2010, ഏപ്രിൽ 22, വ്യാഴാഴ്‌ച

free press editorial_july 2004

First published in Free Press, july 2004

ഫ്രീ    പ്രസ്
പ്രതിബദ്ധത ജനങ്ങളോടുമാത്രം
പുസ്തകം ഒന്ന്  | ലക്കം രണ്ട് | ജൂലായ് 2004


വോട്ട് അസാധുവല്ല

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകളുടെ തിളക്കത്തിനു മുമ്പ് 1996ല്ഒരു മെയ്മാസ ചൂടില്നടന്ന തെരഞ്ഞെടുപ്പില്ഉത്തര്പ്രദേശിലെ മുറാദാബാദിലെ ഒരു വോട്ടെണ്ണല്കേന്ദ്രത്തില്നിന്ന് ഇങ്ങനെ എഴുതിയ ഒരു ബാലറ്റ് പേപ്പര്കിട്ടിയത്രേ. “രാജ്യം ഭരിക്കുന്ന മഹാരാജാവും മന്ത്രിമാരും അറിയാന്‍, എന്റെ കുടുംബത്തില്ഇപ്പോള്പട്ടിണിയാണ്. കരിമ്പിനു വിലയില്ല. ഇപ്പോഴത്തെ രാജാവിലും മന്ത്രിമാരിലും എനിക്കു വിശ്വാസമില്ല”. മുറിഞ്ഞ ഹിന്ദി ലിപിയില്എഴുതിയ കുറിപ്പ് ഇന്ന് വോട്ടിങ് മെഷീനില്കുറിച്ചിടാന്  സാധിക്കില്ലെങ്കിലും ഒരു സാധാരണ ഇന്ത്യന്പൗരന്റെ മനസാണിത് വെളിവാക്കുന്നത്.
വര്ഷത്തെ മെയ്മാസ ചൂടിലും ഒരു തെരഞ്ഞെടുപ്പ് നടന്നു. പുതിയ ഗവണ്മെന്റ് വന്നു. മുഖങ്ങള്പഴയതു തന്നെ. ഇന്ത്യന്പട്ടാളത്തെ ശ്രീലങ്കയിലേക്കും ആഫ്രിക്കയിലേക്കും മറ്റും അയക്കാന്ഉപദേശിച്ച കൂട്ടര്തന്നെ ഇന്നത്തെയും ഉപദേഷ്ടാക്കള്‍. ബഹുരാഷ്ട്ര കമ്പനികള്ക്കു വാതില്തുറന്നു കൊടുത്തവര്ക്ക് ജോലിക്കയറ്റം കിട്ടിയിരിക്കുന്നു. അമേരിക്കന്തീരത്തേക്ക് ഇന്ത്യന്കപ്പല്അടുപ്പിക്കാന്ശ്രമിച്ചവര്തന്നെ ഇന്നത്തെ നയതന്ത്രജ്ഞര്‍. അപ്പോള്  ഒരു വലതുപക്ഷ വാജ്പേയി ഗവണ്മെന്റില്നിന്ന് എത്രത്തോളം വ്യത്യസ്തമാവും പുതിയ സര്ക്കാര്‍. ഏതായാലും ഒരു കാര്യം ഉറപ്പാണ്. തെരഞ്ഞെടുപ്പില്ജനങ്ങള്നല്കിയ പാഠം മനസിലാക്കാതിരുന്നാല്ഒരു പക്ഷേ വാജ്പേയി ഇറങ്ങിപ്പോയതിലും ദയനീയമായിട്ടായിരിക്കും സര്ദാര്മന്മോഹന്സിംഗിന് ഭരണം വിടേണ്ടി വരിക.
വിധിയെഴുത്ത്, ഭരിക്കുന്ന നയങ്ങള്ക്കെതിരെയായിരുന്നു. വേറൊരര്ത്ഥത്തില്‍, അത് കര്ഷകന്റെയും മുക്കുവന്റെയും ദളിതന്റെയും വിധിയെഴുത്തായിരുന്നു. ആന്ധ്രയിലും തമിഴ്നാട്ടിലും കര്ണാടകയിലും മാത്രമല്ല വടക്കന്സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും ദാരിദ്ര്യത്തിലേക്ക് താണുകൊണ്ടിരിക്കുന്ന മൂവര്സംഘം (ഇന്ത്യയിലെ കര്ഷകനും മുക്കുവനും ദളിതനും കൂടിയാല്ജനസംഖ്യയുടെ എഴുപതു ശതമാനത്തിലധികം വരും) ആക്രോശിച്ചത് ഒരു ചന്ദ്രബാബു നായിഡുവിനോടോ ജയലളിതയോടോ ക്യാപ്റ്റന്അമരീന്ദര്സിംഗിനോടോ അല്ല- പകരം ഇവരൊക്കെ നടപ്പിലാക്കിക്കൊണ്ടിരുന്ന ഒരു കൂട്ടം നയങ്ങളോടായിരുന്നു. അതില്മുഖ്യം സാമ്പത്തികം തന്നെയാണ്.
കേരളത്തിലെ ആന്റണി സര്ക്കാരിന് മുതല്ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്ട്ടികള്ക്കും ഗവണ്മെന്റുകള്ക്കും ജനങ്ങള്നല്കിയ സന്ദേശമാണ് തെരഞ്ഞെടുപ്പു ഫലം. ഇവിടെ ഇപ്പോഴും സംസാരിക്കാന്മറന്നു കളയുന്ന, അല്ലെങ്കില്വാചാടോപം മാത്രമായി മാറുന്ന സാധാരണ മനുഷ്യനെ ബാധിക്കുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. തൊഴിലില്ലാത്ത ചെറുപ്പക്കാരന്റെയും ആത്മഹത്യ ചെയ്യുന്ന കര്ഷകന്റെയും രണ്ബീര്സേന ചുട്ടു കൊല്ലുന്ന ദളിതന്റെയും വോട്ടിന് എന്തെങ്കിലും വില ഗവണ്മെന്റ് കൊടുക്കുമോ?
പാഠങ്ങള്പഠിച്ചു കൊള്ളുക. തെറ്റുകള്തിരുത്തിക്കൊള്ളുക. ജനങ്ങള്ക്കു വേണ്ടിയാണ് ജനാധിപത്യ സര്ക്കാറുകള്‍; ബിസിനസുകാര്ക്കുവേണ്ടി ഭരണം നടത്താനല്ല. ബോംബെയില്സൂചിക താഴ്ന്നേക്കാം, മാധ്യമങ്ങള്കരഞ്ഞു വിളിച്ചേക്കാം, ചിദംബരം ഓടിച്ചെന്നു സമാശ്വസിപ്പിച്ചേക്കാം, എല്ലാം രാജ്യം ഭരിക്കുന്ന ബിസിനസുകാരുടെ മായകള്‍!
മുറാദാബാദില്നിന്നുള്ള വോട്ടിനെഅസാധുഎന്നു വിളിക്കരുത്. വോട്ട് സാധു തന്നെയാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ