2010, ഏപ്രിൽ 18, ഞായറാഴ്‌ച

ഡീകോളനൈസേഷന് ശബ്ദങ്ങള് Free Press Column

First Published in Free Press, July 2004


ഇത് ഒരു അന്വേഷണമാണ്. ആകാശത്തിന്റെ പരപ്പും ഭൂമിയുടെ വിസ്തൃതിയുമറിയാന്മോഹിക്കുന്നവര്നടത്തുന്ന കൊച്ചു കൊച്ചു യാത്രകള്‍...

അന്വേഷണത്തിന്റെ കപ്പലില്കയറി നാം സഞ്ചരിക്കുന്നത് വിവിധ ഭൂഖണ്ഡങ്ങളിലേക്കാണ്; ആളും വെളിച്ചവും കയറിച്ചെല്ലാന്മടിക്കുന്നിടത്തേക്ക്... ഡീകോളനൈസേഷന്ശബ്ദങ്ങള്അങ്ങനെ, ലോകം വിസ്മൃതിയിലേക്ക് തള്ളിവിടുന്ന രാജ്യങ്ങളേയും മുഖങ്ങളേയും സമരങ്ങളേയുമെല്ലാം വീണ്ടെടുക്കുന്നു.


ലുമുംബയുടെ നാട്ടില്നിന്ന് ഒരു സമരകാവ്യം

വിനോദ് കെ.ജോസ് + മൈമൂന പര്വീണ്

തുടങ്ങുന്നത് കോംഗോയില്നിന്നാണ്. ഒരുപാടുകാലം ബെല്ജിയത്തിന്റെ കോളനിയായിരുന്ന ഒരു മധ്യാഫ്രിക്കന്രാജ്യത്തു നിന്ന്. സയെര്‍ (Zaire) എന്നാണ് കോംഗോയുടെ പഴയ പേര്‍.

യൂറോപ്യന്സാമ്രാജ്യത്വത്തിനെതിരെ പതിറ്റാണ്ടുകളോളം പോരാടി സ്വാതന്ത്ര്യം നേടിയ ആഫ്രിക്കന്രാജ്യമാണ് കോംഗോ. സാമ്രാജ്യത്വത്തിനെതിരെ ഇരുണ്ട ഭൂഖണ്ഡത്തില്നിന്ന് ആദ്യം ഉയര്ന്ന സ്വരങ്ങളിലൊന്നാണ് കോംഗോയുടേത്. സാമ്രാജ്യത്വം അവരെയെതിര്ക്കുന്ന നാവുകളെ എങ്ങനെ അരിഞ്ഞുമാറ്റുന്നു എന്നതിനുദാഹരണം പട്രീസ് ലുമുംബയില്‍ (Patrice Lumumba) നിന്ന് നമുക്ക് കിട്ടും. അതിനാല്നമ്മള്സബ് സഹാറന്ആഫ്രിക്കയിലെ കോംഗോയില്നിന്ന് ഇക്കുറി യാത്ര തുടങ്ങുന്നു.

വര്ഷങ്ങളോളം തങ്ങളെ കീഴടക്കിയ സാമ്രാജ്യത്വത്തിനെതിരെ കോംഗോ ചെറുത്തു നിന്നു. ഇതിനിടയില്ലക്ഷക്കണക്കിനുപേര്മരിച്ചു. പീഡനങ്ങള്സഹിച്ചു. തടവറകള്കണ്ടു. പക്ഷെ അവയില്പലതും പുറം ലോകമറിഞ്ഞിരുന്നില്ല. അക്ഷരാര്ത്ഥത്തില്ഇരുണ്ട ഭൂഖണ്ഡത്തില്അവയെല്ലാം മറഞ്ഞു കിടക്കുകയായിരുന്നു.

1880 കളില്ബെല്ജിയത്തിന് മോഹമുണര്ത്തിയ ആഫ്രിക്കന്രാജ്യമാണ് കോംഗോ. ധാതുപദാര്ത്ഥങ്ങളും1 പ്രകൃതി വിഭവങ്ങളും സമൃദ്ധമായുള്ള ഒരു മൂന്നാംലോക രാജ്യത്തിനു മേല് സാമ്രാജ്യത്വത്തിനുള്ള അഭിനിവേശം എന്നും ഇതിന് പേരിടാം. ഡച്ച് ഈസ്റ്റിന്ഡീസിന്റെയും ബ്രിട്ടീഷുകാരുടെയും അനുഭവങ്ങള്കണ്ട് കൊളോണിയല്ഭരണത്തിന്റെഗുണങ്ങള്‍’ ബെല്ജിയത്തിലെ ലിയോപോള്ഡ് രാജാവും (King Leopold) പഠിച്ചു. അങ്ങനെ തങ്ങളേക്കാള്‍ 76 ഇരട്ടി വലുപ്പമുള്ള -- പടഞ്ഞാറന്യൂറോപ്പിനേക്കാളും വലിയ രാജ്യമാണിത് -- കോംഗോയില്ബെല്ജിയം കോളനി സ്ഥാപിക്കുന്നു. കുറച്ചു വെള്ളക്കാരായ ഓഫീസര്മാരുടെ മാത്രം സഹായത്തോടെ. 1885-1908 വരെയുള്ള കാലയളവില്‍ 80 ലക്ഷത്തോളം ആഫ്രിക്കക്കാര് ദുര്ഭരണത്തിന് വിധിക്കപ്പെട്ടു. ഇതിനിടയില്‍ 1884ല്തന്നെ കൈക്കൂലി കൊടുത്തും ലോബിയിംഗ് നടത്തിയും കൊള്ളയടിക്ക് യു.എസിന്റെയും ഫ്രാന്സിന്റെയുമെല്ലാം സമ്മതം ബെല്ജിയം നേടിയെടുക്കുകയും കൂടി ചെയ്തതോടെ കോംഗോയുടെ വിധി നിര്ണയിക്കപ്പെട്ടു.

ടയറും മറ്റുല്പന്നങ്ങളും നിര്മ്മിക്കാനായി റബ്ബറിന് ലോകത്ത് നല്ലൊരു വിപണി തുറന്നു വരുന്നകാലമായിരുന്നു. അതുകൊണ്ടു തന്നെ സാമ്രാജ്യത്വകാലത്ത് ആനക്കൊമ്പു കഴിഞ്ഞാല് മധ്യാഫ്രിക്കന്രാജ്യത്തു നിന്ന് ഏറ്റവുമധികം നാടുകടത്തപ്പെട്ടത് റബ്ബറായിരുന്നു.

കൊള്ളയും അനീതിയും മാത്രം ഭരിച്ച ലിയോപോള്ഡ് രാജാവിന്റെ കാലത്തെക്കുറിച്ച് നടുക്കുന്ന ചില വിവരങ്ങള്ചരിത്രകാരന്മാരും ജേണലിസ്റ്റുകളും പുറത്തു വിട്ടത് ഈയിടെമാത്രമാണ്.

വെളിപ്പെടുത്തലുകള്പ്രകാരം കോളനിയായിരുന്നകാലത്ത് കോംഗോയിലെ ആഫ്രിക്കന്ജനത രാജാവിനുവേണ്ടി നിര്ബന്ധിത സേവനങ്ങളാണ് ചെയ്തു കൊടുക്കേണ്ടിയിരുന്നത്. എന്നാല്ഇവര്ക്കൊരിക്കലും പണമോ, ശമ്പളമോ കിട്ടിയിരുന്നില്ല. ചുരുക്കത്തില്കാടുകളില്സാമാജ്യത്വ രാജാവിനു വേണ്ടി വിഭവങ്ങള്ശേഖരിച്ചുകൊണ്ട് തീര്ക്കേണ്ടതായിരുന്നു ഇവരുടെ ജീവിതം.

കറുത്ത വര്ഗക്കാരെ തിരഞ്ഞു പിടിച്ച് ഫോഴ്സ് പബ്ലിക് (Force Publique) എന്നൊരു സ്വകാര്യ പട്ടാളത്തെ ലിയോപോള്ഡുണ്ടാക്കി. ആഡം ഹോസ്ചൈല്ഡിന്റെ (Adam Hochschild) ലിയോപോള്ഡ് രാജാവിന്റെ പ്രേതംഎന്ന പുസ്തകം സ്വകാര്യപട്ടാളത്തെ ലിയോപോള്ഡ് എങ്ങനെയാണ് ഉപയോഗിച്ചിരുന്നതെന്ന് വെളിപ്പെടുത്തുന്നു-

ഇവര്ഗ്രാമങ്ങളില്ചെന്ന് ആളുകളില്നിന്ന് ധാന്യം, കോഴി തുടങ്ങിയവയെല്ലാം കൊള്ളയടിച്ചു. പെണ്ണുങ്ങളെ പിടിച്ചുകൊണ്ടുപോയി. പിന്നീട് ഗ്രാമത്തിന്റെ തലവന്വന്ന് പട്ടാളം ആവശ്യപ്പെട്ടയത്രയും ടണ്റബ്ബര്ശേഖരിച്ചുവെച്ചിരിക്കുന്നു എന്നറിയിക്കേണ്ടതുണ്ടായിരുന്നു. അപ്പോള് മാത്രമേ സ്ത്രീകളെ തടവില്നിന്ന് വിട്ടിരുന്നുള്ളൂ. ഇതിനെ ആരെതിര്ത്തുവോ അയാളുടെ ഭാര്യയുടെയോ കുട്ടികളുടെയോ മരണം ഉറപ്പായിരുന്നു.”

ഗോത്ര സമരങ്ങളുടെ സമയത്ത് ഓരോ വെടിക്കും പകരമായി ഒരു കൈയോ തലയോ കൊണ്ടുവരാനായിരുന്നു പട്ടാളക്കാരോട് ലിയോപോള്ഡ് ആവശ്യപ്പെട്ടത്. ഒരു ബുള്ളറ്റും അനാവശ്യമായി ചിലവാകുന്നില്ല എന്ന് കൂടി ഉറപ്പു വരുത്താനായിരുന്നു ഇത്. (ഇങ്ങനെ കൈകളും തലകളും പെറുക്കാനായി മാത്രം കൈകളുടെ സൂക്ഷിപ്പുകാരന്‍ -keeper of hands- എന്ന പേരില്ഒരു പട്ടാളക്കാരന് സംഘത്തെ അനുഗമിച്ചിരുന്നു.)

റബ്ബര്ധാരാളമുള്ള സ്ഥലങ്ങളില്തന്റെ ഗ്രാമത്തിന് പുറത്തു യാത്രചെയ്യാനാഗ്രഹിക്കുന്ന ഒരു ആഫ്രിക്കക്കാരന്‍, സ്റ്റേറ്റ് കൊടുക്കുന്ന പെര്മിറ്റ് എടുക്കേണ്ട ആവശ്യം വന്നു. തൊഴിലാളികളെല്ലാം ലോഹത്തില്പതിച്ച നമ്പറിലാണ് അറിയപ്പെട്ടത്.

ലുമുംബയുടെ പോരാട്ടം

ദുരിതങ്ങളുടെയും പട്ടിണിയുടെയും നാളുകള്ക്ക് കോംഗോയില്വിരാമമുണ്ടായിരുന്നില്ല. ഇങ്ങനെ എല്ലാ വിധത്തിലും കോംഗോ ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുമ്പോഴാണ് 1950കളില് പട്രീസ് ലുമുംബ നേതൃത്വ നിരയിലേക്ക് ഉയര്ന്നുവരുന്നത്. അതോടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സമരങ്ങള്ക്ക് കോംഗളീസ് നാഷണല്മൂവ്മെന്റിലൂടെ (MNC) ലുമുംബ അമരക്കാരനായി. യൂറോപ്യന്സാമ്രാജ്യത്വത്തിനെതിരെ, അവര്നടത്തുന്ന വന്കൊള്ളയ്ക്കെതിരെ പ്രതിഷേധം ശക്തമായി. ആഫ്രിക്കന്ജനത കൈകോര്ത്തു നിന്നാല്വര്, സ്ഥല വ്യത്യാസങ്ങള്മറന്ന് വിദേശികളെ സ്വന്തം മണ്ണില്നിന്ന് തുരത്താമെന്ന് ലുമുംബ ജനങ്ങളോട് ആഹ്വാനം ചെയ്തു.

ലുമുംബ പകര്ന്നു നല്കിയ ആവേശത്തില് ആഫ്രിക്കന്രാജ്യക്കാര്സമരം ചെയ്തു, പോരാടി, വിദേശികളെ പുറത്തു ചാടിച്ചു.

1960 ജൂണ്‍ 30 ന് കോംഗോയ്ക്ക് സ്വാതന്ത്ര്യം കിട്ടി.

നമ്മുടെ മേല്അടിച്ചേല്പിച്ച അടിമത്വത്തിന് കണ്ണീരിന്റെയും രക്തത്തിന്റെയും തീയുടെയും പോരാട്ടങ്ങള്കൊണ്ട് ഇപ്പോള്അറുതി വരുത്താനായതില്നമുക്ക് അഭിമാനിക്കാം. എണ്പതുവര്ഷത്തെ കോളനിഭരണകാലത്ത് നമ്മുടെ വിധിയിതായിരുന്നു. നമ്മുടെ ഓര്മകളില്പോലും ഇപ്പോഴും മുറിവുകള് ഉണങ്ങാതെയുണ്ട്, വേദന ഇനിയും മാറാതെയുണ്ട്. തൊഴിലു ചെയ്തിട്ടു പോലും വിശപ്പുമാറാനും വസ്ത്രം ധരിക്കാനും കുടുംബത്തെ സംരക്ഷിക്കാനുമാവശ്യമായത് തരാതെ നമ്മെ ഇവര്പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമെല്ലാം നാം പ്രഹരങ്ങളും അവഹേളനങ്ങളും കളിയാക്കലുകളും സഹിച്ചു; ‘നീഗ്രോകളാണ് എന്ന ഒറ്റക്കാരണത്താല്‍. കറുത്തവനെ നോക്കി ശത്രുതയോടെനീഎന്ന് വിളിച്ചതുംനിങ്ങള്‍’ എന്ന ആദരണീയമായ പദം വെള്ളക്കാര്മാത്രം സ്വന്തമാക്കിയിരുന്നതും ആരാണ് മറക്കുക?”. സ്വാതന്ത്ര്യ ദിനത്തില്ബെല്ജിയന്രാജാവും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സംബന്ധിച്ച ചടങ്ങില്വെച്ച് ലുമുംബയുടെ വാക്കുകള്ഹര്ഷാരവങ്ങളോടെയാണ് ആഫ്രിക്കന്ജനത ഏറ്റു വാങ്ങിയത്.

സ്വാതന്ത്ര്യം തന്നവരോടുള്ള ഒരു നന്ദിപ്രകടനമായിരുന്നില്ല ലുമുംബയുടെ പ്രസംഗം. മറിച്ച് രക്തവും ജീവിതവും കൂട്ടിക്കുഴച്ച് തങ്ങള്പണിതെടുത്ത സ്വാതന്ത്ര്യത്തെക്കുറിച്ച് ഓരോ കോംഗോളീയനെയും ഓര്മപ്പെടുത്തുന്ന, അഭിമാനപ്പെടുത്തുന്ന ഒരു സുവര് സ്മരണയായിരുന്നു.

ലുമുംബ അപ്പോഴേക്കും സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന ആഫ്രിക്കന്രാജ്യങ്ങള്ക്കു കിട്ടാവുന്ന ആവേശമായി മാറിയിരുന്നു. ആഫ്രിക്കയെ കീറിമുറിച്ച, കോളനികള്വിട്ടുപോകുമ്പോഴും അങ്ങനെ തര്ക്കത്തിന് വഴികള്ഒരുക്കിവെച്ച, യൂറോപ്യന്സാമ്രാജ്യത്തെ എതിരിടാനാകുമെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തിയ ആത്മവിശ്വാസം!

സ്വാതന്ത്യത്തിനുശേഷവും ലുമുംബയുടെ പോരാട്ടം അവസാനിച്ചില്ല. സാമ്പത്തിക സ്വാതന്ത്ര്യം, സാമൂഹിക നീതി, രാഷ്ട്രീയ നിര്ണയാവകാശം എന്നിവയ്ക്ക് വേണ്ടിയായിരുന്നു പിന്നിട് ആഫ്രിക്കന്നേതാവിന്റെ ശബ്ദം.

ഡീ-കോളനൈസേഷന്ശബ്ദം

ലുമുംബ സംസാരിച്ചിരുന്നത് സാംസ്കാരികമായും രാഷ്ട്രീയമായും തീറെടുത്തുപോകുന്ന ഒരു ജനതയ്ക്കുവേണ്ടിയാണ്. കോളനിവല്ക്കരണമെന്നത് സ്വാതന്ത്ര്യ പ്രഖ്യാപനത്തിലൂടെ തീരുന്നില്ലെന്നും അദൃശ്യമായി അതിന്റെ അടയാളങ്ങള്ഓരോ സ്വതന്ത്ര രാജ്യത്തിലുമുണ്ടെന്നും തിരിച്ചറിഞ്ഞ അപൂര്വ്വം നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. യഥാര്ത്ഥത്തില്കോംഗോയ്ക്ക് സ്വാതന്ത്ര്യം നല്കുമ്പോള്പടിഞ്ഞാറന്മൈനിംഗ് കമ്പനികള്അര്ത്ഥമാക്കിയതും അതായിരുന്നു. സ്വാതന്ത്ര്യം ഒരു ഔദ്യോഗിക പ്രഖ്യാപനം മാത്രമാണെന്ന് ബെല്ജിയം വിശ്വസിച്ചു. പക്ഷെ ലുമുംബയുടെ വാക്കുകളില് എപ്പോഴും മുഴങ്ങി നിന്ന ഭീഷണി സാമ്രാജ്യത്വത്തിനെതിരെ തന്നെയായിരുന്നു. മൈനിംഗ് കമ്പനികളെയും ലാഭക്കണ്ണുമായി എത്തുന്നവരേയും കോംഗോയില്നിന്ന് തുരത്തുമെന്നും അക്കാര്യത്തില്കോംഗോ മറ്റ് രാജ്യങ്ങള്ക്ക് ഒരു മാതൃകയായിരിക്കുമെന്നും ആര്ക്കും ശബ്ദം അടിച്ചമര്ത്താനാവില്ലെന്നും കൂടി പ്രഖ്യാപിച്ചതോടെ ആഫ്രിക്കയില്കണ്ണും നട്ടിരുന്ന കൊളോണിയല്യജമാനന്മാര്ക്ക്, പ്രത്യേകിച്ചും അമേരിക്കയ്ക്ക് എതിര്പ്പിനെ തുടച്ചുമാറ്റുകയല്ലാതെ മറ്റുപോംവഴിയില്ലെന്നായി. കോംഗോയെ സ്വേഛാധിപത്യ ഭരണത്തിന് കീഴിലാക്കാനായിആഫ്രിക്കന്സിംഹത്തെകൊല്ലുക എന്ന വിധി അങ്ങനെ തീരുമാനിക്കപ്പെട്ടു.

ലുമുംബയുടെ വധം

പ്രധാനമന്ത്രിയായിരുന്ന ലുമുംബയെ ഒരട്ടിമറിയിലൂടെ ഭരണത്തില്നിന്ന് പുറത്താക്കാനും വധിക്കാനും സാമ്രാജ്യത്വശക്തികള്ക്കു പെട്ടെന്നു കഴിഞ്ഞു. ലുമുംബയുടെ വധവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും പതുക്കെയാണ് പുറത്തു വന്നത്. ജേണലിസ്റ്റും ചരിത്രകാരനുമായ ലുഡോ ഡി വിറ്റേയുടേതായി പുറത്തു വന്ന മര്ഡര്ഓഫ് ലുമുംബഎന്ന പുസ്തകത്തില്ലുമുംബയുടെ വധത്തെപ്പറ്റി പല സൂചനകളും നല്കുന്നു. എന്നാല്ഇതിനെപ്പറ്റി സുവ്യക്തമായ കാര്യങ്ങള്പലതും ബെല്ജിയന്ഗവണ്മെന്റ് പുറത്തുവിട്ടത് ഈയിടെയാണ്. ലുമുംബയുടെ മരണം ബെല്ജിയം അമേരിക്കയുമായി ചേര്ന്നു തയ്യാറാക്കിയ പദ്ധതിയായിരുന്നെന്നാണ് ഇവര്തന്നെ രൂപീകരിച്ചആള്പാര്ട്ടി കമ്മീഷന്ഓഫ് എന്ക്വയറി’ 2001 നവംബറില്പുറത്തു വിട്ട റിപ്പോര്ട്ട് പറയുന്നത്. വൈകിയ വേളയിലുള്ള ബെല്ജിയത്തിന്റെ പശ്ചാത്താപം കോംഗോയിലുള്ള അളവറ്റ വിഭവ സമൃദ്ധിയുമായി കൂട്ടിച്ചേര്ത്താണ് നാം വായിക്കേണ്ടത്.

ലുമുംബ എന്ന യുവരക്തം സ്വാതന്ത്യത്തിനുശേഷവും സാമ്രാജ്യത്വ ലോബികളെ ചൊടിപ്പിച്ചുകൊണ്ടിരുന്നത് ആഫ്രിക്കന്പോരാളിയ്ക്ക് മരണത്തിന്റെ വിധിയൊരുക്കി. കോംഗോയ്ക്ക് സാമ്പത്തിക സഹായങ്ങള്ചോദിച്ചുകൊണ്ട് സോവിയറ്റ് യൂണിയനെ ലുമുംബ സമീപിച്ചിരുന്നു. പുതിയ സൗഹൃദം വളര്ന്നു വന്നാലുണ്ടാകുന്ന വിപത്തും അമേരിക്കയ്ക്ക് ലുമുംബയെ ഇല്ലാതാക്കുക എന്നത് ഒരാവശ്യമാക്കിത്തീര്ത്തു.

ഐസന്ഹൗവ്ര്‍ (Eisenhower) ഭരണകൂടത്തിന്റെ സമയത്ത് വൈറ്റ് ഹൗസില്മിനുട്ടെഴുത്തുകാരനായിരുന്ന റോബര്ട്ട് ജോണ്സന്‍ 1975ല്സെനറ്റ് ഇന്റലിജന്സ് കമ്മിറ്റിയുടെ മുന്നില്പറഞ്ഞ കാര്യങ്ങളും ലുമുംബയുടെ മരണത്തിലേക്ക് സുപ്രധാനമായ വാതിലുകള്തുറക്കുന്നു.

ജോണ്സന്റെ മിനുട്ടുപുസ്തക പ്രകാരം കോംഗോയ്ക്ക് ബെല്ജിയത്തില്നിന്ന് സ്വാതന്ത്ര്യം കിട്ടി രണ്ടുമാസത്തിനുശേഷം 1960 ആഗസ്റ്റില്സുരക്ഷാ ഉപദേശകരുമായി നടത്തിയ ഒരു മീറ്റിംഗില്ഐസന്ഹൗവ്ര്ലുമുംബയെ ഇല്ലാതാക്കാന്അമേരിക്കന്ഇന്റലിജന്സ് ഏജന്സിയായ സി...യുടെ തലവന്അലന്ഡള്സിന് നിര്ദ്ദേശം കൊടുക്കുകയായിരുന്നു.

പതിനഞ്ചു നിമിഷങ്ങളോളം പരിപൂര് നിശബ്ദതയായിരുന്നു. മീറ്റിംഗ് പിന്നീട് തുടര്ന്നു”- സംഭവം പിന്നീട് ജോണ്സന്ഓര്ത്തെടുത്തു.

ലുമുംബയുടെ സ്വാതന്ത്ര്യ ദിന പ്രസംഗവും സോവിയറ്റ് സഹായാഭ്യര്ത്ഥനയും നടന്ന് ഏറെ കഴിയുന്നതിന് മുമ്പാണിതെന്നും ഓര്ക്കുക.

തുടര്ന്ന് അമേരിക്കന്രഹസ്യാന്വേഷണ ഏജന്സി വേഗതയിലാണ് കാര്യങ്ങള്നീക്കിയത്. ലുമുംബയെ വധിക്കാനായി ഓര്ഡര്കിട്ടിയയുടനെ ലാറി ഡെവ്ലിന്എന്ന അമേരിക്കന്ഏജന്റ് കോംഗോയില്കാലു കുത്തുന്നു. ലുമുംബയുടെ ബാത്ത് റൂമില്നിക്ഷേപിക്കാനായി വിഷം നിറച്ച ഒരു ട്യൂബ് ടൂത്ത് പേസ്റ്റ് ഇയാള്കയ്യില്കരുതിയിരുന്നു. എന്നാല് പരിപാടി പിന്നീട് ഉപേക്ഷിക്കുകയും കുറച്ചു കൂടി നേരിട്ടുള്ള ഒരു കൊലപാതകമാവും നല്ലതെന്ന നിഗമനത്തില്എത്തിച്ചേരുകയുമാണുണ്ടായത്.

പട്ടാള തലവന് മോബൊട്ടു, പ്രസിഡന്റ് കാസാവുബു, ആഫ്രിക്കന്കാര്യങ്ങളുടെ ചുമതലയുള്ള ബെല്ജിയന്മന്ത്രി കൗണ്ട് ആസ്പ്രിമെന്റ് തുടങ്ങിയ എട്ടോളം മുതിര്ന്ന നേതാക്കളായിരുന്നു ഉപജാപക സംഘം. അമേരിക്കന്രഹസ്യാന്വേഷണ സംഘടനയും ബെല്ജിയവും ഇവര്ക്ക് പണവും ആയുധങ്ങളും നല്കി സഹായിച്ചു. ഓപ്പറേഷന്ബാരാക്കുട (Operation Barakuda) എന്ന പേരില്തയ്യാറാക്കിയ പദ്ധതി പ്രകാരം ഒരു പട്ടാള അട്ടിമറിയിലൂടെ ലുമുംബയെ മോബൊട്ടു വീട്ടു തടങ്കലിലാക്കുകയും ചെയ്തു.

1961 ജനുവരി 17 ന് രണ്ടു സഹചാരികളുടെ കൂടെ കതംഗ പ്രദേശത്തിനു സമീപമുള്ള ഒരു കാട്ടില്വെച്ച് രാത്രി 9.40 നും 9.43 നും ഇടയിലാണ് ലുമുംബയെ വധിക്കുന്നത്.

തങ്ങള്ക്ക് ഭീഷണി തീര്ക്കുന്ന വിധത്തില്ഉയര്ന്നു വരുന്ന മൂന്നാംലോക നേതാക്കളെ ഇല്ലായ്മ ചെയ്യാന്അമേരിക്ക ഏജന്റുമാരെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന് ലുമുംബയുടെ ഉദാഹരണം ധാരാളമാണ്.

ഒട്ടും വികസിക്കാത്ത രാജ്യമായിരുന്നു സ്വാതന്ത്ര്യം കിട്ടിയ സമയത്ത് കോംഗോ. ആഫ്രിക്കന്ആര്മി ഓഫീസര്മാര്ആരുമില്ല. മൊത്തം സിവില്സര്വീസ് നടത്താന്മൂന്ന് ആഫ്രിക്കന്മാനേജര്മാര്മാത്രം. ആകെയുള്ള യൂണിവേഴ്സിറ്റി ബിരുദധാരികള്മുപ്പത്. അവസ്ഥയില്നിന്ന് കോംഗോയെ വികസിപ്പിക്കുന്നതിനിടയിലാണ് ലുമുംബയുടെ മരണം. പകരം എതിരാളികളിലൊരാളായിരുന്ന ഷോംബേ അധികാരത്തിലെത്തിയെങ്കിലും ലുമുംബയെ കൊലപ്പെടുത്തിയ മോബൊട്ടു തന്നെ 1965ല് ഒരട്ടിമറിയിലൂടെ ഭരണത്തിലേറി കോംഗോയില് 32 വര്ഷം നീണ്ട അഴിമതിയുടെയും സ്വേഛാധിപത്യത്തിന്റെയും ഭരണം ഉദ്ഘാടനം ചെയ്തു. ഇത് 1997 ല്ലോറന്റ് കാബില പിന്ഗാമിയായി എത്തുന്നതുവരെ തുടര്ന്നു. എന്നാല്കാബിലയും താമസിയാതെ വധിക്കപ്പെടുകയും മകന്ജോസഫ് അധികാരത്തിലേറുകയും ചെയ്തു.

കോംഗോയുടെ ചരിത്രവും ലുമുംബയുടെ വധവുമെല്ലാം നമ്മളോട് വിളിച്ചു പറയുന്ന ചില ലോകസത്യങ്ങളുണ്ട്. എല്ലാവര്ക്കും രക്തസാക്ഷികളെ ആവശ്യമുണ്ട്. അതിനായി അവര്ശക്തമായ പല ശബ്ദങ്ങളെ ഒതുക്കുകയും രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. മരണശേഷം ലുമുംബയുടെ കാര്യത്തിലും സംഭവിച്ചത് മറ്റൊന്നല്ല. ആഫ്രിക്കന്സ്വാതന്ത്ര്യത്തിന്റെയും മൂന്നാംലോക രാഷ്ട്രീയ ചിന്തയുടെയും അടയാളമായി ലുമുംബയെ പെറ്റിബൂര്ഷ്വാസികള്തന്നെ ഉപയോഗിച്ചു. എന്തിന്, ഓപ്പറേഷന്ബാരാക്കുടയ്ക്കു നേതൃത്വം നല്കിയ മോബൊട്ടു തന്നെ വിപ്ളവനേതാവിന് ആദരാഞ്ജലികള്അര്പ്പിക്കാന്പിന്നീട് മുന്നിരയില്നിന്നു.

ആഫ്രിക്കന്ഫിഡറല്കാസ്ട്രോയായി പലരും വിശേഷിപ്പിച്ചിരുന്ന ലുമുംബ മരിച്ചിട്ട് നാല്പത്തിമൂന്നുവര്ഷം പിന്നിടുകയാണ്. കോംഗോ ജനത വേദനയോടെ, അഭിമാനത്തോടെ തങ്ങളുടെ നേതാവിനെയോര്ക്കുന്നു. ഡീ-കോളനൈസേഷന്റെ സമരകാലത്ത് സാമ്രാജ്യത്വത്തിനെതിരെ പൊരുതുന്നവര്ക്ക് പ്രചോദനമായി ലുമുംബയുണ്ട്. ഒപ്പം യുവകവിയുടെ വാക്കുകളും- “ആശാപുഷ്പങ്ങള്വിരിഞ്ഞ മഹാനദീതീരങ്ങള്ഇന്നുമുതല്നിങ്ങളുടേതാണ്...”

------------------------------

വിനോദ് കെ.ജോസ്: അമേരിക്കയിലെ റേഡിയോ പസഫിക്കയുടെ സൗത്ത് ഏഷ്യന്ബ്യൂറോ ചീഫും ഫ്രീ പ്രസിന്റെ എഡിറ്ററും.

മൈമൂന പര്വീണ്‍: ഡെല്ഹി യൂണിവേഴ്സിറ്റിയില്റിസര്ച്ച് സ്കോളര്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ