2010, ഏപ്രിൽ 22, വ്യാഴാഴ്‌ച

Free Press , July 2004 കീവേഡ്‌സ്

First published in Free Press, July 2004
കീവേഡ്സ്
പി.എം. ഗിരീഷ്

>> നിത്യജീവിതത്തില്നാമുപയോഗിക്കുന്ന വാക്കുകളുടെ രാഷ്ട്രീയം <<


അധികാരം
ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ മേലോ ഒരു സമൂഹത്തിന് മേലോ ഉള്ള നിയന്ത്രണമാണ് സാമാന്യമായ അര്ത്ഥത്തില്അധികാരം. ഇത് തന്നെയല്ലേ ശക്തി? ഒരര്ത്ഥത്തില്ശരിയാണ്. എങ്കിലും ചില്ലറ വ്യത്യാസങ്ങളുണ്ട്. അന്യരുടെ പെരുമാറ്റത്തെ നിയന്ത്രിക്കാന്വ്യക്തിക്കോ കൂട്ടായ്മക്കോ ഉള്ള കഴിവാണ് ശക്തി. ഭരണകൂടം, നീതിന്യായം, പൊലീസ്, തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങള്വഴിയാണ് അധികാരം സ്ഥാപിക്കപ്പെടുന്നത്. അധികാരത്തിന് സാമൂഹികമായി സാധുത ഏറും.
അധികാരത്തിന് ധാരാളം കാരണങ്ങള്കാണാം. അഭിമാന ബോധമാണ് അതിലൊന്ന്. ഒരു വ്യക്തിക്ക് അഥവാ സമൂഹത്തിന് ഉള്ള ഉയര്ന്ന അഭിമാനം കൂടുതല്അധികാരത്തെ കാണിക്കുന്നു. കേരളത്തിലെ സവര്ണജാതിക്കാര്സാമൂഹികമായി ഉയര്ന്ന അഭിമാനമുള്ളവരാണ്. എന്നാല്കീഴ്ജാതിക്കാര്ക്ക് തങ്ങളുടെ ജാതിയെക്കുറിച്ച് അപകര്ഷതാബോധമാണുള്ളത്. ഉയര്ന്ന ജാതിക്കാര്‍ ‘നാരായണന്നമ്പൂതിരി’, ‘മണി അയ്യര്‍’, ‘അനില്മേനോന്‍’, ‘രാമന്നായര്‍’ എന്ന മട്ടില്ജാതിപേര്പേരിനൊപ്പം ചേര്ക്കുമ്പോള്കീഴ്ജാതിക്കാര്ക്ക് അത്തരമൊരു സാധ്യതയില്ല. മാത്രമല്ല, സവര്ണരെ നമുക്ക് ജാതിപേര്വിളിക്കാം. അവര്അതില്അഭിമാനം കൊള്ളുന്നു. കീഴ്ജാതിപേര്‍ ‘തെറിവിളിയായി പോയി. അതിനാല്ഇതൊരു അധികാര മേധാവിത്വത്തിന്റെ പ്രശ്നമായി പോകുന്നു. എന്തിനധികം പറയുന്നു, ദാരിദ്ര്യം പോലും നമുക്ക് തെറിയാണ്. പിച്ച (ഭിക്ഷയെടുക്കുന്നവന്‍), ചെറ്റ (കുടിലില്താമസിക്കുന്നവന്‍), പെറുക്കി (ചവറ് വിറ്റ് ജീവിക്കുന്നവന്‍) എന്നിവ ചില ഉദാഹരണങ്ങള്മാത്രം. ഇവിടെ സമ്പന്നര്ക്കാണ് ഉയര്ന്ന അഭിമാനമുള്ളത്.
നമുക്ക് നേരിട്ട് മനസിലാക്കാനാവുന്ന അധികാരം, പെട്ടെന്ന് തിരിച്ചറിയാനാവാത്ത അധികാരം എന്നിങ്ങനെ അധികാരത്തെ രണ്ടായി തരം തിരിക്കാം. ആദ്യത്തേതിനെ പ്രത്യക്ഷാധികാരമെന്നും രണ്ടാമത്തേതിനെ നിഗൂഢാധികാരമെന്നും വിളിക്കാം. പൊലീസും കോടതിയുമൊക്കെ നിയമപരമായി പ്രയോഗിക്കുന്ന അധികാരം പ്രത്യക്ഷത്തില്തന്നെ അറിയാം. എന്നാല്ഹൈന്ദവരഹസ്യ അജണ്ട നടപ്പിലാക്കാന്വേണ്ടി ബി.ജെ.പി. സര്ക്കാര്മാധ്യമങ്ങളെ ഉപയോഗിച്ചിരുന്നത്, ചരിത്രപുസ്തകങ്ങള്മാറ്റിയെഴുതിയിരുന്നത് ഇതെല്ലാം നിഗൂഢമായ അധികാരത്തിന്റെ തെളിവുകളാണ്.
പ്രത്യക്ഷത്തില്ഉള്ള അധികാരം തന്നെ പല വിധത്തിലാകാം. ചിലര്തന്റെ മേല്മറ്റൊരാള്അധികാരം ചെലുത്തുന്നതില്സന്തോഷിക്കുന്നവരാണ്. ഇവരെ തൊമ്മിയെന്ന് വിളിക്കാം. (സക്കറിയയോട് കടപ്പാട്). ആജ്ഞ അനുസരിക്കാനേ ഇവര്ക്കറിയൂ. ഇതിനെ നമുക്ക് അഭിലാഷാധികാരം എന്നുവിളിക്കാം. തൊമ്മികള്വളരെ വിധേയത്വമുള്ളവരായിരിക്കും. ജ്ഞാനം അഥവാ അറിവ് അധികാരത്തെ നിര്ണയിക്കുന്ന മറ്റൊരു ഘടകമാണ്.
കാരണങ്ങള്പലതുണ്ടെങ്കിലും സാമൂഹികബന്ധങ്ങളിലൂടെയല്ലാതെ അധികാരം പ്രത്യക്ഷമാകുകയില്ല. എന്നുവെച്ച് സാമൂഹിക ബന്ധങ്ങളാണ് അധികാരം എന്നര്ത്ഥമില്ല. അധികാരത്തെ അടിസ്ഥാനമാക്കിയാണ് സാമൂഹികബന്ധങ്ങള്നിലനില്ക്കുന്നത്.
മുകളില്നിന്ന് താഴോട്ട് മാത്രം പ്രസരിക്കുന്ന ഒന്നാണ് അധികാരം എന്ന ധാരണ പൂര്ണമായും ശരിയല്ല. അധികാരബന്ധങ്ങള്ബഹുമുഖമാണ്. അത് താഴെ നിന്ന് മുകളിലേക്കും ആകാം. വളരെ നേര്ത്തൊരു  കുഴലില്കൂടി ദ്രാവകത്തിന് മുകളിലേക്ക് കയറിപ്പോകാനുള്ള പ്രവണതയുണ്ട്. ശാസ്ത്രഭാഷയില്ഇതിനെകാപ്പിലറിഎന്നുവിളിക്കുന്നു. അധികാരവും ഇപ്രകാരമാണ് (മിഷേല്ഫൂക്കോ). കര്തൃത്വരൂപവത്കരണമാണ് അധികാരത്തിന്റെ പ്രധാനപ്രത്യക്ഷീകരണം. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്. സമൂഹത്തിന് ഭീഷണിയാണെന്ന് തോന്നുന്ന ആളുകളെ അകറ്റിനിര്ത്തലാണ് അതിലൊന്ന്. 1982ല്ഒമ്പതാം ഏഷ്യന്ഗെയിംസ് (ഏഷ്യാഡ്) നടന്നപ്പോള്നഗര ശുചീകരണത്തിന്റെ ഭാഗമായി ന്യൂഡെല്ഹിയിലെ  ഭിക്ഷക്കാരെയുംതെരുവുതെണ്ടികളെയും ചേരിപ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്പ്പിച്ചത് ഉദാഹരണമാണ്. മാത്രമല്ല, ചേരിപ്രദേശങ്ങള്ക്കു ചുറ്റും ആകര്ഷകമായ കൂറ്റന്പരസ്യപ്പലകകള്നാട്ടുകയും ചെയ്തു. അധികാരവര്ഗത്തിന്റെ ഇന്ത്യന്ദരിദ്രരോടുള്ള മനോഭാവത്തിന്റെ പ്രത്യക്ഷമായ തെളിവുകൂടിയായിരുന്നു ഇത്. മുഖ്യധാരാ സംസ്കാരത്തില്ദാരിദ്ര്യത്തിന് സ്ഥാനമില്ലല്ലോ!
ശാസ്ത്രീയമായ വിഭജനമാണ് മറ്റൊന്ന്. എന്താണ്നോര്മല്‍’ എന്നുംഅബ്നോര്മല്‍’ എന്നും തിട്ടപ്പെടുത്തുന്നത് ശാസ്ത്രീയബോധമാണ്. വൈദ്യപരിശോധനയിലൂടെയും മറ്റും ആളുകളെ രോഗമുള്ളവരെന്നും ഇല്ലാത്തവരെന്നും തിരിച്ച് തട്ടുകളാക്കുന്നത് ഉദാഹരണം. ലിംഗം, ആരോഗ്യം, ജാതി, മതം എന്നിങ്ങനെയുള്ള അനേകം ഘടകങ്ങളെ മുന്നിര്ത്തി വ്യക്തികള്നോര്മല്ആണെന്ന്് കണ്ടെത്താന്ശ്രമിക്കുന്നു. ഇത്തരം നോര്മല്ആയ മനുഷ്യനേ മനുഷ്യസമൂഹത്തില്സ്ഥാനമുള്ളൂ. അവനേ, നിയമപരമായി, സമൂഹഭാഗമാകുന്നുള്ളൂ. അങ്ങനെ സമൂഹം ഓരോരുത്തരിലും കര്തൃത്വത്തെ സൃഷ്ടിച്ചെടുക്കുന്നു.
അധികാരത്തിന്റെ ഘടന ഇങ്ങനെയൊക്കെയാണെങ്കിലും എവിടെ അധികാരമുണ്ടോ അവിടെ പ്രതിരോധവുമുണ്ടാകും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ