2009, ജനുവരി 29, വ്യാഴാഴ്‌ച
നെഗറ്റീവ് വോട്ടിംഗ് സമ്പ്രദായം പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
വോട്ടര്‍ക്ക് താല്പര്യമില്ലെങ്കില്‍ സ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും തന്നെ വോട്ട് ചെയ്യാതിരിക്കാനുള്ള നെഗറ്റീവ് വോട്ടിംഗ് സമ്പ്രദായം പാടില്ലെന്ന് സുപ്രിം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. അത്തരമൊരുവകുപ്പുകൂടി ജനപ്രാതിനിധ്യ നിയമത്തില്‍ കൂട്ടിച്ചേര്‍ക്കണമെന്ന ഹര്‍ജി, വാദം കേട്ട ജസ്റിസുമാരായ ബി എന്‍ അഗര്‍വാള്‍, ജി എസ് സംഘ്വി എന്നിവരടങ്ങിയ ബെഞ്ചിനുമുമ്പാകെ ഹാജരായ അഡിഷണല്‍ സൊളിസിറ്റര്‍ ജനറല്‍ അമരേന്ദ്ര ശരണ്‍ എതിര്‍ത്തു. നിലവിലുള്ള പോളിംഗ് ആരോപിക്കപ്പെടുന്നപോലെ ഭരണഘടന ലംഘിക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു. വോട്ട് ചെയ്യാനുള്ള അവകാശം പോലെ വോട്ട്ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനോ പോളിംഗ് ബൂത്തില്‍ പോകാതിരിക്കുന്നതിനോ ഉള്ള അവകാശവും വോട്ടര്‍മാര്‍ക്കുണ്ടെന്നും കേന്ദ്രം വാദിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആര്‍ക്കും വോട്ട് ചെയ്യേണ്ടെന്ന് തീരുമാനിക്കുന്ന വോട്ടര്‍ക്കായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ആര്‍ക്കും വോട്ടില്ല എന്നൊരു സ്ളോട്ട് കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് (പി യു സി എല്‍) 2004ല്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ നിര്‍ദേശം കേന്ദ്രം തള്ളിയതിന് വിരുദ്ധമായി ഇതിന് ശുപാര്‍ശ ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാറിന് കത്തെഴുതിയിരുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമത്തില്‍ നെഗറ്റീവ് വോട്ട് സംബന്ധിച്ച ഭേദഗതിക്കുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരാണ് സ്വീകരിക്കേണ്ടതെന്നും അത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ സ്വന്തം നിലയ്ക്കുള്ള അധികാരം ഇല്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ