2010, ഏപ്രിൽ 22, വ്യാഴാഴ്‌ച

Free Press column _ പാലങ്ങള്‍

First Published in Free Press, July 2004 
പാലങ്ങള്

>>മറുനാടന്ജനങ്ങളുടെ ഹൃദയത്തിലേക്ക് നീളുന്ന സംസാരത്തിന്റെ പാലങ്ങള്‍<<

സര്ദാര്ജതീന്ദര്മുടി മുറിക്കുന്നു

എപ്പോഴും സജീവമായിരിക്കാനാഗ്രഹിക്കുന്നവരാണ് പൊതുവെ സര്ദാര്ജിമാര്‍. അവരെക്കുറിച്ചുള്ള തമാശകള്ക്ക് അതുകൊണ്ട് അവര്തന്നെ പലപ്പോഴും തുടക്കമിടുന്നു. എന്നാല്തമാശയല്ലാത്ത ഒരു കാര്യമാണ് ജതീന്ദറിനു പറയാനുള്ളത്.  ജതീന്ദര്സിംഗിനെ പരിചയപ്പെടുന്നത് ജെ. എന്‍.യു.വില്വെച്ചാണ്. വ്യത്യസ്ത ചിന്തകളുള്ള, അനീതികളെ ചോദ്യം ചെയ്യുന്ന ഊര്ജ്ജസ്വലനായ ഒരു യുവാവ്. താന്ജീവിക്കുന്ന കാലഘട്ടത്തോടും സിസ്റ്റത്തോടുമെല്ലാം  ഇയാള്നിരന്തരം ചോദ്യങ്ങള്ചോദിച്ചുകൊണ്ടിരിക്കുകയാണ്. സമാന്തര പ്രവര്ത്തനങ്ങളിലൂടെ അതിന് ഉത്തരം കണ്ടെത്താന്ശ്രമിക്കുകയും ചെയ്യുന്നു. തന്റെ ആശങ്കകള്ജതീന്ദര്പങ്കുവെക്കുന്നത് വി.എച്ച്. നിഷാദുമായാണ്.

ഹലോ, ജതീന്ദര്സിംഗ് എന്നാണ് എന്റെ പേര്. ഞാനൊരു സിക്കുകാരനാണെന്ന് പേരില്നിന്നു തന്നെ നിങ്ങള്ക്കു വായിച്ചെടുക്കാനാവും. പക്ഷേ, ഇപ്പോള്ഞാന്ടര്ബന്ധരിക്കാറില്ല. തലയിലെ നീണ്ട മുടി എന്നോ മുറിച്ചു കളഞ്ഞതാണ്”. ചുറുചുറുക്കോടെ ജതീന്ദര്സംസാരിക്കുന്നു.
പഞ്ചാബിലെ റൂപാര്ജില്ലയിലെ സിംഗ്പുര എന്ന ഗ്രാമത്തിലാണ് ജതീന്ദര്വളര്ന്നത്. ഒരു കൂട്ടുകുടുംബം. എല്ലാവരും അടുത്തടുത്തു തന്നെ താമസിക്കുന്നു. കുട്ടിക്കാലത്ത് എല്ലാവരുടെയും വലിയ ആഗ്രഹമോ ഒരു അധ്യാപകനാവുക എന്നതും.
കുട്ടികളില്ഏറ്റവും മുതിര്ന്നയാള്ഞാനായിരുന്നു.  ഇങ്ങനെ എല്ലാ അര്ത്ഥത്തിലും ഒരു പാട് ശ്രദ്ധയും സ്നേഹവും കിട്ടുന്ന അന്തരീക്ഷം. ബന്ധുജനങ്ങളുടെയെല്ലാം മതിപ്പും എനിക്കുണ്ടായിരുന്നു.
എന്റെ മോഹം ഒരു ഡോക്ടറാവാനായിരുന്നു. മറ്റു വഴികളില്നിന്നു വ്യത്യസ്തമായിരിക്കും അത്. ഇതില്മനുഷ്യോന്മുഖമായ ചില കാര്യങ്ങള്കൂടിയുണ്ട്. പ്രത്യേകിച്ചും ഡോക്ടറെ മറ്റൊരു ദൈവമായി ആള്ക്കാര്കരുതുന്നതുകൊണ്ട്-എന്റെ വിശ്വാസമതായിരുന്നു.”
അങ്ങനെ സ്കൂള്വിദ്യാഭാസത്തിനുശേഷം ചണ്ഡീഗഢ് ഡി..വി. കോളേജില്പ്ളസ് വണ്മെഡിക്കലിനു ജതീന്ദര്ചേരുന്നു. രണ്ടാം വര്ഷം മുതല്  ഹോസ്റ്റലില്താമസിച്ചു പഠിക്കാനുമാരംഭിച്ചു. അതോടെ  പുതിയ ചില കൂട്ടുകാരുണ്ടായി. ലോകത്തിലേക്കു തുറക്കുന്ന ധാരാളം കാഴ്ചകളും.
പക്ഷെ ഇതിനിടയില്ചില ചിന്തകള്എന്നിലേക്ക് ആവേശിക്കാന്തുടങ്ങി. ‘ഇല്ല, ഇതല്ല സത്യത്തില്ഞാന്പോകേണ്ട വഴി. എനിക്കു തെറ്റിയിരിക്കുകയാണ്.’ ദിവസങ്ങള്കഴിയുന്തോറും എന്നില് ചിന്ത പ്രബലമായിത്തുടങ്ങി.
.കെ. ഒരു ഡോക്ടറാവുന്നു എന്നു കരുതുക. ഞാനപ്പോള്ഹോസ്പിറ്റലിലാണ്. എന്റെയടുത്തു വരുന്ന രോഗികളെ മാത്രമാവും ഞാന്ചികിത്സിക്കുക. അപ്പോള്ബാക്കിയുള്ളവരുടെ കാര്യമെന്താണ്? മാത്രമല്ല എന്റെ ചികിത്സയ്ക്കു പോലും ഉയര്ന്നവര്ക്കെന്നും താഴ്ന്നവര്ക്കെന്നുമുള്ള വിഭാഗീയതകള്കാണില്ലേ? ശരിയാണ്, അതു കൊണ്ട് ഞാന്വഴി തിരിഞ്ഞു പോകേണ്ടതുണ്ട്.”
വഴിമാറിച്ചവിട്ടാനുള്ള  ജതീന്ദറിന്റെ  തീരുമാനത്തെ കുട്ടുകാര്പിന്തുണച്ചു. വളരെ താമസിച്ച് വീട്ടുകാര്അതറിഞ്ഞപ്പോഴേക്കും തന്റെ  തീരുമാനത്തില് ചെറുപ്പക്കാരന്ഉറച്ചിരുന്നു.
അങ്ങനെ പ്ളസ്ടുവിനു പഠിച്ച കോളേജില്തന്നെ ബി.. പൊളിറ്റിക്കല്സയന്സിനു ചേര്ന്നു. “എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം. ഇക്കാലത്ത് എന്റെ ചിന്ത വിധത്തിലായിരുന്നു”. ജിതേന്ദര്തുടരുന്നു.  ബ്യൂറോക്രസിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതും ഇക്കാലത്താണ്.
ബ്യൂറോക്രസിയുടെ ഭാഗമായാല്എനിക്കെന്തെങ്കിലും ചെയ്യാന്കഴിഞ്ഞേക്കും. ഒരു ഗവണ്മെന്റ് ഓഫീസറായി നിന്ന് കാര്യങ്ങള്ചെയ്യാം. അങ്ങനെ ബ്രില്ല്യന്റ് ട്യൂട്ടോറിയലിന്റെ നോട്ടുകള്വാങ്ങി ഞാന്അതിനുള്ള തയ്യാറെടുപ്പ് തുടങ്ങി. സത്യത്തില്ഞാനാ കടലാസുകളിലൂടെ കടന്നു പോകുന്നു എന്നേ ഉണ്ടായിരുന്നുള്ളൂ. മനസ്സ് മറ്റെവിടെയോ ആയിരുന്നു. ദിവസവും പത്രങ്ങള്തന്നിരുന്ന വാര്ത്തകള്എന്റെ ആത്മവിശ്വാസം കെടുത്തുകയായിരുന്നു. നാട്ടില്ബ്യൂറോക്രസിക്ക് എന്തെങ്കിലും ചെയ്യാന്കഴിയുന്നുണ്ടോ?
ബ്യൂറോക്രസിയിലായാലും ഒരു വ്യവസ്ഥിതിയുടെ ഭാഗമായി നിന്നു കൊണ്ടാണ് നാമെല്ലാം ചെയ്യേണ്ടത്. വ്യവസ്ഥിതിക്കു ചേരുന്നവിധത്തില്നാം തയ്യാറാവണം. അല്ലാത്തപക്ഷം നാമിതില്നിന്നു പുറത്താകുമെന്നുറപ്പാണ്.”
ബി..യ്ക്കു ശേഷം  പഞ്ചാബ് യൂണിവേഴ്സിറ്റിയില്എം..യ്ക്കു ചേര്ന്നു. രണ്ടു മികച്ച അധ്യാപകരെ ജതീന്ദറിനവിടെ കിട്ടി. ഡല്ഹി യൂണിവേഴ്സിറ്റിയില്നിന്നു വന്ന ഉജ്വല്കുമാര്സിംഗും ജെ.എന്‍.യു.വില്നിന്നുള്ള റോണ്കീ റാമും. “സത്യത്തില് അധ്യാപകരാണെന്നെ വല്ലാതെ മാറ്റിമറിച്ചത്. അവരുമായുളള സംസാരങ്ങള്എന്റെ ചിന്തകളെ സ്വാധീനിക്കാന്തുടങ്ങി. ഞാന്കാര്യങ്ങളെ വിമര്ശനബുദ്ധിയോടെ കാണാന്തുടങ്ങി. എന്തു കൊണ്ടാണിത്? എങ്ങനെയാണിത് സംഭവിക്കുന്നത്? എങ്ങനെയാണിത് വളരുന്നത്? ഇതില്രാഷ്ട്രീയം കലരുന്നതെങ്ങനെയാണ്? ചിന്തകള്ക്കു അവസാനമില്ലാതായി.”
എം. അവസാനമായപ്പോഴേക്കും നിനക്കുപറ്റിയ സ്ഥലം ജെ.എന്‍.യു-വാണ് എന്ന് അധ്യാപകര്എന്നോടു പറയാന്തുടങ്ങി. സത്യത്തില്ജെ.എന്‍.യു.വില്പോകാന്എനിക്കു വലിയ താല്പര്യമില്ലായിരുന്നു. എം.ഫില്ചെയ്യാന്അങ്ങോട്ടുപോകേണ്ട കാര്യമെന്താണ്? ഞാന് വിധമാണ് ചിന്തിച്ചത്. ഒരു ..എസ. ഓഫീസറാകാനാണ് ഞാന്പഠിക്കുന്നത്. അതുവഴി എന്റെ കുടുംബത്തിലെ പിന്തലമുറയ്ക്ക് ഒരു മോഡലാകാനും എനിക്കു കഴിയും. അതേ സമയം രാഷ്ട്രീയ ചിന്തകള്എന്റെ മനസ്സിനെ ചുഴറ്റിക്കൊണ്ടുമിരുന്നു. എന്താണ് ചെയ്യേണ്ടത്? എനിക്കൊന്നും മനസിലാകുന്നില്ല.
ഒടുവില്ഞാന്ജെ.എന്‍.യു.വിലെത്തി. ജെ.എന്‍.യു. ലൈബ്രറി എന്റെ മനസിനെ പിന്നെയും ഉഴുതു മറിച്ചു കൊണ്ടിരുന്നു. രാഷ്ട്രീയപ്പാര്ട്ടികളെയും ഇതിനിടയില്ഞാന്ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്തൊക്കെ ചെയ്യാനവര്ക്കാവും? അതിനും ധാരാളം പരിമിതികളുണ്ടെന്ന് എനിക്കു ബോധ്യമായി. ഞാന്വായനയിലൂടെ  കടന്നുപോയി. അങ്ങനെ ഞാന്പിന്നെയും മാറുകയായിരുന്നു. മൂന്നു മാസങ്ങള്ക്കു ശേഷം എനിക്കു തീരുമാനിക്കാനായി. അതെ, എനിക്കൊരിക്കലും ബ്യൂറോക്രാറ്റാകേണ്ട.
പിന്നെന്തു ചെയ്യണം? ഞാനെന്റെ അധ്യാപകന്ഉജ്വല്കുമാര്സിംഗിനെ വിളിച്ചു. എനിക്കൊരു ബ്യൂറോക്രാറ്റോ അക്കാഡമിക്കോ ആവാനാഗ്രഹമില്ല. ശരി, നിനക്ക് ജനങ്ങള്ക്കു  വേണ്ടി പ്രവര്ത്തിക്കാനും അവരുടെ പ്രശ്നങ്ങള്അറിയാനുമാണാഗ്രഹമെങ്കില്പി.യു.ഡി.ആറു(പീപ്പിള്സ് യൂണിയന്ഫോര്ഡെമോക്രസി ആന്റ് റൈറ്റ്സ്) മായി ബന്ധപ്പെടൂ. അദ്ദേഹം പറയുന്നു.
എന്റെ രാഷ്ട്രീയ പരിശീലനം ഇവിടെയാണ് തുടങ്ങുന്നത്. വസ്തുതകളെ പുതിയ വിധത്തില്ഞാന്കാണാന്തുടങ്ങി. സ്ത്രീകളുടെ പ്രശ്നങ്ങള്‍, ദളിതരുടെ പ്രശ്നങ്ങള്‍, പോലീസ് കസ്റ്റഡി മര്ദ്ദനങ്ങള്‍,മരണങ്ങള്‍: പി.യു.ഡി.ആര്കൈകാര്യം ചെയ്തിരുന്നത് ഇത്തരം വൈവിധ്യമുള്ള വിഷയങ്ങളായിരുന്നു.” വ്യവസ്ഥിതിയെക്കുറിച്ച് മുമ്പുണ്ടായിരുന്ന ചിന്തകള്ക്ക് കൂടുതല്ആഴം കിട്ടുന്നതും പ്രവര്ത്തനങ്ങളിലൂടെയാണ്. താമസിയാതെ ജതീന്ദറിനു മനസിലായി-നമ്മുടെ പ്രവര്ത്തനങ്ങളില്പലപ്പോഴും വിലങ്ങുതടിയാവുന്നത് വ്യവസ്ഥിതി തന്നെയാണ്.
നമ്മുടെ വ്യവസ്ഥിതി വളരെ ശ്വാസം മുട്ടിക്കുന്ന ഒന്നാണ്. അതിനാല്മറ്റൊരു വ്യവസ്ഥിതി നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. എന്നാല്നാം ഒരു സമ്പ്രദായത്തെ പൊളിച്ചുമാറ്റുമ്പോള്മറ്റൊന്നിനെ നിര്മിക്കേണ്ടതുണ്ട്. അപ്പോള്വരുന്ന ചോദ്യം എന്താണ് പുതിയതായി നിര്മ്മിക്കുന്നത് എന്നാണ്?”
പഞ്ചാബിലെ നല്ല മതാന്തരീക്ഷമുളള കുടുംബത്തില്നിന്നു വന്ന ജതീന്ദര്മുടി മുറിച്ചപ്പോള്തന്നെ ഒരു ക്രൈമായാണ് പലരും അതിനെ കണ്ടത്. ജതീന്ദര്താന്മുടിമുറിച്ച കഥയിലേക്കു തിരിച്ചു വന്നു.
ബി.. രണ്ടാം വര്ഷം വരെ ഞാനും ടര്ബന്ധരിച്ചിരുന്നു. എന്റെ ഐഡന്റിറ്റിയെപ്പറ്റി ഞാന്ഇത്രമാത്രം ശ്രദ്ധിക്കുന്നതെന്തിനാണ്? ഇതിലെന്താണിത്ര പ്രത്യേകത? ഇങ്ങനെയുള്ള ചിന്തകള്ക്കൊടുവിലാണ് മുടി മുറിച്ചുമാറ്റാനും ടര്ബന്ധരിക്കാതിരിക്കാനും ഞാന്തീരുമാനിച്ചത്. വീട്ടുകാര്ഓഫര്ചെയ്തിരുന്ന സ്കൂട്ടര്കൈയില്കിട്ടിയതിന്റെ പിറ്റേന്ന് ഞാന്അതിനു തയ്യാറാവുകയും ചെയ്തു.
എന്റെവിഷ്വല്ഐഡന്റിറ്റിഞാനിതാ മുറിച്ചു മാറ്റാന്പോവുകയാണ്. ബാര്ബര്ഷോപ്പിലേക്കു പോകുമ്പോള്മനസ്സു പറഞ്ഞുകൊണ്ടിരുന്നു. ഞാന്ഹബീബ്  ബാര്ബറുടെ അടുത്തെത്തി. കൂട്ടുകാര്കാഴ്ച കാണാനായി ചുറ്റുമുണ്ട്. കത്രികയുടെ ശബ്ദം  പോലും ഇത്ര ഭയങ്കരമായി ഞാന്കേട്ടത് അന്നാണ്.”
ആദ്യത്തെ കട്ട്! അപ്പോള്ചുറ്റുമെന്തൊക്കയോ നടക്കുന്നതായി തോന്നിയെന്ന് ജതീന്ദര്‍. “ഞാന്കണ്ണുകള്മുറുക്കെയടച്ചു. ഇപ്പോള്നിന്നെ കാണാന്കൊള്ളാമല്ലോ! പിന്നീട് കൂട്ടുകാരുടെ ശബ്ദം കേട്ടാണ് കണ്ണു തുറന്നത്. ഒടുവില്അതു സംഭവിച്ചിരിക്കുന്നു!” 
   ഒരാഴ്ചക്കു ശേഷം ഒരു അമ്മാവന്റെ പിന്ബലത്തോടെയാണ് മുടി മുറിച്ച ജതീന്ദര്വീട്ടിലേക്കുപോയത്. “കുട്ടികള്ക്ക് ഒരു ഷോകേസ് പീസുപോലായിരുന്നു മുടി മുറിച്ച ഞാന്‍.”പഴയ ഓര്മ്മകള്ജതീന്ദറില്‍. “കൊലപാതകത്തിനു തുല്യമായ കുറ്റമാണ് നീ ചെയ്തിരിക്കുന്നത്. ഇനിയീവീട്ടില്നിനക്കു സ്ഥാനമില്ല. എന്നെ കണ്ടയുടനെ അച്ഛന്പറഞ്ഞു. പിന്നീട് ഞാന്അമ്മയുടെ  അടുത്തെത്തി. അവര്ഒന്നും സംസാരിക്കുന്നില്ല. കരച്ചില്മാത്രം. ചുരുക്കിപ്പറഞ്ഞാല്രണ്ടു ദിവസത്തേക്ക് വീട്ടില്ആരും ഒന്നും കഴിച്ചതുപോലുമില്ല. അത്ര ഭീകരമായാണ്  അവര്അതിനോട് പ്രതികരിച്ചത്.”
 തന്റെ മുടി ഇനിയും വളര്ന്നിരുന്നെങ്കില്എന്ന് ഇടയ്ക്ക് ജതീന്ദര്ആഗ്രഹിക്കാറുണ്ട്. 1984 ലെ സിക്ക് ലഹളക്കാലത്ത് മുടി നീട്ടിവളര്ത്തിയ സിക്കുകാരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയിരുന്ന കഥകള്കൊച്ചുകുട്ടിയായിരുന്ന ജതീന്ദര്കേട്ടിട്ടുണ്ട്. അതിനോട് പ്രതിഷേധിച്ച് തന്റെ മുറിച്ച മുടി വീണ്ടും വളര്ത്താന്തീരുമാനിച്ച ഒരു നാടക കലാകാരന്ഗുബ്ചരണ്സിംഗിനെക്കുറിച്ചും.
മുടി മുറിക്കുന്നതു പോലെ ശരിയാണ് മുടി വളര്ത്തുന്നതുമെന്നും ജതീന്ദര്വിശ്വസിക്കുന്നു. ഒരു സിക്കു കാരനാണ് താനെന്ന് വിഷ്വല്ഐഡന്റിറ്റിയിലൂടെ മറ്റുള്ളവര്അറിയട്ടെ. “ഒരു തെറ്റുമില്ലതില്‍”- ജതീന്ദറിന്റെ വാക്കുകളില്ദൃഢനിശ്ചയമുണ്ട്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ