2009, ജനുവരി 22, വ്യാഴാഴ്‌ച
ഐ ടി തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു
ഇന്ത്യന്‍ ഐ ടി രംഗത്ത് പുതിയ തൊഴില്‍ അവസരങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം അവസാന മൂന്നുമാസത്തിനിടെ പുതിയ തൊഴിലുകളുടെ എണ്ണത്തില്‍ 46 ശതമാനത്തിന്റെ കുറവുണ്ടായെന്ന് ഐ ടി മേഖലയിലെ സംഘടനയായ അസോചെം വ്യക്തമാക്കി. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഐ ടി, സാമ്പത്തിക സേവനം, ഹോസ്പിറ്റാലിറ്റി രംഗങ്ങളിലെ പുതിയ തൊഴില്‍ അവസരങ്ങളില്‍ മുന്‍വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 38 ശതമാനം കുറവുണ്ടായെന്നും അസോചെം നടത്തിയ പഠനം വെളിപ്പെടുത്തി. സത്യം കമ്പ്യൂട്ടറിലെ വെട്ടിപ്പു പുറത്തുവന്നതോടെ, തൊഴിലവസരങ്ങള്‍ വീണ്ടും കുറയുമെന്ന് അസോചെം സൂചന നല്‍കി. 2008 ജൂലൈ- സെപ്തംബര്‍ കാലയളവില്‍ 124 ശതമാനവും ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 238 ശതമാനവും തൊഴിലവസരങ്ങള്‍ ഐ ടി മേഖലയില്‍ വര്‍ധിച്ചിരുന്നു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഐ ടി ഉള്‍പ്പെടെയുള്ള മിക്ക രംഗങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. ആവശ്യക്കാരില്ലാത്തതും വായ്പാ പ്രതിസന്ധിയും തൊഴിലവസരങ്ങളുടെ എണ്ണത്തില്‍ കുറവുവരുത്തി. മ്യൂച്ചല്‍ ഫണ്ട്, ഓഹരി ബ്രോക്കറേജ്, നിക്ഷേപ സഹായ യൂണിറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന സാമ്പത്തിക സേവന മേഖലയെയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ജൂലൈ- സെപ്തംബര്‍ കാലയളവില്‍ 13 ശതമാനവും ഡിസംബറില്‍ അവസാനിച്ച മൂന്നുമാസത്തില്‍ 21 ശതമാനവും തൊഴിലവസരങ്ങളാണ് മേഖലയില്‍ കുറഞ്ഞത്. ഹോസ്പിറ്റാലിറ്റി രംഗത്ത് ജൂലൈ- സെപ്തംബറില്‍ 157 ശതമാനത്തിന്റെ കുറവു രേഖപ്പെടുത്തി. തുടര്‍ന്നുള്ള മൂന്നു മാസത്തിനിടെ, 43 ശതമാനം തൊഴിലവസരങ്ങളാണ് കുറഞ്ഞത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ