2010, ഏപ്രിൽ 22, വ്യാഴാഴ്‌ച

Free Press column _CR neelakandan

 കേരളം കഴിഞ്ഞ പത്തു വര്ഷങ്ങളിലൂടെ                    
സി.ആര്‍. നീലകണ്ഠന്

ഝടുതിയില്മാറുന്ന കേരളം

മാറ്റങ്ങളില്ലാത്തത് മാറ്റങ്ങള്ക്ക് മാത്രം.
കഴിഞ്ഞ പത്തുവര്ഷത്തിനിടെ കേരളത്തില്സംഭവിച്ച മാറ്റങ്ങളെന്താല്ലാമായിരുന്നു?
കേരളം നടന്നുതീര്ത്ത വഴികള്ഏതൊക്കെയായിരുന്നു?

സാക്ഷരത, ആയുര്ദൈര്ഘ്യം, സ്ത്രീപുരുഷാനുപാതം, ജനസംഖ്യാവര്ധനവ് തുടങ്ങിയ സൂചകങ്ങള്കൊണ്ട് ലോകത്തിന് അത്ഭുതമായ കേരളം ഇന്ന് ആത്മഹത്യ, മനോരോഗം, വാഹനാപകടം, പകര്ച്ചവ്യാധി, മദ്യം, മയക്കുമരുന്ന്, ബ്ലേഡ് കമ്പനി, വണ്ടിച്ചെക്ക് കേസ്, കൊട്ടേഷന്കൊലപാതകം, മാഫിയ സംഘം, പെണ്വാണിഭം, വ്യാജ സിഡി നിര്മാണം, ബ്ലൂ ഫിലിം, ആടുമാഞ്ചിയം മുതല്അത്ഭുതക്കിടക്ക വരെയുള്ള തട്ടിപ്പുകള്‍, ഓണ്ലൈന്ലോട്ടറി, വിദ്യാഭ്യാസക്കച്ചവടം, ആത്മീയവ്യാപാരം തുടങ്ങി ഒട്ടേറെ മേഖലകളിലും  ഒന്നാം സ്ഥാനത്താണ്. കൂലിയേക്കാള്ഓണ്ലൈന്ലോട്ടറിയിലും തട്ടിപ്പുകളിലും ദിവ്യാത്ഭുതങ്ങളിലുംവിശ്വസിക്കുന്നവലിയൊരു വിഭാഗം. ഏതു പുതിയ അന്താരാഷ്ട്ര ഉത്പന്നത്തിനും പരീക്ഷണകമ്പോളം. ദാരിദ്ര്യവും തൊഴിലില്ലായ്മയും വ്യാപകമായിട്ടും സൂപ്പര്മാര്ക്കറ്റുകളും ജ്വല്ലറികളും സ്റ്റാര്ആശുപത്രികളും മാര്ബിള്കടകളും മറ്റും ഉയര്ന്നുകൊണ്ടിരിക്കുന്നു.
ആരാണ് കേരളത്തില്ആത്മഹത്യ ചെയ്യുന്നത്? ദരിദ്രരോ പട്ടിണിക്കാരോ അല്ലകുടുംബ ആത്മഹത്യചെയ്യുന്നത്. (കുട്ടികളടക്കമാണ് മരിക്കുന്നത്. ഇതില്കുട്ടികള്ആത്മഹത്യ ചെയ്യുകയല്ലല്ലോ!) മറിച്ച് മധ്യ ഉപരിമധ്യവര് ജീവിതം നയിക്കുന്നവരാണ്. ‘കേരള വികസനമാതൃകഇക്കൂട്ടരെ ഭൂരിപക്ഷമാക്കിയിട്ടുണ്ട്, മനസുകൊണ്ടെങ്കിലും. തങ്ങളുടെ ജീവിതകാലത്തൊരിക്കലും വീട്ടാന്കഴിയാത്ത കടബാധ്യതയുള്ളവരാണിവര്‍. താന്മരിച്ചാല്ദുരിതത്തിലാകുന്ന കുടംബാംഗങ്ങളെരക്ഷിക്കാനാണിവര്കൂടെ കൊണ്ടുപോകുന്നത്.
വീട്, വീട്ടുപകരണങ്ങള്‍, വാഹനങ്ങള്‍, വിദ്യാഭ്യാസം, ചികിത്സ, ആഭരണങ്ങള്‍, വസ്ത്രം, ഉന്നതബന്ധങ്ങള്‍, ജീവിതശൈലി, വിവാഹം, വിരുന്ന് തുടങ്ങിയവക്കെല്ലാമായാണ് ഇവര്കടക്കാരായത്. ആത്മഹത്യ ചെയ്യാന്മനക്കരുത്തില്ലാത്തവര്മനോരോഗികളാകുന്നു. ധ്യാനകേന്ദ്രങ്ങളില്അഭയം തേടുന്നു. ‘വികസനംസംബന്ധിച്ചുംസൗകര്യംസംബന്ധിച്ചും ഉള്ള സങ്കല്പങ്ങള്തന്നെയാണ് പ്രശ്നം. ‘ജനകീയ വികസനത്തിനുള്ളമാതൃകയായി ഉയര്ത്തിക്കാട്ടിയ ജനകീയാസൂത്രണത്തിലെ നാലുവര്ഷക്കാലത്തെ ഏറ്റവും വലിയ നേട്ടമായി പറയുന്നത് 17,000 കിലോമീറ്റര്റോഡാണ്. ഇതോടൊപ്പം അമ്പതോളം പുതിയ മോഡല്കാറുകള്ഇന്നാട്ടിലെത്തി. ഇപ്പോള്സൂപ്പര്ഹൈവേയാണ് നമ്മുടെ മോഹം. റോഡു വികസനം മൂലം നശിച്ച പാടങ്ങള്അടക്കമുള്ള ഭൂമി, വെള്ളക്കെട്ട്, ജലക്ഷാമം, ഊര്ജവിനിയോഗം കൊണ്ടുണ്ടാകുന്ന പരിസ്ഥിതി (വായു) നാശം, രോഗങ്ങള്‍, വാഹനങ്ങള്വാങ്ങിയ കടബാധ്യത, പുതിയ മോഡല്വാങ്ങാന്കഴിയാതെ വരുമ്പോഴുള്ള മാനസികസംഘര്ഷം (ദിവ്യന്മാരുടെയടുത്തെത്തി യാചിക്കുന്നവരില്വലിയൊരു പങ്ക് ഇക്കൂട്ടരാണ്) എന്നിങ്ങനെ പല ഫലങ്ങളുമുണ്ട്. കേരളത്തില്ക്വട്ടേഷനെടുത്ത് അക്രമങ്ങള്നടത്തുന്നതിന് പിന്നില്വാഹനക്കടങ്ങളാണധികവും. ആളെക്കിട്ടിയില്ലെങ്കില്വാഹനമെങ്കിലും തട്ടിയെടുക്കും.
ഉണ്ടാക്കുന്നതൊന്നും ഉപയോഗിക്കാത്തവരും ഉപയോഗിക്കുന്നതൊന്നും ഉണ്ടാക്കാത്തവരുമാണ്മലയാളിയെന്നുപറയാം. നമ്മളുണ്ടാക്കുന്ന എല്ലാനല്ലതുകളും - ചെമ്മീന്‍, കശുവണ്ടി, റബ്ബര്‍, ഏലം, കുരുമുളക്, തേയില, കാപ്പി തുടങ്ങി നമ്മുടെനല്ലകുട്ടികള്പോലും കയറ്റുമതിക്കുവേണ്ടിയാണ്- എക്സ്പോര്ട്ട് ക്വാളിറ്റിയാണ്. ഇന്നാട്ടില്ഇത്രയധികം ഇംഗ്ലീഷ് മീഡിയം എല്‍.കെ.ജി.കള്ഉണ്ടാകുന്നത് അതുകൊണ്ടാണല്ലോ. ഉപയോഗിക്കേണ്ടതെല്ലാം കമ്പോളത്തില്നിന്ന് വാങ്ങേണ്ടതാണ് നമുക്ക്- വേപ്പില മുതല്ഉണ്ണാനുള്ള ഇല വരെ. ഇവ രണ്ടിന്റെയും (വാങ്ങുന്നവയുടെയും വില്ക്കുന്നവയുടെയും) വില നിശ്ചയിക്കുന്നത് പുറം കമ്പോളമാണ് എന്നതിനാല്സ്റ്റിയറിംഗ് മറ്റാരെയോ ഏല്പിച്ച ഒരു വണ്ടിയായി കേരളത്തിന്റെ സമ്പദ്ഘടന മാറുന്നുവെന്നത് മറ്റൊരു കാര്യം. കൂടുതല്ഉപയോഗിക്കുന്നവര്അഥവാ കൂടുതല്കമ്പോളത്തില്നിന്ന് വാങ്ങുന്നവര്‍, കൂടുതല്മാന്യന്മാരാകുന്നു.
മലയാളിയെ ഇങ്ങനെയാക്കിയത് ഗള്ഫ് പണമാണെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്എഴുപതുകള്മുതല്തന്നെ ഗള്ഫ് പണം ധാരാളമായി ഇവിടേക്ക് ഒഴുകി വരാറുണ്ടെങ്കിലും തൊണ്ണൂറുകളില്മാത്രമാണ് ഇവിടെ ഇത്ര പ്രകടമായ മാറ്റം ഉണ്ടാകുന്നത്. ഇത് ഉദാരവത്കരണം വഴി കമ്പോളം തുറന്നതുകാരണമാണ്. ഉദാരവത്കരണത്തെ (ഇറക്കുമതിരംഗത്തെ) സഹായിക്കുന്ന ഗാട്ട് കരാറിനെ ശരാശരി മലയാളി മധ്യവര്ഗം സ്വാഗതം ചെയ്യുകയായിരുന്നു. ‘കാശുകൊടുത്താല്നല്ല സാധനം വാങ്ങാന്കഴിയുമല്ലോഎന്നവര്ആശ്വസിച്ചത് ഉപഭോഗാതുരത കൊണ്ടാണ്. ഇടതുപക്ഷത്തിന് നിര്ണായകസ്വാധീനമുണ്ടെന്നവകാശപ്പെടുന്ന തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്തുടങ്ങിയ വിഭാഗങ്ങളിലാണ് ആസക്തി ഏറ്റവും ശക്തമായത്. ഗാട്ട് കരാര്ഇന്ത്യയിലെ (കേരളത്തിലെയും) കര്ഷകരും ദരിദ്രരുമായ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതം തകര്ക്കുമെന്ന് യുക്തിയുക്തം പ്രസംഗിച്ചുകൊണ്ടിരുന്ന ഇടതുപക്ഷനേതൃത്വത്തിന് ഇക്കാര്യം സ്വന്തം അണികളെ വിശ്വസിപ്പിക്കാനായില്ല. എന്നു മാത്രമല്ല. ഇടതുപക്ഷക്കാരെന്നറിയപ്പെടുന്ന വ്യക്തികളും അവരുടെ സംഘടനകളും തങ്ങളുടെ ജീവിത- പ്രവര്ത്തന ശൈലികളിലൂടെ കമ്പോള കടന്നുകയറ്റത്തെ ആന്തരികവത്കരിക്കുകയായിരുന്നു. കൊട്ടാരം പോലുള്ള വീടുകള്വക്കുന്നതോ പുത്തന്മോഡല്വാഹനങ്ങളിലേക്ക് മാറുന്നതോ സ്റ്റാര്ഹോട്ടലില്ഭക്ഷണം കഴിക്കുന്നതോ കോളകള്കുടിക്കുന്നതോ നൂറുകണക്കിന് പവന്റെ ആഭരണമിട്ട് ആയിരങ്ങള്ക്ക് വിരുന്നൊരുക്കി സ്വന്തം മക്കളുടെ വിവാഹം നടത്തുന്നതോ ഇടതുപക്ഷക്കാര്ക്കോ ഗാന്ധിയന്മാര്ക്കോ(?) യാതൊരു വിധ മനസ്താപവുമുണ്ടാക്കുന്നില്ല.
ഉപഭോഗവും അതിന്റെ ഫലമായുണ്ടാകുന്ന ഇന്സ്റ്റാള്മെന്റ് (തവണ) ചങ്ങലകളുമാണ് ഇന്ന് തൊഴിലാളികളെ തളക്കാന്മുതലാളിത്തത്തിന്റെ ആയുധം. കൂലി കുറക്കുന്നതിനേക്കാള്എളുപ്പം കമ്പോളം വഴി അത് തിരിച്ചുപിടിക്കുന്നതാണെന്നവര്കണ്ടു. ഇത് അദൃശ്യവും സ്വയം സ്വീകരിച്ചതുമായ ചങ്ങലയാണ്. സ്വന്തം വരുമാനവും ജീവനോപാധികളും തകര്ക്കപ്പെടുമെന്ന് പ്രത്യക്ഷത്തില്ബോധ്യമാകുന്നതുവരെ അവര്ക്ക് പ്രതിരോധിക്കാനാകില്ല. ഇന്നത്തെ വരുമാനത്തിന്റെ ഒരു പങ്ക് നാളത്തെ വറുതിക്കായി മാറ്റി വക്കണമെന്ന് പഴയ ആത്മീയത ഉദ്ബോധിപ്പിച്ചിരുന്നെങ്കില്ഇന്ന് കാര്യങ്ങള്മറിച്ചാണ്. ജീവിതാന്ത്യം വരെ ലഭിച്ചേക്കാവുന്ന വരുമാനം ഇപ്പോള്തന്നെ കടപ്പെടുത്തി (അടിമപ്പണിയുടെ പുതിയ രൂപം) ഇന്ന്അടിച്ചുപൊളിക്കുകഎന്നാണ് അംബാനിയും സംഘവും സ്പോണ്സര്ചെയ്യുന്ന ആത്മീയനേതൃത്വം ആവശ്യപ്പെടുന്നത്. ആള്ദൈവങ്ങളെയും മന്ത്രവാദികളെയും ജ്യോത്സ്യന്മാരെയും സമീപിക്കുന്നവരാരും യാതൊരുവിധ ആത്മീയതയുമല്ല ലക്ഷ്യമാക്കുന്നത്. മറിച്ച് തങ്ങളുടെ പൂര്ത്തീകരിക്കാത്ത (ഒരുപക്ഷെ ഒരിക്കലും സാധ്യമാകാത്ത) ഉപഭോഗാഗ്രഹങ്ങള്സാധിക്കണമെന്ന  ലക്ഷ്യത്തോടെയാണവിടെയെത്തുന്നത്. വളം ഉപയോഗിച്ച് ഫാസിസ്റ്റ് രാഷ്ട്രീയ സാമൂഹ്യഘടന തന്നെ ഇവിടെ രൂപപ്പെടുത്തുന്ന കാര്യം വേറെ ചര്ച്ച ചെയ്യപ്പെടണം.
ഉപഭോഗാസക്തിക്കും അതിനടിസ്ഥാനമായ വികസനസങ്കല്പങ്ങള്ക്കും കീഴ്പെട്ട ഇടതുപക്ഷത്തിന് എന്റോണും ലോകബാങ്കും .ഡി.ബി.യും ജിമ്മും സൂപ്പര്ഹൈവേയും സ്വീകാര്യമാകുന്നു. അഴിമതിയുടെ സാര്വത്രികമായ അംഗീകാരത്തിന് ഉപഭോഗത്വര കളമൊരുക്കുന്നു. കേരളമാകെ മാലിന്യകൂമ്പാരങ്ങള്ഉയരുന്നു. (കഴിഞ്ഞ അഞ്ചുവര്ഷത്തിനിടക്കാണ് എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും മിക്ക ഗ്രാമങ്ങളിലുംമാലിന്യസംസ്കരണംഒരു കീറാമുട്ടിയായിത്തുടങ്ങിയത്. ഉപയോഗിക്കുന്നതിനേക്കാളേറെ ഉപേക്ഷിക്കുന്നത്രോ എവെസംസ്കാരം ഇതിനു കാരണമാണ്.) ഇതുമൂലം പകര്ച്ചവ്യാധികള്ഏതുസമയത്തും പൊട്ടിപ്പുറപ്പെടാവുന്ന സ്ഥിതിയായി. ലക്ഷത്തിലധികം പേര്ക്ക് ഒറ്റയടിക്ക് പനി ബാധിച്ചു.  മുന്നൂറിലേരെപ്പേരുടെ ജീവന്വെറും പനി (ഇതിനിപ്പോള്ഡെങ്കിപ്പനി, എലിപ്പനി, ജപ്പാന്ജ്വരം തുടങ്ങിയ പലവ്യാപാരനാമങ്ങളുംഉണ്ട് - മരുന്നുകമ്പനിക്കാരാണിവയുണ്ടാക്കുന്നത്.) അപഹരിച്ചു. അഴിമതിയും കെടുകാര്യസ്ഥയും സര്ക്കാരിന്റെ പിന്വലിയലും മൂലം തകരുന്ന പൊതുജനാരോഗ്യസംവിധാനം. ഫൈവ് സ്റ്റാര്ആശുപത്രികളുണ്ടല്ലോ എന്നുസമാധാനിക്കുന്ന’ (അതില്ആഹ്ലാദിക്കുന്ന) മധ്യവര്ഗം. സര്വരോഗസംഹാരികളെന്ന പേരില്ആയിരക്കണക്കിനുരൂപ വിലയുള്ള മരുന്നുകളും പതിനായിരങ്ങള്വിലമതിക്കുന്ന കിടക്കകള്‍, മാലകള്‍, വസ്ത്രങ്ങള്‍, ചെരുപ്പുകള്ഇങ്ങനെ പലതും ഇവിടെ (ദിവ്യൗഷധങ്ങളെന്ന പോലെ) വ്യാപകമായി വിറ്റഴിയുന്നു.
സ്വന്തം ഉപഭോഗ ഉപകരണങ്ങള്പ്രവര്ത്തിപ്പിച്ച് സൗകര്യപൂര്വം ജീവിക്കുന്നതിന് തടസമായ വൈദ്യുതക്കമ്മി, നിലനില്പിനാവശ്യമായ ഭക്ഷണത്തിലെ കമ്മിയേക്കാള്പ്രധാനമായിക്കാണുന്ന സമൂഹവും ഭരണാധികാരകളും മാധ്യമങ്ങളും.
ആഗോളമൂലധന കമ്പോളതാത്പര്യങ്ങള്സംരക്ഷിക്കുന്ന മാധ്യമങ്ങള്കൊക്കോ, .ടി. തുടങ്ങി വാനില വരെ പ്രചരിപ്പിച്ച് മലയാളിയുടെ മണ്ണും വെള്ളവും മനസും തകര്ത്തിരിക്കുന്നു.
മാരകവിഷം വമിക്കുന്ന കോളകളുടെ പരസ്യങ്ങള്നല്കുന്ന പത്രങ്ങള്തന്നെയാണ് ഇപ്പോഴുംഒരു കോടി മലയാളികളുടെ സുപ്രഭാതം’. ഉപഭോഗരാഷ്ട്രീയമെന്ന അരാഷ്ട്രീയത്തെ അഥവാ മൂലധനരാഷ്ട്രീയത്തെ നേരിടാനാവാതെ അതിനോട് താദാത്മ്യം പ്രാപിക്കാന്ശ്രമിക്കുന്ന ഇടതുപക്ഷം ഇന്നിവിടെ കോമാളിയാണ്. 
-------------- 
സി.ആര്‍. നീലകണ്ഠന്‍: കെല്ട്രോണില്ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്യുന്നു. പരിസ്ഥിതി പ്രവര്ത്തകനാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ