2010, ഏപ്രിൽ 20, ചൊവ്വാഴ്ച

Free Press August 2004 കവര്‍ സ്‌റ്റോറി

First Published in Free Press August 2004

കവര്‍ സ്‌റ്റോറി

ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസന നാടകത്തില് ചൗപട് രാജാവ് ഭരിച്ചിരുന്ന അംധേര് നഗരിയെക്കുറിച്ച് പറയുന്നു. അവിടെ കല്ലു എന്നൊരാളുടെ മതില് വീണ് ഒരു ആട് ചത്തു. ആടിന്റെ ഉടമസ്ഥന് പരാതിയുമായി ചൗപട് രാജാവിനടുത്തെത്തുന്നു. കല്ലുവിന്റെ മതില് വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും, പിന്നെ കല്ലുവിനെയും, അതിന് ശേഷം മതില് പണിത ആശാരിയെയും, മതിലിന് കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും, അയാള്ക്ക് കൂടുതല് വെള്ളമൊഴിച്ചുകൊടുത്ത ഭിശ്തിയെയും, ഭിശ്തിക്ക് വലിയ മസക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും, കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയനെയും, ഒടുവില് വില്ക്കുന്ന സമയത്ത് ഇടയന്റെ ശ്രദ്ധ തെറ്റിച്ച കോത്വാലിനെയും തൂക്കിക്കൊല്ലുവാന് വിധിച്ച നീതിബോധമില്ലാത്ത ചൗപട് രാജാവ്. അവസാനം തൂക്കു കയറിന്റെ കുടുക്ക് കോത്വാലിന്റെ കഴുത്തില് കടക്കുന്നില്ലെന്നതിനാല് കഴുവിലേറാന് വിധിക്കപ്പെടുന്നത് കുടുക്കിന് ഇണങ്ങിയ കഴുത്തുള്ള വഴിപോക്കനായ ഗോവര്ധനാണ്.

ഗോവര്ധന്റെ കഥ തീരുന്നില്ല. ഗിലാനിയിലൂടെ പ്രഹസനം തുടരുന്നു. കഴിഞ്ഞ മുപ്പതുമാസത്തോളം രാജ്യത്തിന്റെ വിവിധ ഭാഗത്ത് പോട്ട ( Prevention of Terrorism Act - ഭീകരവിരുദ്ധനിയമം) തിമിര്ത്താടുകയായിരുന്നു. പക്ഷെ ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും ഉണ്ടാകാന് പാടില്ലാത്ത ഒരു കൂട്ടം കരിനിയമങ്ങളല് ഒന്നുമാത്രമാണ് പോട്ട. നോര്ത്ത് ഈസ്റ്റിലും കാശ്മീരിലും മഹാരാഷ്ട്രയിലും ബംഗാളിലും ആന്ധ്രയിലും തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കരിനിയമങ്ങളില് പെടുത്താവുന്ന ഏതെങ്കിലും സെന്ട്രല് നിയമങ്ങളോ സ്റ്റേറ്റ് നിയമങ്ങളോ നടപ്പിലുണ്ട്.

ഒരു ഭീകര നിയമം നടത്തിയ കിരാതവാഴ്ചയുടെ കഥകള് പറയുന്ന രണ്ട് കേസ് സ്റ്റഡികളാണിത്.

കരിനിയമങ്ങള് നടത്തുന്ന താണ്ഡവം - റൗലറ്റ് ആക്ട് മുതല് പോട്ട വരെ

$ മൈമൂന പര്വീണ്

1918 ലാണ്. അപ്രിയമായ വിധത്തില് രാഷ്ട്രീയ പ്രവര്ത്തനം നടത്തുന്ന ഏതൊരു മനുഷ്യനെയും ജയിലിലടയ്ക്കാനും അതു വഴി സ്വാതന്ത്ര്യ പ്രവര്ത്തനങ്ങള്ക്ക് കൂച്ചു വിലങ്ങിടാനും ബ്രിട്ടീഷുകാര്ക്ക് നല്ലൊരു നിയമം കിട്ടി- റൗലറ്റ് ആക്ട്. രാഷ്ട്രീയ കേസുകളില് പെട്ടവര് വിചാരണ കാണാതെ തടവുമുറി കാണാനാരംഭിക്കുന്നത് അങ്ങനെയാണ്. ചുരുക്കത്തില് സാധാരണ പൗരനെ ഭരണ വര്ഗ്ഗത്തിനു വിധേയമാക്കാനായി കണ്ടു പിടിച്ച ഒരുപായമായിരുന്നു അത്. വര്ഷങ്ങള് കഴിഞ്ഞപ്പോള് 1985ല് ഡല്ഹിയില് പലയിടത്തും തുടര്ച്ചയായുണ്ടായ ബോംബു സ്ഫോടനങ്ങളാണ് ഭീകര വിരുദ്ധ നിയമമായ ടാഡ (ടെററിസ്റ്റ് ആന്ഡ് ഡിസ്റെപ്ടീവ് (പ്രിവന്ഷന്)ആക്ട്) നിലവില് വരാനുള്ള പശ്ചാത്തലമായി കോണ്ഗ്രസുകാര് പറയാറ്. രാജ്യത്ത് ഏറി വരുന്ന ഭീകരപ്രവര്ത്തനങ്ങള്ക്ക് കടിഞ്ഞാണിടാന് ഒരു നിയമം എന്ന ന്യായത്തില് വന്ന ടാഡ പക്ഷേ എല്ലാ ഭീകരാവതാരങ്ങളും പുറത്തെടുത്ത ഒരു കരി നിയമമായിരുന്നു.

വര്ഷങ്ങള് പിന്നെയും പിന്നിട്ടു. അരങ്ങ് മാറി. അധികാരം മാറി. കേന്ദ്രത്തില് ബി.ജെ.പി അധികാരത്തില് വന്നു. 2002 മാര്ച്ച് 26ന് പോട്ട എന്ന ഒരു നിയമം കൂടി പാസാക്കപ്പെട്ടു. ടാഡ എന്ന പഴയ കരിനിയമം പുതിയ കുപ്പിയിലടച്ച് കൂടുതല് വീര്യത്തോടെ എത്തുകയായിരുന്നു സത്യത്തിലപ്പോള്. ഭീകരതയെയും ഭീകരവാദത്തെയും ഉന്മൂലനം ചെയ്യുക എന്ന രാജ്യസ്നേഹ പക്ഷമാണ് തങ്ങള് കാട്ടിയതെന്നായിരുന്നു പോട്ടയെ അനുകൂലിച്ചവര് അന്നു പറഞ്ഞത്. എന്നാല് ഏതാണ്ടിതേ രൂപത്തില് വന്ന ടാഡയുടെ പകര്ന്നാട്ടം കണ്ട പലര്ക്കും എന്താണ് സംഭവിക്കാന് പോകുന്നതെന്ന് ഊഹിക്കാന് കഴിഞ്ഞിരുന്നു. അവര് മുന്നറിയിപ്പ് നല്കുകയും ചെയ്തു.

ഇനി കുറച്ചു കൂടി പഴയ ഒരു കഥ കേള്ക്കാം. 1998 മെയ് 30. പോട്ട എന്ന കരി നിയമം സംസ്ഥാനത്ത് ബാധകമാക്കാന് തമിഴ്നാട് നിയമസഭ തീരുമാനിക്കുന്നു. വര്ഷം കോയമ്പത്തൂരില് നടന്ന ബോംബു സ്ഫോടനങ്ങള് സൃഷ്ടിച്ച അരക്ഷിതാവസ്ഥയാണ് നിയമം പാസാക്കാന് മുഖ്യ മന്ത്രി കരുണാനിധിയെ പ്രേരിപ്പിച്ചതായി പറയുന്നത്. ഭീകരതയുടെ വളര്ച്ചയാണ് കോയമ്പത്തൂര് സംഭവങ്ങള് സൂചിപ്പിക്കുന്നതെന്ന് കരുണാനിധി ഭയപ്പെട്ടു. എന്നാല് യഥാര്ത്ഥത്തിലുണ്ടായത് ഒരു വര്ഷം മുമ്പ് സംസ്ഥാനത്ത് നടന്ന ചില അക്രമങ്ങളോടുള്ള പ്രതികരണമായിരുന്നു. അതിതാണ് -തമിഴ്നാട്ടില് 1997 നവംബറില് സെക്യൂരിറ്റി ഫോഴ്സും തീവ്ര ഹിന്ദുത്വവാദികളും ലോക്കല് ഗുണ്ടകളും ചേര്ന്ന് മുപ്പതോളം മുസ്ലിങ്ങളെ കൊലപ്പെടുത്തുകയും മുസ്ലിം വനിതകളെ ക്രൂരമായി ബലാല്സംഗം ചെയ്യുകയും ചെയ്ത ഒരു സംഭവമുണ്ടായി. തുടര്ന്ന് 500 കോടിയോളം വിലമതിക്കുന്ന ഇവരുടെ മുതലുകള് നശിപ്പിക്കപ്പെട്ടു. ഇതിന്റെ മുസ്ലിം പ്രതികരണമായിരുന്നു കോയമ്പത്തൂര് ബോംബുസ്ഫോടനങ്ങള്. അങ്ങനെ പഴയ പശ്ചാത്തല ചിത്രം കാണാതെ കരുണാനിധി ഗവണ്മെന്റ് പോട്ട നിയമം സംസ്ഥാനത്ത് ബാധകമാക്കി. സംസ്ഥാനത്ത് വര്ദ്ധിച്ചു വന്ന മനുഷ്യാവകാശ സമരങ്ങളെയും പോരാട്ടങ്ങളെയും നിലയ്ക്കു നിര്ത്താന് കരുണാനിധിക്ക്് നിയമം സഹായകമായി എന്നതാണ് യാഥാര്ത്ഥ്യം.

ഭീകരവാദത്തിന്റെ പേരു പറഞ്ഞ് പോട്ട എന്ന നിയമം മറ്റു സംസ്ഥാനങ്ങളില് വന്നപ്പോഴും സംഭവിച്ചത് വേറൊന്നല്ല. നിരപരാധികളായ സാധാരണക്കാര് നിയമത്തിന് വിധേയരായി. ഒരു വേള നിയമം ഒരു കുറ്റവും ചെയ്യാത്തവരെ ശിക്ഷിക്കാന് ഗവണ്മെന്റുകള് കണ്ടു പിടിച്ച നിയമമാണോ എന്നുവരെ പലര്ക്കും സംശയങ്ങള് തുടങ്ങി. സാധാരണക്കാരന്റെ ജീവിതത്തിനും സ്വത്തിനും ഭീഷണികള് തീര്ക്കുന്ന കഥകളായിരുന്നു പുറത്തു വന്നത്. പഴയ ടാഡ അറസ്റ്റുകളുടെ അതേ രീതികള്. ടാഡക്കാലത്ത് ഗുജറാത്തില് കിണര്പണിക്കാരായ തൊഴിലാളികളില് നിന്ന് അവരുടെ ജോലി ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള് (ഗവണ്മെന്റ് അനുവദിച്ചിരുന്നവ) പിടിച്ചെടുത്ത് അവരെ ഭീകരരായി പേര് ചാര്ത്തിയ കഥകളുണ്ടായിരുന്നു. വിദ്യാര്ത്ഥികളെയും പെണ്കുട്ടികളെയും ടാഡാ പ്രകാരം അറസ്റ്റുചെയ്ത വാര്ത്തകളുണ്ടായിരുന്നു. ഇതില് നിന്നും ഒട്ടും പിന്നോട്ടു പോയില്ല പുതിയ കുപ്പായമണിഞ്ഞ പോട്ടയും.

2001 വന്നു. സെപ്റ്റംബര് 11 നടന്നു. തീവ്രവാദത്തിനെതിരെയുള്ള യുദ്ധം ലോക വ്യാപകമായി അമേരിക്ക പ്രഖ്യാപിച്ചു. 2001 ഒക്ടോബര് 24 ന് അമേരിക്ക ഭീകരതയ്ക്കെതിരെ പുതിയ നിയമവും കൊണ്ടു വന്നു. അതേ ദിവസം തന്നെയാണ് ഇന്ത്യയിലെ ബി.ജെ.പി. മന്ത്രിസഭ ഭീകര വിരുദ്ധ ഓര്ഡിനന്സ് പാസാക്കിയത്. ഇതിന് പക്ഷേ പാര്ലമെന്റില് ഭൂരിപക്ഷം കിട്ടിയില്ല. പിന്നീട് പോട്ടോ അവതരിപ്പിക്കാനുള്ള ശ്രമം രണ്ടാമതും പരാജയപ്പെട്ടപ്പോഴാണ് അടുത്ത ശ്രമത്തില് നേടുക എന്ന ബി.ജെ.പി തന്ത്രം രൂപപ്പെടുന്നത്. തുടര്ന്ന് വളരെ ബുദ്ധിപൂര്വ്വം പാര്ലമെന്റിന്റെ ഒരു പ്രത്യേക സംയുക്ത സമ്മേളനത്തില് വെച്ച് 2002 മാര്ച്ച് 26ന് പോട്ട എന്ന ഭീകര പ്രവര്ത്തന വിരുദ്ധ നിയമം നിലവില് വരുന്നു (ആക്ട് നമ്പര്.18). 129 വോട്ടിന്റെ ഭൂരിപക്ഷത്തോടെ എന്.ഡി..യുടെ നേതൃത്വത്തില് പോട്ട പാസായി. രാജ്യസഭയില്വെച്ച് ബില്ലു തോറ്റു പോകുമെന്നു ഭയപ്പെട്ട ബി.ജെ.പി. ഒരസാധാരണ സമ്മേളനത്തിലൂടെ (സംയുക്ത സമ്മേളനം) നിയമം പാസാക്കിയെടുക്കുകയായിരുന്നു. ഡിസംമ്പര് 13 ന് പാര്ലമെന്റിനു നേരെ നടന്ന ആക്രമണമാണ് ഝടുതിയില് നിയമം രാജ്യത്ത് കൊണ്ടുവരാന് കാരണമായത് എന്നുള്ളത് ഇവിടെ ശ്രദ്ധേയമാണ്. ടാഡ പോലെ പോട്ടോ ദുരുപയോഗം ചെയ്യപ്പെടില്ല-കേന്ദ്ര നിയമ മന്ത്രി അരുണ് ജെറ്റ്ലി അന്ന് ഉറപ്പു പറഞ്ഞതിതാണ്. ടാഡയ്ക്കുണ്ടായിരുന്ന അനീതിയുടെ കറുത്ത വലയം പോട്ടോയ്ക്കുണ്ടാവില്ലെന്നും അന്ന് നിയമ മന്ത്രി കൂട്ടിച്ചേര്ത്തിരുന്നു.

എന്നാല് തുടര്ന്നു നാം കേട്ട കഥകളോരോന്നും വ്യത്യസ്തമായി. പ്രതികരിക്കാനും സമരം ചെയ്യാനും സംസാരിക്കാനുമുള്ള സാധാരണക്കാരന്റെ സ്വാതന്ത്യത്തിനു നേര്ക്ക് പോട്ടയുടെ നിയമ മുന നീണ്ടു വന്നുകൊണ്ടിരുന്നു.

ബാബരി മസ്ജിദ് ധ്വംസനത്തെത്തുടര്ന്ന് 1992-93 വര്ഷങ്ങളില് മുംബെയില് നടന്ന വര്ഗീയ ലഹളകളില് ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. മുസ്ലിങ്ങള്ക്കെതിരെ അക്രമങ്ങള് വ്യാപകമായി. 400 കോടിയുടെ മുതല് ഇവിടെയും നശിപ്പിക്കപ്പെട്ടു. പതിനായിരക്കണക്കിന് ആളുകള്ക്ക് സ്വന്തം ഇടം വിട്ട് ഓടി പോകേണ്ടി വന്നു. മര്ദ്ദന മുറകളുമായി രംഗത്തെത്തിയ പോലീസ് ജനങ്ങളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ടാഡ പ്രകാരം അവരെ അറസ്റ്റു ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല് അക്രമങ്ങള്ക്കെല്ലാം വിത്തു പാകി ക്രൂരതയുടെ അഗ്നി നാളങ്ങള് പടര്ത്തിയ ശിവസൈനികര്ക്കെതിരെ സാധാരണ നിയമങ്ങള് മാത്രമാണ് പ്രയോഗിക്കപ്പെട്ടത്. ഇതു തന്നെയാണ് മറ്റൊരു രീതിയില് പോട്ടയുടെ കാര്യത്തിലും ആവര്ത്തിക്കപ്പെട്ടത്.

2001ല് പോട്ട ഓര്ഡിനന്സ് പാസാക്കിയപ്പോള് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്മാന് ജസ്റ്റിസ് ജെ.എസ്. വര് പറഞ്ഞത് ഭീകരത നിയമം കൊണ്ട് പരിഹരിക്കാന് പറ്റുന്ന കാര്യമല്ലെന്നാണ്. പോട്ട നിയമമാകട്ടെ മറിച്ച് കാരണമില്ലാതെ വിചാരണചെയ്യുന്നതും തടവിലിടുന്നതും പോലുള്ള അനീതികള്ക്കെതിരെയുള്ള സംരക്ഷണങ്ങള് എടുത്തു കളയുന്നു. വാക്കുകളുടെ പ്രസക്തി നമുക്ക് മനസ്സിലായത് വൈകിയാണെന്നു മാത്രം.

രാഷ്ട്രീയ പ്രതികാരങ്ങള്

രാഷ്ട്രീയ പ്രതിയോഗികളെ നിലയ്ക്കു നിര്ത്താനായി പോട്ട നിയമം ഗവണ്മെന്റുകള് ഉപയോഗിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുകയാണ്. അതായത് ഭീകരതയ്ക്കെതിരെയുള്ള ഒരു നിയമം രാഷ്ട്രീയ ദുരുപയോഗം ചെയ്യപ്പെടുന്ന ചില ചിത്രങ്ങള്. എന്.ഡി..യിലെ സഖ്യകക്ഷിയായിരുന്ന എം.ഡി.എം കെ.യുടെ നേതാവ് വൈകോ എന്ന വി.ഗോപാല സ്വാമിയ്ക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അറസ്റ്റിന് ഉത്തരവിടുന്നത് 2002 ജൂണ് 29 ന് മധുരയില് നടന്ന ഒരു മീറ്റിംഗില് എല്.ടി.ടി..യ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രസംഗിച്ചു എന്നു പറഞ്ഞാണ്. ഭീകരതയ്ക്ക് പിന്തുണ നല്കി എന്നാരോപിച്ച് വൈകാതെ വൈകോയെ അറസ്റ്റു ചെയ്തു. തികച്ചും രാഷ്ട്രീയ പ്രേരിതമായ കുരുക്കിടലിന് പോട്ട നിയമമാണ് ജയലളിതയ്ക്ക് സഹായകമായത്. പിന്നീട് തമിഴ് നാഷണല് മൂവ്മെന്റ് പ്രസിഡന്റ് നെടുമാരനെ ഇതേ കുറ്റത്തില്പ്പെടുത്തി തടവിലിടാനും ജയലളിതയ്ക്ക് പോട്ട സഹായകമായി. എം.ഡി.എം.കെ.യുടെ മറ്റൊരു നേതാവും കേന്ദ്ര സഹമന്ത്രിയുമായിരുന്ന എം.കണ്ണപ്പനെതിരെ ഭീഷണിയുയര്ത്താനും ജയലളിത ഉപയോഗിച്ചത് ഇതേ ഭാഷ തന്നെ. ഇന്ദിരാ ഗാന്ധിയെയും എം.ജി.രാമചന്ദ്രനെയും പോലുള്ള രാഷ്ട്രീയ നേതാക്കന്മാര് വര്ഷങ്ങള്ക്കുമുമ്പ് എല്.ടി.ടി..യോട് സോഫ്റ്റ് കോര്ണര് സംസാരങ്ങള് നടത്തിയ രാജ്യമാണിതെന്ന് പെട്ടെന്ന്് നാമോര്ത്തുപോകുന്നു. എന്നാല് ഇന്ന് സ്വാതന്ത്ര്യം പോട്ടയ്ക്കുള്ളിലാണ്.

ഉത്തരം കിട്ടാത്ത കഥ

2001 സെപ്തംബര് 11 ന് വേള്ഡ് ട്രേഡ് സെന്റര് കേന്ദ്രീകരിച്ചുണ്ടായ ഭീകരാക്രമണമാണ് ഭീകരതയ്ക്ക് ഒരാഗോള പരിവേഷം നല്കാന് അമേരിക്കയെയും മറ്റു രാജ്യങ്ങളെയും പ്രേരിപ്പിച്ചതായി പൊതുവെ പറയപ്പെടുന്നത്. 2001 സെപ്തംബര് 28 ന് പാസാക്കിയ ഐക്യ രാഷ്ട്ര രക്ഷാസമിതിയുടെ 1373ാം പ്രമേയപ്രകാരം ഐക്യരാഷ്ട്ര സഭയിലെ അംഗങ്ങളായ എല്ലാ രാജ്യങ്ങളും ഭീകരതയെ ചെറുക്കാനായി വിശാലമായ ചില തയ്യാറെടുപ്പുകള് നടത്തണം എന്ന് നിര്ദേശിക്കുന്നു. ഇതിനെ അനുകൂലിച്ച് സംസാരിച്ച ഓഹരി വിറ്റഴിക്കല് മന്ത്രി അരുണ് ഷൂരി ഒരു ടെലിവിഷന് അഭിമുഖത്തില് പറഞ്ഞത് കേള്ക്കുക: കഴിഞ്ഞ പതിനഞ്ചു വര്ഷങ്ങളിലായി 54,000 ത്തോളം ജീവനുകളെ ഭീകരപ്രവര്ത്തനം അവസാനിപ്പിച്ചിരിക്കുന്നു. ഒരു ചായക്കപ്പിലെ സൗഹൃദത്തില് നിന്ന് ഭീകര പ്രവര്ത്തനത്തെക്കുറിച്ചുള്ള കാര്യങ്ങള് കിട്ടുമെന്ന് കരുതേണ്ട. പോട്ടപോലുള്ള നിയമങ്ങള് കൊണ്ട് പോലീസ് സേനയെ സജ്ജരാക്കുകയാണ് ഇവിടെ വേണ്ടത്. ഭീകരതയെക്കുറിച്ച് സംസാരിക്കുമ്പോള് ദേശസുരക്ഷയെയും ദേശീയതയെയും കുറിച്ചു വാചാലരാകുന്നവര് ധാരാളമുള്ള നാട്ടില് പോട്ടയ്ക്കു ശക്തമായ പിന്തുണ നല്കുന്ന ഇതു പോലുള്ള പല പ്രയോഗങ്ങളും നാം കേട്ടതാണ്; പല മുഖങ്ങളെയും നാം കണ്ടതാണ്.

പോട്ട പ്രകാരം അറസ്ററിലായ നിരപരാധികളുടെ കഥകള്ക്ക് അവസാനമില്ല. ഡല്ഹി യൂണിവേഴ്സിറ്റി പ്രൊഫസര് സയ്യിദ് അബ്ദുല് റഹ്മാന് ഗീലാനിയുടെ കഥയാണ് ഇതില് ഏറ്റവും പ്രധാനം. (പോട്ട പ്രകാരം രജിസ്റ്റര് ചെയ്ത രാജ്യത്തെ ആദ്യത്തെ കേസാണിത്.) നിരപരാധിയായ ഗീലാനിയെ അറസ്റ്റു ചെയ്യുന്നത് 2001 ഡിസംബര് 13ന് പാര്ലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയില് പങ്കുചേര്ന്നു എന്ന കുറ്റമാരോപിച്ചാണ്. പിന്നീട് വധ ശിക്ഷ സമ്മാനിച്ച് ഗിലാനിയെ ഡല്ഹി സ്പെഷല് പോട്ടക്കോടതി രണ്ടു വര്ഷത്തോളം തടവില് വെച്ചു. യാതൊരു തെളിവുമില്ലാതെ തടവില് വെച്ചിരുന്ന ഗീലാനിയെ ഒടുവില് ഡല്ഹി ഹൈക്കോടതി നിരപരാധിയായി പ്രഖ്യാപിച്ചതോടെ പോട്ട എന്ന ഭീകര നിയമത്തിന്റെ പൊയ്മുഖം അഴിഞ്ഞു വീഴുന്നത് നാം കണ്ടു.

ശബ്ദങ്ങളെ നിശബ്ദമാക്കുക എന്ന പഴയ റൗലക്ട് ആക്ട് നിയമം പുതിയ അങ്കിയില് ചിരിച്ചുകൊണ്ട് കടന്നുപോവുകയായിരുന്നു ഇവിടെയും.

ജമ്മു-കാശ്മീരില് 181 ഓളം ആളുകള്ക്കെതിരെ പോട്ടക്കേസുകളുള്ളതായി കണക്കുകള് പറയുന്നു. എന്നാല് ഇവയിലെല്ലാം ഏറ്റവും ഭീകരം ജാര്ഖണ്ടില് നിന്നുള്ള കണക്കുകളാണ്. 3,200 പേരാണ് ഇവിടെ പോട്ടയില് പേര് ചേര്ക്കപ്പെട്ടത്്. ഭൂമി തര്ക്കകേസില് അറസ്റ്റിലായ ജാദ ഭുയ്യയും ആദിവാസി യുവാവായ ഭുഗു മറാണ്ടിയുമെല്ലാം ഇവിടെ തടവില്കിടന്ന് മര്ദ്ദനങ്ങളേറ്റു വാങ്ങിയത് പോട്ടയുടെ പേരിലാണ്.

ഗുംല ജില്ലയില് മെട്രിക്കുലേഷന് പാസായ രൂപ്ലി ഖാറിയ എന്ന പതിനേഴു വയസ്സുകാരിയെ സ്ത്രീകളെ പഠിപ്പിക്കാനും ബോധവത്കരിക്കാനും ശ്രമിച്ചു എന്നു പറഞ്ഞ് പോട്ട ചുമത്തി പോലീസ് അറസ്റ്റു ചെയ്തു. മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററിന്റെ (എം.സി.സി) പ്രവര്ത്തകയാണ് രൂപ്നിയെന്നും കുറ്റാരോപണങ്ങളുണ്ടായി. സത്യത്തില് ഇവിടെയെല്ലാം അറസ്റ്റു ചെയ്യപ്പട്ടവരില് പലര്ക്കും നിയമം എന്താണെന്നോ ഇത് എന്തിനു വേണ്ടിയുള്ളതാണെന്നോ അറിയുമായിരുന്നില്ല. ഒരു നിയമം-അത് എന്താണെന്ന് മനസ്സിലാക്കുന്നതിന് മുമ്പേ ഒരു ജനത അതിന്റെ തിക്ത ഫലങ്ങള് അനുഭവിക്കാന് ഇവിടെ വിധിക്കപ്പെടുകയായിരുന്നു.---

------------------

ടെററിസത്തെക്കുറിച്ചുള്ള ഒരു നിയമ സങ്കല്പം എന്നന്നേക്കുമായി നമ്മളിലേക്ക് അടിച്ചേല്പിച്ചിരിക്കുകയാണ്. നാം ഖേദിക്കേണ്ടിയിരിക്കുന്നു. കാരണം അത് അവ്യക്തവും സംശയമുണര്ത്തുന്നതും യാതൊരു ഉദ്ദേശ്യ ലക്ഷ്യങ്ങളുമില്ലാത്തതുമാണ്.

ആര്. ബാക്സ്ടര്, യു.എസ്. സുപ്രീം കോര്ട്ട് ജഡ്ജ്

മെഷീന് അതിനെതിരെ ആരു നിന്നാലും പറയും-ഇവര് രാഷ്ട്രത്തിന്റെ ശത്രുവാണ്. അനീതിയെ നിന്ദിക്കുന്ന ഏതൊരാളും രാജ്യദ്രോഹക്കുറ്റമാണ് ചെയ്യുന്നത്. ഞാനാണ് രാഷ്ട്രം. കോണ്സെന്ട്രേഷന് ക്യാമ്പാണ് രാഷ്ട്രം. ചവറ്റു കൂനയാണ്, മനുഷ്യരില്ലാത്ത ശൂന്യ പാഴ്നിലമാണ് രാഷ്ട്രം. ഒരു വീടാണ് രാഷ്ട്രമെന്നും അത് എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്നും കരുതുന്നവരെല്ലാം വിഡ്ഢികളുടെ സ്വര്ഗരാജ്യത്തിലാണ്.

എഡ്വേര്ഡോ ഗലീനോ, ഡെയ്സ് ആന്ഡ് നൈറ്റ്സ് ഓഫ് ലൗ ആന്ഡ് വാര്.

ഞാന് ശക്തമായി വിശ്വസിക്കുന്നു-ജനാധിപത്യത്തിനും സാമൂഹിക നീതിക്കുമൊപ്പം ടെററിസത്തിനെതിരെ പ്രയോഗിക്കാവുന്ന ഉത്തമൗഷധം മനുഷ്യാവകാശമാണ്.

കോഫി അന്നന്, യു.എന് ജനറല് സെക്രട്ടറി.

എന്തിന് എന്ന ചോദ്യം

സ്വാതന്ത്ര്യസമരം അടിച്ച മര്ത്താന് ബ്രിട്ടീഷുകാര് കൊ ണ്ടുവന്ന റൗലറ്റ് ആക്ടിനെ നാ ണിപ്പിക്കുന്ന തരത്തിലുള്ളതാ ണ് നമ്മുടെ ജനകീയ സര്ക്കാ റുകള് സ്വാതന്ത്ര്യാനന്തരം കൊ ണ്ടുവന്ന പല നിയമങ്ങളും. വെ റും സംശയത്തിന്റെ പേരില് രെയും വെടിവെച്ചുകൊല്ലാന് അനുവാദം നല്കുന്ന നിയമം മുതല് കോടതിയില് ഹാജരാ ക്കാതെ ആഴ്ചകളോളം യഥേ ഷ്ടം തടവില് വെക്കാന് അനുവാ ദം കൊടുക്കുന്നതുവരെയുള്ള നിയമങ്ങള് ഒരു പേരിലല്ലെങ്കില് മറ്റൊരു പേരില് രാജ്യ ത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ആംഡ് ഫോഴ്സസ് സ്പെഷ്യല് പവേഴ്സ് ആക്ട്, നാഷണല് സെക്യൂരിറ്റി ആക്ട്, മെയിന്റനന് സ് ഓഫ് ഇന്റേണല് സെക്യൂരി റ്റി ആക്ട്, ടെററിസ്ററ് ആന്ഡ് ഡിസ്റപ്റ്റീവ് (പ്രിവന്ഷന്) ആക്ട്, പ്രിവന്ഷന് ഓഫ് ടെററി സം ആക്ട്, ഡിസ്റ്റേര്ബ്ഡ് ഏരി ആക്ട്, കല്ക്കട്ട ഓര്ഗനൈ സ്ഡ് ക്രൈം ആക്ട് (കോക്ക) തുടങ്ങി ഏതൊരു പൗരനെയും ഭീകരവാദിയാക്കാന് മാത്രം ആയുധങ്ങള് നമ്മുടെ സര്ക്കാ രുകള് കാലാകാലങ്ങളില് ഉപ യോഗിച്ചിട്ടുണ്ട്. ഇതില് പലതും ഇപ്പോഴും ഉപയോഗിക്കുന്നുമു ണ്ട്. പോട്ട നിര്ത്തലാക്കുമെന്ന് തെരഞ്ഞെടുപ്പില് വാഗ്ദാനം ചെയ്ത് പുതിയ സര്ക്കാര് ജാ ര്ഖണ്ടില് നിന്നും തമിഴ്നാട്ടില് നിന്നും ആന്ധ്ര പ്രദേശില് നി ന്നും കുറെയേറെ വോട്ടുകള് വാ ങ്ങിച്ചിട്ടുണ്ട്. പൊതുമിനിമം പരിപാടിയി ല് പോട്ട എടുത്തു കളയുമെന്ന് അവര് പറയുന്നു മുണ്ട്. നല്ല കാര്യം തന്നെ. പക്ഷേ, ഒരു ജനാധിപത്യ രാജ്യ ത്ത് ഒരിക്കലും ഉണ്ടാവാന് പാടി ല്ലാത്ത ഒരു കൂട്ടം കരി നിയമങ്ങ ളില് ഒന്നു മാത്രമാണ് പോട്ടയെ ന്നും നോര്ത്ത് ഈസ്റ്റിലും കാശ്മീരിലും മഹാരാഷ്ട്രയിലും ബംഗാളിലും ആന്ധ്രയിലും തു ടങ്ങി മിക്ക സംസ്ഥാനങ്ങളിലും കരിനിയമങ്ങളില്പ്പെടുത്താവു ന്ന ഏതെങ്കിലും സെന്ട്രല് നി യമങ്ങളോ സ്റ്റേറ്റ് നിയമങ്ങളോ നടപ്പിലുണ്ട് എന്നു കൂടി നാമി വിടെ ചേര്ത്തുവായിക്കേണ്ട തുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ