഒരു പബ്ലിക് സ്കൂള്മാസം തോറും വാങ്ങുന്നത്. എല്‍.കെ.ജി. മുതല്പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ഒരു കുട്ടിയില്നിന്ന് ഫീസായി ലഭിക്കുന്ന തുക മാത്രം ലക്ഷങ്ങളാണ്. ഇത്തരത്തില്ആയിരത്തിലധികം കുട്ടികള്പഠിക്കുന്ന സ്കൂളുകളുണ്ട്. ഇന്റര്നാഷണല്സ്കൂളുകളിലാണെങ്കില്ഒരു വര്ഷം വരുന്ന ചെലവ് അഞ്ചുലക്ഷത്തോളമാണ്. ഡെല്ഹി ഇന്റര്നാഷണല്പബ്ലിക് സ്കൂളില്ഓരോ വിദ്യാര്ത്ഥിക്കും പ്രതിമാസഫീസ് 10,000 രൂപയാണ്. ജി.ഡി. ഗോയങ്ക ഇന്റര്നാണല് റസിഡന്ഷ്യല്സ്കൂളില്സെമസ്റ്റര്ഫീസ് രണ്ട് ലക്ഷത്തിനാല്പത്തിരണ്ടായിരത്തിഅഞ്ഞൂറ് രൂപയാണ്. ഡെല്ഹിയിലെ മേല്ത്തരം പബ്ലിക് സ്കൂളുകളായ സ്പ്രിംഗ്ഡേല്സ്, ഡെല്ഹി പബ്ലിക് സ്കൂള്തുടങ്ങിയ സ്കൂളുകളില്ഫീസ് ഇരുപതിനായിരത്തിനടുത്താണ്. ഇത്രയധികം തുക ഫീസിനത്തില്വാങ്ങുന്ന സ്കൂളുകള്കുറച്ചുകുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന കാര്യത്തില്മടികാണിക്കുന്നു.

ഇത്തരത്തില്കുട്ടികള്ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്കാന്തയാറാകാത്ത വിദ്യാലയങ്ങള്ക്കെതിരെ കര്ശനനടപടിയെടുക്കുമെന്ന് ഡെല്ഹി വിദ്യാഭ്യാസമന്ത്രി അര്വിന്ദര്സിംഗ് ലവ്ലി പറയുന്നു. വിദ്യാരംഭമാസങ്ങളില്എന്തൊക്കെയോ പറയുന്നുണ്ട്, ചെയ്യുന്നുണ്ട് എന്നു വരുത്തിത്തീര്ക്കാന്നടത്തുന്ന പ്രസ്താവനകളില്കവിഞ്ഞ് ഡെല്ഹി സര്ക്കാരിന്റെ വാഗ്ദാനങ്ങള്ക്ക് യാതൊരു വിലയുമില്ല. സംവരണം ഏര്പ്പെടുത്താത്ത വിദ്യാലയങ്ങള്ക്കുള്ള അംഗീകാരം പിന്വലിക്കുന്നതുള്പ്പടെയുള്ള നടപടികളെടുക്കുമെന്നാണ് സര്ക്കാര്പറയുന്നത്.

വിദ്യാലയങ്ങളെ ഒരു വ്യവസായമായി കണക്കാക്കാനാകില്ലെന്നും അതുകൊണ്ടുതന്നെ കനത്ത ഫീസ് വാങ്ങുന്നത് ന്യായീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരുന്നു. വിദ്യാലയങ്ങള്ലാഭമുണ്ടാക്കാന്വേണ്ടിയായിരിക്കരുത് തുടങ്ങുന്നതെന്ന് വിധി പറയുന്നു. വിദ്യാലയങ്ങള്അമിത ലാഭം കൊയ്യുന്നുണ്ടെങ്കില് വിദ്യാലയങ്ങളിലെ ഫീസ് നിരക്ക് കുറക്കണമെന്നാണ് സുപ്രീം കോടതി ഏപ്രില്അവസാന വാരം നല്കിയ വിധിയിലുള്ളത്. ഡെല്ഹി വിദ്യാഭ്യാസ ആക്ടില്ഒരു വിദ്യാലയത്തില്നിന്നുള്ള വരുമാനം എന്തുചെയ്യണമെന്ന് നിര്ദേശിക്കുന്നില്ലെന്നാണ് സ്കൂള്അധികൃതരുടെ വാദം. വിധി പ്രഖ്യാപിച്ച മൂന്നംഗബെഞ്ചിലെ ഒരു ജഡ്ജ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെന്നും ഇവര്പറയുന്നു. എങ്ങിനെയായാലും സുപ്രീം കോടതി വിധി അവഗണിച്ച് കോടികള്ലാഭം കൊയ്യുന്ന ബിസിനസായി തന്നെയാണ് വിദ്യാലയങ്ങള്ഇപ്പോഴും പ്രവര്ത്തിക്കുന്നത്.

വന്തോതില്ലാഭം കൊയ്യുന്ന ബിസിനസില്ലാഭം കുറയുന്ന തരത്തിലുള്ള നിര്ദേശമാണ് കോടതി മുന്നോട്ട് വച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചാല്ആയിരം വിദ്യാര്ത്ഥികളുള്ള സ്കൂളില്‍ 200 കുട്ടികള്ക്ക് സൗജന്യവിദ്യാഭ്യാസം നല്കേണ്ടിവരും. ഇത് സ്കൂളിന്റെ ലാഭത്തില്നിന്ന് കോടികളാണ് കുറക്കുക.

ചില പബ്ലിക് സ്കൂളുകള്ഇപ്പോഴും ചില വിദ്യാര്ത്ഥികള്ക്ക് സൗജന്യനിരക്കില്വിദ്യാഭ്യാസം നല്കുന്നുണ്ട്. പക്ഷെ, ഇവര്ക്ക് മറ്റ് വിദ്യാര്ത്ഥികളോടൊപ്പമല്ല വിദ്യാഭ്യാസം നല്കുന്നത്. പ്രത്യേകം സ്കൂളുകളിലാണ് ഇത്തരം ക്ലാസുകള്നടക്കുന്നത്. പബ്ലിക് സ്കൂളുകളിലെ വിദ്യാര്ത്ഥികള് ഉയര്ന്ന ഫീസടച്ച് പഠിക്കാന്കഴിവുള്ള മിഡില്ക്ലാസ്, അപ്പര്ക്ലാസ് കുടുംബങ്ങളില്നിന്നുള്ളവരാണ്. താഴ്ന്ന വരുമാനമുള്ള വിദ്യാര്ത്ഥികള്സ്കൂളുകളിലേക്ക് വരുന്നത് ഉത്തരേന്ത്യ പോലെ ഫ്യൂഡലിസം ഇന്നും കത്തി നില്ക്കുന്ന സ്ഥലങ്ങളില്കനത്ത എതിര്പ്പുണ്ടാക്കും. താഴ്ന്ന വരുമാനക്കാരുടെയും താഴ്ന്ന ജാതിക്കാരുടെയും കുട്ടികളുടെ കൂടെ തങ്ങളുടെ മക്കള്പഠിക്കുന്നതിനെ കാശുള്ളവര്എതിര്ക്കുന്നു. സര്ക്കാര്ഉത്തരവ് അനുസരിച്ച് കുറച്ച് വിദ്യാര്ത്ഥികള്ക്ക് സ്കൂളുകളില്അഡ്മിഷന്നല്കിയാല്തന്നെയും ഇവരോടുള്ള പെരുമാറ്റവും ഇവര്ക്ക് നല്കുന്ന സൗകര്യങ്ങളും മോശമായേക്കാമെന്ന് പല രക്ഷിതാക്കളും സംശയിക്കുന്നു.

അതേ സമയം, മുനിസിപ്പല്സ്കൂളുകളില്വിദ്യാര്ത്ഥികള്ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനോ അവര്ക്ക് നല്ല വിദ്യാഭ്യാസം നല്കാനോ സര്ക്കാര്തയാറാകുന്നില്ല. ആവശ്യത്തിന് അധ്യാപകരെ നിയമിക്കാതിരിക്കുകയും മറ്റും ചെയ്ത് സര്ക്കാര്സ്കൂളുകളെ അവഗണിക്കുന്ന സര്ക്കാര്‍, പബ്ലിക് സ്കൂളുകളോട് സൗജന്യവിദ്യാഭ്യാസം നല്കാന്ആവശ്യപ്പെടുന്നതിനെ ചിലര്ചോദ്യം ചെയ്യുന്നു. വിദ്യാഭ്യാസം പൂര്ണമായി സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമാണ് നയമെന്ന് ചിലര്കുറ്റപ്പെടുത്തുന്നു. വാദങ്ങളും എതിര്വാദങ്ങളും വിവാദങ്ങളുമായി പ്രശ്നം മുന്നോട്ടുപോകുമ്പോള്മികച്ച വിദ്യാഭ്യാസം എത്തിപ്പിടിക്കാന്പറ്റാത്ത സ്വപ്നം മാത്രമായി മാറുകയാണ് സാധാരണക്കാര്ക്ക്. ഹൈക്കോടതി പബ്ലിക് സ്കൂളുകളിലേക്ക് സാധാരണക്കാരന്റെ മക്കള്ക്ക് വഴി തുറന്നെങ്കിലും തടസങ്ങള്നിറഞ്ഞ വഴിയായി അത് മാറുന്നു. എങ്ങോട്ട് പോകണമെന്നറിയാതെ അന്ധാളിച്ചുനില്ക്കുന്ന സാധാരണക്കാരന്റെ മക്കള്ക്ക് മുന്നില്കോടികളുടെ ബിസിനസ് സാമ്രാജ്യം ബാലികേറാമലയായി അവശേഷിക്കുമ്പോള്ഒരു ചോദ്യം ബാക്കി നില്ക്കുന്നു: “എന്തിനാണ് സര്ക്കാര്ഞങ്ങളെ ആശിപ്പിച്ചത് ?”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ