2010, ഏപ്രിൽ 18, ഞായറാഴ്‌ച

Free Press റിപ്പോര്‍ട്ടേഴ്‌സ് ഡയറി

First Published in Free Press, July 2004

പാഠം ഒന്ന്: ഹൈദരാബാദ്

ഹൈദരാബാദില്നിന്ന്

അരുണ്കുമാര്

ഇന്ത്യയില്കൊക്ക കോളയും ഫോര്ഡ് കാറും .ടി.യും വന്നതിനൊപ്പം വന്ന മറ്റൊരു വര്ഗം ആളുകള്കൂടിയുണ്ട് - ഉത്പന്നങ്ങളെപ്പോലെ ക്രമാതീതമായ തോതില്തന്നെയാണ് ഇവരുടെ എണ്ണവും. അവരാണ് പുതിയ സാമ്പത്തികശാസ്ത്രജ്ഞന്മാര്‍! രാജ്യത്തിന്റെ തലങ്ങുംവിലങ്ങും പറന്ന് നടക്കുന്ന ഇവരുടെ ഉപജീവനമാര്ഗം സാമ്പത്തിക സഹായത്തേക്കുറിച്ചും സര്ക്കാരുകള്നടപ്പില്വരുത്തേണ്ട വിറ്റഴിക്കലിനേക്കുറിച്ചും മരവിപ്പിക്കലുകളേക്കുറിച്ചും (ജോലി നിയമന മരവിപ്പ്, കാര്ഷിക സബ്സിഡി മരവിപ്പ് തുടങ്ങിയവ) പടുത്തുയര്ത്തേണ്ട കമ്പ്യൂട്ടര്പാര്ക്ക് /കെട്ടിട സമുച്ചയങ്ങളേക്കുറിച്ചും വിശദമായ സ്റ്റാന്ഫോര്ഡ് എം.ബി.. ഉപദേശം നല്കലാണ്. വര്ഗം ഒന്നടങ്കം അഭിനന്ദിച്ച് വാഴിച്ച ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നു - ഞങ്ങള്ആന്ധ്രാക്കാരുടെ മുഖ്യമന്ത്രി, ശ്രീമാന്ഹൈടെക് ചന്ദ്രബാബു നായിഡു.

പരിഷ്കരണ-വികസനത്തിന്റെ സൂത്രവാക്യം’ (reforms - development formula) കാണാപാഠം പഠിച്ച മിടുക്കന്മുഖ്യമന്ത്രിയെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്നായിഡുവിനെ 10 വര്ഷം പുകഴ്ത്തിക്കൊണ്ടിരുന്നു. രാജ്യത്തെ എല്ലാ പത്രമാധ്യമങ്ങളും നായിഡുവിനെ മറ്റ് മുഖ്യമന്ത്രിമാര്ക്ക് ഒരു മാതൃകാപുരുഷനായി ഉയര്ത്തിക്കാണിച്ചു. നിങ്ങള്തന്നെയൊന്ന് ഓര്ത്തുനോക്കൂ. ഇന്ത്യാ ടുഡെയില്നായിഡുവിനെ പുകഴ്ത്തി എത്ര കവര്സ്റ്റോറികള്നിങ്ങള്വായിച്ചിട്ടുണ്ട് കഴിഞ്ഞ പത്തുവര്ഷത്തിനിടെ.

ശരിയാണ് ഹൈദരാബാദ് പട്ടണത്തില്കെട്ടിടങ്ങള്വന്നു; മാനം മുട്ടുന്ന കെട്ടിടങ്ങള്‍! പട്ടണത്തില്ടൈയും കോട്ടും ധരിക്കുന്നവരുടെ എണ്ണവും കൂടി. ഇതു മാത്രം മാധ്യമങ്ങള്ക്ക് വാര്ത്തയാവുന്നതുകൊണ്ടാവാം ഇവിടത്തെ സാധാരണ ഹൈദരാബാദിയുടെയും തെലുങ്കാനക്കാരന്കര്ഷകന്റെയും റായല്സീമക്കാരന്മുക്കുവന്റെയും പട്ടിണിക്കഥകള്നിങ്ങളറിയാതിരുന്നത്.

വരള്ച്ച മൂലവും കാര്ഷികോത്പന്നങ്ങള്ക്ക് വിലയില്ലാത്തതുകൊണ്ടും കടം കുന്നുകൂടുമ്പോഴും ആന്ധ്രക്കാരന്ഒരു വില്ലനായി നായിഡുവിനെ കണ്ടു. ഇതിന് തെളിവാണ് കഴിഞ്ഞ ഒക്ടോബര്ഒന്നിന് ഇടത് റാഡിക്കല്സായ പീപ്പിള്സ് വാര്നായിഡുവിനെ വധിക്കാന്നടത്തിയ ശ്രമമൊന്നും നായിഡു വിചാരിച്ചതുപോലെ ജനങ്ങളുടെ സഹതാപവോട്ടായി മാറാതിരുന്നത്. നായിഡുവിനെപ്പോലെ ബിസിനസുകാരന് വേണ്ടി മാത്രം രാജ്യം ഭരിക്കുന്ന നേതാക്കന്മാരെ ആട്ടിപ്പായിച്ച് കൊല്ലുന്നതും ഒരു പക്ഷെ ജനം കണ്ടുനിന്നേക്കാം, മൗനസമ്മതത്തോടെ.

പട്ടിണി കിടക്കുന്നവന്റെ മനസില്അങ്ങെവിടെയോ ഹൈദരാബാദ് പട്ടണത്തില്മണിമാളികകയിലിരിക്കുന്ന നേതാവിനോട് ഒരു സഹതാപതരംഗവും ഉയര്ന്നേക്കില്ല. ഹൈദരാബാദ് Inc.ഉം നായിഡുവിന്റെ പതനവും അതുകൊണ്ടുതന്നെ ജനം നേതാക്കന്മാര്ക്ക് നല്കുന്ന ഒരു പാഠമാണ്. ജനങ്ങളുടെ ക്ഷേമത്തിനും സാമൂഹ്യമാറ്റത്തിനും വേണ്ടിയാണ് അവര്വോട്ടുചെയ്ത് നേതാക്കന്മാരെ തെരഞ്ഞെടുക്കുന്നത്; അല്ലാതെ അങ്ങമേരിക്കയിലിരിക്കുന്ന ബില്ഗേറ്റ്സിന് ഇങ്ങ് ഹൈദരാബാദില്ഒരു കരാറുപണിക്കാരനാകാനല്ല.

ഗാന്ധിയോ നെഹ്റുവോ വലുത്? ഉത്തരം ഖലീദിനോട് ചോദിക്കുക

കോട്ടയത്തുനിന്ന്

ഡാനി

സുഡാനിലെ ഖാര്ത്തും സ്വദേശി ഖലീദിന് എം.. ഇന്റര്നാഷണല്റിലേഷന്സ് പഠിക്കാന്ഇന്ത്യയിലെ രണ്ടു സര്വകലാശാലകളില്പ്രവേശനം ലഭിച്ചു. ജവഹര്ലാല്നെഹ്റു യൂണിവേഴ്സിറ്റി ഡെല്ഹിയിലും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കോട്ടയത്തും. ഇന്ത്യാ ചരിത്രവും അതില്ഗാന്ധിയുടേയും നെഹ്റുവിന്റേയും സ്ഥാനവും അറിയാവുന്ന ഖലീദ് എം.ജി. വാഴ്സിറ്റി തന്നെ തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പിന്റെ ഫലം എന്തെങ്കിലുമാകട്ടെ. വെറുമൊരു കഥയല്ലാത്ത കഥപറഞ്ഞത് രാഷ്ട്രപിതാവിന്റെ പേരിലുള്ള ഒരു സ്ഥാപനത്തെ ആളുകള്വിലയിരുത്തുന്നത് എത്ര വ്യത്യസ്തമായാണ് എന്ന് സൂചിപ്പിക്കാന്വേണ്ടി മാത്രം.

മോഹന്ദാസ് കരം ചന്ദ് ഗാന്ധിയെന്ന മനുഷ്യന്റെ പേരില്തുടങ്ങിയ സര്വകലാശാലയുടെ പേര് ഉയര്ത്തിപ്പിടിക്കുന്ന ചില സവിശേഷതകള്ഇതിനുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച കെമിസ്ട്രി ഡിപ്പാര്ട്ട്മെന്റുള്ളതും ഇന്ത്യയില്ആദ്യമായി LAN (Local Area Network) സംവിധാനം നടപ്പാക്കിയതുമായ വാഴ്സിറ്റി ഇപ്പോള്ചിലഗാന്ധിയന്‍’മാരുടെ കയ്യില്പെട്ട് നെറികേടുകളിലേക്ക് കൂപ്പുകുത്തുകയാണ്.

സ്വദേശത്തും വിദേശത്തുമായി സര്വകലാശാല പതിനഞ്ചോളം ഓഫ് കാമ്പസ് സെന്ററുകള്അനുവദിച്ചതാണ് ഏറ്റവും ഒടുവിലെ വിവാദം. പരീക്ഷാ നടത്തിപ്പ്, മൂല്യനിര്ണയം, സര്ട്ടിഫിക്കറ്റുകളുടെ അംഗീകാരം, അടിസ്ഥാന സൗകര്യങ്ങള് തുടങ്ങി ഒട്ടേറെ കാര്യങ്ങളില്യൂണിവേഴ്സിറ്റി ഗ്രാന്ഡ്സ് കമ്മീഷന്റെ (യു.ജി.സി.) നിര്ദേശങ്ങള്സര്വകലാശാല പാടെ ലംഘിച്ചിരിക്കുകയാണ്. വൈസ് ചാന്സലര്ചെയര്മാനായ എം.ജി.യു. ഡിസ്റ്റന്സ് എജുക്കേഷന്കൗണ്സിലിന്റെ കീഴിലാണ് സെന്ററുകള്പ്രവര്ത്തിക്കുന്നത്. ഇതിന് സിന്ഡിക്കേറ്റിന്റെ അംഗീകാരം പോലുമില്ല.

ദുബായില്അനുവദിച്ച (ഒരു സെന്റര്നിലവിലിരിക്കേ വഴിവിട്ട് അനുവദിച്ചതാണ് സ്ഥാപനം) ഒരു സ്ഥാപനം യൂണിവേഴ്സിറ്റിയുടെ വ്യാജ വെബ്സൈറ്റ് തന്നെ നിര്മിച്ചാണ് കച്ചവടം നടത്തുന്നത്. തങ്ങളുടെ നിര്ദേശം പാലിക്കാത്ത സെന്ററുകള്ക്ക് അംഗീകാരം നല്കില്ലെന്ന് യു.ജി.സി വ്യക്തമാക്കിയതോടെ വന്തുക ഫീസടച്ച് വിവിധ കോഴ്സുകള്ക്ക് ചേര്ന്ന വിദ്യാര്ത്ഥികള്വെട്ടിലായിരിക്കുന്നു.

ദൈനംദിന നടത്തിപ്പില്വളരെ കൗതുകകരമായ ചിട്ടവട്ടങ്ങളാണ് യൂണിവേഴ്സിറ്റിയുടേത്. കണ്ട്രോളര്‍, രജിസ്ട്രാര്‍, വിവിധ ഡിപ്പാര്ട്ട്മെന്റ് തലവന്മാര്തുടങ്ങി പല സുപ്രധാന തസ്തികകളില്നിയമനം നടത്താതെഇന്ചാര്ജുകളാണ് പലപ്പോഴും വാഴുന്നത്. സുപ്രധാന കേസുകളില്വാഴ്സിറ്റി തോല്ക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്.

മഹാനുഭാവന്റെ പേരിനോളം പോന്ന പ്രവര്ത്തനം ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും പേര് നെറ്റിയില്കൊത്തിവെച്ച് കുരങ്ങുകളിക്കുന്നവരുടെ കയ്യില്നിന്നെങ്കിലും വാഴ്സിറ്റി മോചിതയാവട്ടെ.

എന്റെ പാകിസ്ഥാന്എപ്പോള്വരും?

ഇസ്ലാമബാദില്നിന്ന്

മുന്നു ഭായി

പാകിസ്ഥാനും പാകിസ്ഥാന്ജനാധിപത്യത്തിനും നേരിടേണ്ടി വന്നതുതന്നെയാണ് സര്വീസസ് ആശുപത്രിയിലെ നഴ്സുമാരും അനുഭവിക്കുന്നത്. ഹിന്ദുക്കളായ കൊള്ളപ്പലിശക്കാരുടെയും ചൂഷകരുടെയും കരങ്ങളാല്അടിച്ചമര്ത്തപ്പെട്ട മുസ്ലീങ്ങള്ക്ക് വേണ്ടി ഒരു പ്രത്യേകരാഷ്ട്രം രൂപം കൊള്ളുന്നുവെന്ന് നാല്പതുകളിലെ പാകിസ്ഥാന്ദേശീയ പ്രസ്ഥാനകാലത്ത് പ്രചരിപ്പിച്ചിരുന്നു; സ്വാതന്ത്ര്യവും സമൃദ്ധിയും വാഗ്ദത്ത ഭൂമിയില്വേണ്ടുവോളം കിട്ടുമെന്നും. ഇതുപോലെ തന്നെ 1980കളില്ജനാധിപത്യത്തിന്റെ പുനര്സൃഷ്ടിക്കുവേണ്ടി നടന്ന മുന്നേറ്റങ്ങളിലും, ജനങ്ങള്ക്ക് അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാമെന്ന വാഗ്ദാനമുണ്ടായിരുന്നു.

സര്വീസസ് ആശുപത്രിയിലെ നഴ്സുമാരും, ഇതേ രീതിയില്വാഗ്ദാനങ്ങള്ക്ക് നടുവില്‍, തങ്ങളുടെ ഹോസ്റ്റലിലെ വൃത്തിഹീനമായ മുറികളിലും ആശുപത്രിക്കുപുറത്തെ വൃത്തികുറഞ്ഞ മുറികളിലും താമസിക്കുന്നു; പത്തും പന്ത്രണ്ടും ആളുകള്ചേര്ന്ന് ആടുമാടുകളെപ്പോലെ തിങ്ങി ഞെരുങ്ങി. പത്തുവര്ഷങ്ങള്ക്കുള്ളില്പൂര്ത്തിയാകുന്ന ഒരു ഹോസ്റ്റല്അവര്ക്ക് നല്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ, നീണ്ട പത്തുവര്ഷക്കാലത്തെ കാത്തിരിപ്പിന് ശേഷം നിര്മാണം പൂര്ത്തിയായപ്പോള്ഒന്നാം നില ലേഡി ഡോക്ടര്മാര്ക്കുവേണ്ടിയും മറ്റ് നിലകള്ഭരണസമിതിയുടെ പ്രവര്ത്തനങ്ങള്ക്കായും മാറ്റിവച്ചു. നഴ്സുമാര്ക്ക് അനുവദിച്ചത് അവര്ക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്ശോചനീയമായ രീതിയിലുള്ള ഒരു നിലയാണ്.

ഇതുതന്നെയാണ് പാകിസ്ഥാന്റെ കാര്യത്തില്സംഭവിച്ചതും. അടിച്ചമര്ത്തപ്പെട്ട മുസ്ലീങ്ങള്ക്ക് വേണ്ടിയെന്ന് പ്രചരിപ്പിക്കപ്പെട്ട ശേഷം നിലവില്വന്ന പാകിസ്ഥാന്ബ്രിട്ടീഷ് പിണിയാളുകളായിരുന്ന ജന്മിമാരുടെയും മുതലാളിത്തത്തിന്റെയും കയ്യിലൊതുങ്ങുകയായിരുന്നു. കരിഞ്ചന്ത ഇതിനുള്ള വഴിയൊരുക്കിയപ്പോള്മറ്റ് തലങ്ങളെല്ലാം ഭരണവര്ഗം കയ്യടക്കി. അങ്ങനെ പാകിസ്ഥാന്റെ പാവപ്പെട്ടവര്‍ (ഇന്ത്യയിലെ പഴയ ദരിദ്രജനം) നാറുന്ന നഗരപ്രാന്തങ്ങളില്ആടുമാടുകളെയെന്നപോലെ കുന്നുകൂട്ടിയിടപ്പെട്ടിരിക്കുകയാണ്. ദാരിദ്ര്യരേഖക്ക് താഴെ ജീവിതം നയിക്കുന്ന അഗതികളായി അവര്മാറ്റപ്പെട്ടു. മുമ്പ് ഹിന്ദുക്കളും കൊള്ളയും കൊലയും നടത്തിയിരുന്ന തഗ് വര്ഗക്കാരും ചൂഷണം ചെയ്തിരുന്ന അവര്ഇപ്പോള്മുസ്ലീം പിടിച്ചുപറിക്കാരുടെയും ചൂഷകരുടെയും ഇരകളായിത്തീര്ന്നിരിക്കുന്നു.

നേരത്തെ ഇവരുടെ അവകാശങ്ങള്ഹിന്ദുമുതലാളിത്ത കരങ്ങളിലാണ് ഞെരുക്കപ്പെട്ടിരുന്നത്. ഇന്ന് അവര്നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സഹകരണ കുംഭകോണങ്ങളിലൂടെയും മറ്റ് ഉപജാപകപദ്ധതികളിലൂടെയും നിക്ഷേപത്തെയും വരുമാനത്തെയും തട്ടിയെടുക്കുന്ന മുസ്ലീം മുതലാളിത്തമാണ്. കഴിഞ്ഞകാലത്ത്മറ്റുള്ളവര്‍’ അവരെയായിരുന്നു ഞെരുക്കിയിരുന്നത്. ഇപ്പോള്‍ ‘അവരാല്തന്നെദരിദ്രവത്കരിക്കപ്പെടുകയാണ്.

വര്ഷങ്ങള്ക്ക് മുമ്പ്, ഞാന്പത്രപ്രവര്ത്തനം ആരംഭിച്ചപ്പോള്ഒരു വൃദ്ധന്ചോദിച്ചു: എപ്പോഴാണ് അയാളുടെ പാകിസ്ഥാന്സൃഷ്ടിക്കപ്പെടുക എന്ന്. അയാള്എന്തിനാണ് എന്നോട് ചോദിക്കുന്നതെന്ന് ഞാന്തികച്ചും ആശ്ചര്യപ്പെട്ടു.

വിഭജനത്തെ തുടര്ന്നുള്ള നിര്ബന്ധിത പലായനത്തിന്റെ (ഇന്ത്യയില്നിന്ന് പാകിസ്ഥാനിലേക്ക് 1947ല്‍) സമയത്ത് അയാളുടെ മൂത്ത പെണ്കുട്ടിയെ അക്രമികള്തട്ടിക്കൊണ്ടുപോയി. സംഭാഷണം നടന്നതിന്റെ രണ്ടുദിവസം മുമ്പ് പാകിസ്ഥാനില്വച്ച് അയാളുടെ ഇളയ പെണ്കുട്ടിയെയും കാണാതായി. എന്റെ മൂത്ത പെണ്കുട്ടിയെ ഹിന്ദുക്കളും സിക്കുകാരും തട്ടിയെടുത്തുവെന്ന് പറയുമ്പോഴും ഇളയ കുട്ടിയെ മുസ്ലിങ്ങള്തട്ടിക്കൊണ്ടുപോയി എന്ന് പറയുമ്പോഴും എന്തുവ്യത്യാസമാണ് എനിക്ക് തോന്നേണ്ടത്?

പറയൂ എവിടെയാണ് എന്റെ പാകിസ്ഥാന്‍? എപ്പോഴാണ് അത് യാഥാര്ത്ഥ്യമാവുക? ഇപ്പോള് വൃദ്ധന്മരിച്ചിട്ടുണ്ടാകാം. എന്നാല്ഇന്ന് അയാളുടെ സ്ഥാനത്ത് ഞാന്ചിന്തിക്കുകയാണ്. എന്നോടൊപ്പം ദാരിദ്ര്യരേഖക്ക് താഴേക്ക് പലായനം ചെയ്യാന്വിധിക്കപ്പെട്ട ദശലക്ഷക്കണക്കിന് മറ്റാളുകളും. അടിസ്ഥാന ആവശ്യങ്ങളും മൗലികാവശ്യങ്ങളും നിഷേധിക്കപ്പെട്ടവര്‍. മൃഗതുല്യരായി ചൂഷണത്തിന് വിധേയരാക്കപ്പെട്ടവര്‍. ദശലക്ഷങ്ങള്ഒരുമിച്ച് ചോദിക്കുകയാണ്. എപ്പോഴാണ് ഞങ്ങളുടെ പാകിസ്ഥാന്രൂപീകൃതമാവുക?

അതുപോലെ തന്നെയാണ് ലാഹോറിലെ സര്വീസസ് ആശുപത്രിയിലെ നഴ്സുമാര്ചോദിക്കുന്നതും. എപ്പോഴാണ് അവരുടെ ഹോസ്റ്റല്യാഥാര്ത്ഥ്യമാവുകയെന്ന്.

വ്യാജന്മാര്ക്കാര് മണികെട്ടും?

ഡെല്ഹിയില്നിന്ന്

ഡോളി

നിങ്ങള്ഡെല്ഹിയിലാണോ താമസം? എങ്കില്ചെറിയൊരു പനി വന്നാല്അടുത്ത ക്ലിനിക്കിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ ഓടും മുമ്പ് ഡോക്ടറുടെ ഡിഗ്രി എന്താണെന്ന് ഒന്നുനോക്കുക. ചിലപ്പോഴത് ബി.., എഫ്.എച്ച്..പി എന്നോ ബി.., .ബി.സി.ഡി. (രജിസ്ട്രേഷന്മെഡിക്കല്പ്രാക്ടീഷണര്‍) എന്നോ ആകാം. കാരണം ഡെല്ഹി വ്യാജന്മാരുടെ നഗരമാണ്. ഡെല്ഹിയിലെ ഡോക്ടര്മാരില്പത്തുശതമാനവും യഥാര്ത്ഥത്തില്ശരിയായ ഡിഗ്രികളില്ലാത്തവരാണ്.

മുറിവൈദ്യന്ആളെക്കൊല്ലുമെന്ന പഴഞ്ചൊല്ല് അക്ഷരാര്ത്ഥത്തില്ഡെല്ഹിയില്നടപ്പാകുന്നു. അടുത്ത കാലത്ത് ഇത്തരം കേസുകള്വര്ധിക്കുകയാണ്. മുറിവൈദ്യന്മാരും വ്യാജവൈദ്യന്മാരും നടത്തുന്ന ക്ലിനിക്കുകളും ആശുപത്രികളും ഡെല്ഹിയില്അങ്ങോളമിങ്ങോളമുണ്ട്. ഇത്തരം ആശുപത്രികളില്ചെന്നുപെട്ട് കൊല്ലപ്പെടുന്നവരുടെ എണ്ണം നാള്ക്കുനാള്കൂടിവരികയാണ്. ഏറ്റവും അവസാനം ഡെല്ഹിയില്നിന്ന് റിപ്പോര്ട്ട് ചെയ്യപ്പെട്ട ഇത്തരം കേസാണ് റിങ്കി കുമാരിയുടേത്. സംസാരത്തിലുള്ള അവ്യക്തത മാറ്റിയെടുക്കുന്നതിന് ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതിനിടെ അമിതഡോസുള്ള മരുന്നാണ് വ്യാജഡോക്ടര്കുത്തിവെച്ചത്. ബോധം തെളിയാതിരുന്ന റിങ്കി കുമാരിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

വ്യാജഡോക്ടര്മാരെ നിയന്ത്രിക്കാന്നിയമം കൊണ്ടുവരണമെന്ന 1996ലെ കോടതി വിധിയെ തുടര്ന്ന് സര്ക്കാര്ഒരു ബില്കൊണ്ടുവരാന്ശ്രമിച്ചിരുന്നെങ്കിലും ഇതുവരെ വെളിച്ചം കണ്ടില്ല. ഇന്ത്യന്മെഡിക്കല്അസോസിയേഷനും ഡെല്ഹി മെഡിക്കല്അസോസിയേഷനും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. വ്യാജഡോക്ടര്മാരെ തടയുന്നതിന് സീനിയര്മെഡിക്കല്ഓഫീസര്മാരുടെ നേതൃത്വത്തില്കമ്മിറ്റികളുണ്ടാക്കിയിരുന്നെങ്കിലും ഫലപ്രദമായി ഇത് നടപ്പാക്കപ്പെടുന്നില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് തങ്ങളുടെ പ്രവര്ത്തനത്തെ ബാധിക്കുന്നതായി ഗവണ്മെന്റ് പറയുന്നു. അതേ സമയം, ഡെല്ഹിയില്ഡോക്ടറായി പ്രാക്ടീസ് തുടങ്ങുന്നതിനും കാര്യമായ തടസങ്ങളൊന്നുമില്ല.

ഗര്ഭഛിദ്രം, ലിംഗപരിശോധന എന്നിവ നടത്തുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടതാണെങ്കിലും ഇവ നടത്തുന്നതിനുള്ള ഡയഗ്നോസ്റ്റിക് സെന്ററുകള്തുടങ്ങുന്നതിന് ഡെല്ഹിയില്പ്രത്യേക കടമ്പകളൊന്നുമില്ല. അതുകൊണ്ടുതന്നെ ഡെല്ഹിയിലെ മിക്ക സ്ഥലങ്ങളിലും ഗര്ഭഛിദ്രം നടത്തിക്കൊടുക്കുമെന്ന ബോര്ഡുകള്കാണാം. റിംഗ് റോഡില്പലയിടത്തും തെരുവുവിളക്കുകളുടെ പോസ്റ്റുകളില്പോലും ഗര്ഭഛിദ്രത്തെക്കുറിച്ചുള്ള പരസ്യങ്ങള്കാണാം. ഇതിനും തടയിടാന്സര്ക്കാരിന് കഴിയുന്നില്ല.

ഡെല്ഹിയിലെ പാവപ്പെട്ടവര്ക്ക് താങ്ങാവുന്ന ചെലവില്ഡോക്ടര്മാരെ കാണണമെങ്കില്‍ 40,000ത്തോളം വരുന്ന വ്യാജഡോക്ടര്മാരെ തന്നെ കാണണം. വ്യാജന്മാര്ക്ക് കൈപ്പിഴ പറ്റിയാലും നഷ്ടപ്പെടുന്നത് ഏതെങ്കിലും പാവപ്പെട്ടവന്റെ ജീവിതമായിരിക്കും. വ്യാജന്മാര്ക്ക് ഏത് അധികാരികളാണ് മണി കെട്ടുക?

പാലം കടന്നെത്തുന്ന വ്യാപാരസ്വപ്നങ്ങള്

കൊച്ചിയില്നിന്ന്

സുനില്എന്‍.

ഏകാന്തതയുടെ 125 വര്ഷങ്ങള്ക്കാണ് എറണാകുളത്തുനിന്ന് വൈപ്പിന്ദ്വീപിലേക്കുള്ള ഗോശ്രീ പാലം വിരാമമിടുന്നതെന്ന് കഥാകാരന്എന്‍.എസ്. മാധവന്‍.

പക്ഷെ പാലം തീര്ക്കുന്ന അസ്വാസ്ഥ്യജനകമായ ഭവിഷ്യത്തുകളേക്കാള്ഏകാന്തതയുടെ കാല്പ്പനിക സൗന്ദര്യം തന്നെയാണ് ഭേദം. പാലങ്ങള്നിര്മ്മിക്കപ്പെട്ടതുവഴി മൂന്ന് ദീപുകളിലേക്കും ആദ്യം കടന്നെത്തുന്നത് കച്ചവടലാഭം മാത്രം ഉന്നം വയ്ക്കുന്ന ഭൂമി ഇടപാടുകാരായിരിക്കുമെന്നതിന് സംശയമില്ല. ഇപ്പോള്തന്നെ അതിന്റെ തെളിവുകള്ദ്വീപുകളില്ദൃശ്യമാവുന്നുണ്ട്. ഭൂമിയുടെ വില ഇരട്ടിയില്കൂടുതല്വാഗ്ദാനം ചെയ്യപ്പെടുമ്പോള്സാധാരണക്കാരനായ ദ്വീപുനിവാസി മോഹനവലയത്തില്പെട്ടുപോവുക സ്വാഭാവികം.

സമരൈക്യത്തിന്റെ ഒട്ടനവധി വിജയഗാഥകള്രചിച്ച ദ്വീപുനിവാസികളുടെ ദീര്ഘകാല സ്വപ്നസാക്ഷാല്ക്കാരമാണീ പാലങ്ങളെങ്കിലും അവരുടെ ജീവിത സ്വപ്നങ്ങള്ക്ക് നിറഭേദങ്ങള്പകരാന്‍, അടിസ്ഥാനപരമായി ജീവിത നിലവാരത്തിന് ഗുണപരമായൊരു പാഠഭേദം നല്കാന്ഗോശ്രീ പാലങ്ങള്ക്കാകുമോ എന്നത് ഉത്തരം തേടേണ്ടതായ ചോദ്യമായി അവശേഷിക്കുന്നുണ്ട്.

അധികം താമസിയാതെ ഞങ്ങളിവിടെ നിന്നു പുറത്താക്കപ്പെടുംപറയുന്നത് വൈപ്പിന്ദ്വീപ് നിവാസിയായതാടിശിവദാസന്‍. സാമൂഹ്യപ്രവര്ത്തകന് പാലം തരുന്ന സ്വപ്നങ്ങളേക്കാള്വ്യാകുലപ്പെടുത്തുന്നത് അതുവഴി ദ്വീപുകളിലേക്ക് കടന്നുവരാന്പോകുന്ന വിഴുപ്പുകളാണ്. നാടകപ്രവര്ത്തകനായ നായരമ്പലം സ്വദേശി രാജീവിനു പറയാനുള്ളതും മറിച്ചൊന്നുമല്ല. “ഒരു പുത്തന്സംസ്കാരത്തിനും ജീവിതരീതിക്കും ദ്വീപ് ജനത സാക്ഷ്യം വഹിക്കുകയും അതിനധീനമാവുകയും ചെയ്യുന്നതോടെ വിള്ളല്വീഴുന്നത് ദ്വീപുകളുടെ സവിശേഷതയായി കരുതപ്പെട്ടിരുന്ന കൂട്ടായ്മയ്ക്കായിരിക്കും രാജീവ് വിലയിരുത്തുന്നു.

വിനോദസഞ്ചാരത്തിന്റെ അകമ്പടിയോടെ കടന്നുവന്ന വികസനം കോവളമെന്ന എഴുപതുകളിലെ ഗ്രാമത്തെ ഒരു തുറന്ന വ്യഭിചാര-മദ്യ- മയക്കുമരുന്നു ശാലയാക്കി മാറ്റിയ അനുഭവം നമുക്കു മുന്നിലുണ്ട്. ചരക്കുകപ്പല്താവളവും ഗോള്ഫ് കോഴ്സുമുള്പ്പെട്ട നിരവധി വന്കിട വ്യവസായങ്ങളാണ് വൈപ്പിന്ദ്വീപുകളെ കേന്ദ്രീകരിച്ച് വരാനിരിക്കുന്നത്.

അയല്ക്കാരന്ഇനി ആരായേക്കുമെന്ന ഒരു ഉല്ക്കണ്ഠ ഇന്ന് ഓരോ ദ്വീപുനിവാസിയുടെയും ചിന്തകളില്പതുക്കെയാണെങ്കിലും കടന്നുകൂടുകയാണ്. ഒരു പാലം കൊണ്ടെത്രയാ നേട്ടങ്ങളെന്ന് ഉച്ചത്തില്പറയുന്നവരുടെ സംഖ്യ ഏതായാലും കുറവല്ല. കാരണം അവരില്പലരുടേയും കണ്ണുകള്പുതഞ്ഞുകിടക്കുന്നത് വൈപ്പിന്‍, വല്ലാര്പാടം, മുളവുകാട് പ്രദേശങ്ങളിലെ വിസ്തൃതമായ ചതുപ്പുനിലങ്ങളിലാണ്.

അതിന്റെ അനന്തമായ വിപണന സാധ്യതകളിലാണ്.

ചിയാപ്പാസില്ആദിവാസിനേതാവ് കൊല്ലപ്പെട്ടു

മെക്സിക്കോയില്നിന്ന്

ബ്ലെയ്ക് ബെയ്ലി

രണ്ടാം സഹസ്രാബ്ദത്തിന്റെ മധ്യകാലത്തോടെ യൂറോപ്പില്നിന്ന് അമേരിക്കന്ഭൂഖണ്ഡത്തിലെത്തിയ തീര്ത്ഥാടകപിതാക്കന്മാര്ഇന്നും തദ്ദേശീയരായ ആദിവാസികളുടെ മേല്അവരുടെ ആധിപത്യം തുടരുകയാണ്. മെക്സിക്കന്മലനിരകളിലും സ്ഥിതി വ്യത്യസ്തമല്ല. തദ്ദേശീയരെസംസ്കാരസമ്പന്നരാക്കാനുള്ളപ്രവര്ത്തനങ്ങള്തുടരുമ്പോള്തകര്ത്തെറിയപ്പെടുന്നത് സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന മായന്സംസ്കാരത്തിന്റെ തനിമയാണ്. വിദേശികള്വിദ്യാഭ്യാസമെന്ന പേരില്തങ്ങളുടെ സംസ്കാരം പിന്തുടരാന്തദ്ദേശീയരെ പ്രേരിപ്പിക്കുകയും സാമ്പത്തികവും സാമൂഹികവും ഭരണപരവുമായ കാര്യങ്ങളില്നിന്ന് അവരെ അകറ്റി നിര്ത്താന്ശ്രമിക്കുകയും ചെയ്തു പോന്നു. ഇതിനെത്തുടര്ന്നുള്ള ചെറുത്തുനില്പാണ് 1994 ജനുവരി മുതലാരംഭിച്ച സായുധസമരത്തിന് അടിത്തറയായത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തില്അമേരിക്കന്സഹായത്തോടെ മര്ദ്ദകഭരണം നടത്തിയ പൊര്ഫിറിയോ ഡയസ് (Porfirio Diaz) എന്ന ഏകാധിപതിയെ പുറത്താക്കാന്നേതൃത്വം നല്കിയ എമിലിയാനോ സാപാറ്റയുടെ (Emiliano Zapata) പേരിലാണ് ഇന്ന് സാപാറ്റിസ്റ്റ് സായുധമുന്നേറ്റം അറിയപ്പെടുന്നത്. സ്വന്തം മണ്ണില്അന്യരാക്കപ്പെട്ട, സ്വയം നിര്ണയാവകാശത്തിനായി പൊരുതുന്ന തദ്ദേശീയ നേതാക്കളെ ഓരോരുത്തരെയായി ഉന്മൂലനം ചെയ്യുകയാണ് ഭൂപ്രഭുക്കന്മാര്‍. അതില്ഏറ്റവും ഒടുവിലത്തേതാണ് എഡുറാഡോ വാസ്ക്വസ് അല്വാറോയുടെ കൊലപാതകം.

മെക്സിക്കോയിലെ ചിയാപ്പാസ് ഷിലോന്സിറ്റിസെന്ററില്പകല്വെളിച്ചത്തിലാണ് ഇക്കഴിഞ്ഞ ജൂണ്‍ 13ന് അക്രമികള്എഡുറാഡോ വാസ്ക്വസ് അല്വാറോയെ കൊലപ്പെടുത്തിയത്. വോയ്സ് ഓഫ് സെറോ ഹ്യുയേകോ എന്നറിയപ്പെടുന്ന സാപാറ്റിസ്റ്റ് പ്രിസണര്ഓര്ഗനൈസേഷന് വേണ്ടി പ്രവര്ത്തിച്ചതിന്റെ പേരില്ജയില്ശിക്ഷയനുഭവിക്കുകയായിരുന്നു അമ്പതുകാരന്‍. കുറ്റവിമുക്തനാക്കപ്പെട്ട ശേഷവും ഇദ്ദേഹം ഷിലോന്സിറ്റി സെന്ററില്താമസമാക്കുകയായിരുന്നു.

ജൂണ്‍ 13ന് ഞായറാഴ്ച രണ്ടുകാറുകളിലായെത്തിയ അഞ്ച് പേരടങ്ങുന്ന സംഘം ആദിവാസിസംഘടനാപ്രവര്ത്തകനെ വെടിവെച്ചുവീഴ്ത്തുകയായിരുന്നു. തലയിലും നെഞ്ചിലും വയറിലും വെടിവെച്ച ശേഷം മെഷേറ്റി (മെക്സിക്കോയിലും കരീബിയന്ദ്വീപുകളിലും ഉപയോഗിക്കുന്ന മൂര്ച്ചയേറിയ കത്തി) ഉപയോഗിച്ച് മുറിവേല്പിച്ചു. തുടര്ന്ന് മൃതശരീരത്തിന് മുകളിലൂടെ കാറോടിച്ച് കയറ്റിക്കൊണ്ടായിരുന്നു അക്രമികള്പോയത്.

എഡുറാഡോയുടെ കൊലപാതകത്തിന് പിന്നില്സ്ഥലത്തെ വന്ഭൂവുടമകളാണെന്നാരോപിച്ച് നൂറുകണക്കിന് സാപാറ്റിസ്റ്റുകളും അനുഭാവികളും പ്രകടനം നടത്തി. നഗരം റെയ്ഡ് ചെയ്യാനെത്തിയ പൊലീസിനും പട്ടാളത്തിനും പ്രകടനക്കാരുടെ കല്ലേറില്തിരികെപ്പോകേണ്ടി വന്നു.

ചിയാപ്പാസിലെ ഭൂവുടമകള്ക്കും അവരുടെ സായുധരായ അനുയായികള്ക്കും പകല്വെളിച്ചത്തില്പോലും കുറ്റകൃത്യങ്ങള്ചെയ്യാനാകുമെന്ന് ഒരിക്കല്കൂടി തെളിയിച്ചിരിക്കുകയാണ് എഡുറാഡോയുടെ കൊലപാതകത്തിലൂടെ.

പാവങ്ങള്ചത്തീടുകിലെന്ത്, പിറക്കുകിലെന്ത്?

വയനാട്ടില്നിന്ന്

മുജീബ് റഹ്മാന്

നൂല്പ്പുഴ പഞ്ചായത്തിലെ കുറ്റമ്പാളി ആദിവാസി കോളനിയിലെ വെള്ളി ഇപ്പോള്ജയിലിലാണ്. അയാളുടെ കൈവശം ഒരു കുപ്പി നാടന്ചാരായമുണ്ടായിരുന്നു. പനമരം പഞ്ചായത്തിലെ പാതിരിയമ്പം പണിയ കോളനിയിലെ ശംഭുവും ജയിലിലാണ്. അയാളുടെ വീട്ടില്ആയിരം പാക്കറ്റ് കര്ണ്ണാടക നിര്മ്മിത ചാരായം സൂക്ഷിച്ചിരുന്നു. വയനാട്ടില്വെള്ളിയുടേയും ശംഭുവിന്റേതും ഒറ്റപ്പെട്ട കഥകളല്ല; വ്യാജ മദ്യ വ്യവസായത്തിലെ അസംസ്കൃത വസ്തുവാക്കി മാറ്റപ്പെട്ട ഒരു ജനസമൂഹത്തിന്റെ പ്രതിനിധികളാണിവര്‍. പണ്ട് നവോത്ഥാന നായകര്കേരളീയസമൂഹത്തെ പുതുക്കിപ്പണിതുകൊണ്ടിരുന്നപ്പോള്‍, ആരോ കൈപ്പറ്റിയ ചില്ലിക്കാശിനും ഒരല്പം നെല്ലിനും പകരമായി ആരാന്റെ മണ്ണില്ആയുഷ്ക്കാലം അടിമപ്പണി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു വയനാട്ടിലെ ഗോത്ര ജനത. ഇന്ന് നവോത്ഥാനാനന്തര സമൂഹത്തില് ആര്ക്കൊക്കെയോ വേണ്ടി മദ്യം വാറ്റിയും വിറ്റും കുടിച്ചും ജയിലില്പോയും, ഒരു തുണ്ട് മണ്ണു പോലും സ്വന്തമായില്ലാതെ അവരങ്ങിനെ കഴിയുന്നു. തട്ടിയെടുക്കപ്പെട്ട ഭൂമിയെക്കുറിച്ചോ കൈമോശം വന്ന സ്വന്തം ജീവിതത്തെക്കുറിച്ചോ ഇവരിപ്പോള്ഏറെയൊന്നും വേവലാതിപ്പെടുന്നില്ല- നിസ്സംഗമായ ഒരു കീഴടങ്ങല്‍; ആത്മഹത്യ പോലെ.

പട്ടിണിമരണവുമായി നേര്ക്കുനേര്നില്ക്കുമ്പോള്ഗോത്ര ജീവിതത്തനിമയെല്ലാം ഇവര്മറന്ന് പോവുകയാണ്. ഇപ്പോള്‍ ‘ഗദ്ദികപാടാനോദൈവം കാണല്‍’ ചടങ്ങ് നടത്താനോ ഊര് മൂപ്പന്മാര്ക്ക് പോലുമില്ല ആവേശം. എത്ര ഗദ്ദിക പാടിയാലും ഒഴിയാത്ത ബാധകളാണ് ഊരുകളെ ബാധിച്ചിരിക്കുന്നതെന്ന് അവര്ക്കറിയാം. പട്ടിണിയും രോഗവും പൊലീസും കോളനികളില്കലിതുള്ളി നടക്കുമ്പോള്കാവലാവാത്ത ദൈവങ്ങള്ക്കു വേണ്ടി എന്തു ദൈവം കാണല്‍? പക്ഷേ, വെള്ളിയെ തടവിലാക്കുമ്പോള്യഥാര്ത്ഥ കുറ്റവാളികളായ ആരൊക്കെയോ രക്ഷപ്പെടുന്നുണ്ട്. വെള്ളിയുടെ മക്കള്പട്ടിണി കിടക്കുമ്പോള്അവര്ക്കവകാശപ്പെട്ട അന്നം ആരൊക്കെയോ ഭുജിക്കുന്നുണ്ട്. ഇത് ആദിവാസിയുവാക്കളില്ചിലരെങ്കിലും മനസ്സിലാക്കി തുടങ്ങിയിട്ടുമുണ്ട്. പൊതുസമൂഹത്തിനു നേരേയുള്ള അവരുടെ പക നിറഞ്ഞ നോക്കും വാക്കും അതാണ് പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ