2010, ഏപ്രിൽ 20, ചൊവ്വാഴ്ച

Free Press August 2004 റിപ്പോര്‍ട്ടേഴ്‌സ് ഡയറി

First published in Free Press, August, 2004


ഫ്രാന്സിലെ കൃഷിക്കാര് വെള്ള നിറത്തിലുള്ള കുട്ടിക്കുപ്പായം ധരിക്കുന്നു

പാരീസില് നിന്ന്

$ ആന്ഡ്രൂ ജോണ്

കര്ഷകന് കലപ്പ മണ്ണിലിറക്കി കൃഷി ചെയ്യാന് മാത്രമല്ല അറിയാവുന്നത്. തന്റെ മണ്ണിനെ നശിപ്പിക്കുന്നതും അന്നം മുട്ടിക്കുന്നതുമായ കീടങ്ങളെ നശിപ്പിക്കാനുമറിയാം. ഫ്രാന്സിലെ പ്രശസ്ത കര്ഷകനേതാവ് ഹോസെ ബോ കലപ്പയേന്തുന്നത് വെറും സാധാരണ തണ്ടുതുരപ്പനെ തുരത്താനല്ല. അമേരിക്കന് ഭക്ഷണശൃംഖലയായ മക്ഡൊണാള്ഡ്സിനെതിരെയും ജനിതക വിളകള് പരീക്ഷിക്കുന്ന ജി.എം. കമ്പനികളെയും അതിന് ഒത്താശ ചെയ്തുകൊടുക്കുന്ന ഫ്രഞ്ച് ഗവണ്മെന്റിനെതിരെയുമാണ്.

ലോകം മുഴുവന് ജനിതക വിളകളെ സംശയത്തോടെ വീക്ഷിക്കുമ്പോള് ഫ്രാന്സില് നൂറോളം സ്ഥലങ്ങളിലാണ് ജനിതകവിളകള് പരീക്ഷിക്കപ്പെടുന്നത്. കൃത്രിമമായി ജനിതകമാറ്റം വരുത്തിയ ഇത്തരം വിളകളെ നാടന് വിളകളുമായി വന്തോതില് പരാഗണം നടത്തുന്നത് വഴി നാടന് വിളകള് പതുക്കെ നശിപ്പിക്കപ്പെടുമെന്നും മനുഷ്യനടങ്ങുന്ന എല്ലാ ജീവികള്ക്കും ആരോഗ്യ വ്യതിയാനങ്ങളുണ്ടാകുമെന്നും, ഏറ്റവും പ്രധാനമായി, ഇത്തരം വിളകളുടെ കുത്തക ഇത് വികസിപ്പിച്ചെടുക്കുന്ന കമ്പനിക്കായിരിക്കുമെന്നതുമെല്ലാം ആയിരക്കണക്കിന് കര്ഷകരെ ഹോസെയുടെ പിന്നില് അണിനിരത്താനിടയാക്കി.

നിവേദനങ്ങള് നല്കിയും കവല പ്രസംഗങ്ങള് നടത്തിയും മടുത്ത കര്ഷകര് തങ്ങളുടെ പണിയായുധങ്ങളുമായി സമരത്തിനിറങ്ങി. കുറച്ച് മാസങ്ങള്ക്കുമുമ്പ് ഹോസെയുടെ നേതൃത്വത്തില് ആയിരത്തോളം കൃഷിക്കാര് സംഘടിതമായി ഫ്രാന്സിലെ തെക്കുപടിഞ്ഞാറന് പട്ടണമായ ഗൗഡിസിലെ ജനിതക പരീക്ഷണം നടത്തുന്ന ഒരു ഫാമിലിറങ്ങി കൃഷി നശിപ്പിച്ചു. കുറ്റത്തിന് ഹോസെയെ കോടതി അഞ്ചുവര്ഷം കഠിന തടവിനും പതിനയ്യായിരം ഡോളര് പിഴ അടക്കാനും വിധിച്ചു. എന്നാല് കര്ഷകര് കോടതിയും സമരപന്തലാക്കാന് തീരുമാനിച്ചിരുന്നു. നൂറുകണക്കിന് കൃഷിക്കാര് വെള്ള നിറത്തിലുള്ള കുട്ടിക്കുപ്പായവുമിട്ടാണ് ദിവസങ്ങളില് കോടതിയില് ഹാജരായത്.

കുപ്പായത്തിന് ഫ്രാന്സില് ഒരു പ്രത്യേതകയുണ്ട്. ഇരുനൂറോളം വര്ഷങ്ങള്ക്ക് മുമ്പ് ഫ്രാന്സിലെ കൃഷിക്കാര് കൊള്ളപ്പലിശക്കാര്ക്കെതിരെ നടത്തിയ സമരത്തില് അന്നത്തെ കോടതിയും പലിശക്കാര്ക്കനുകൂലമായ വിധി പ്രസ്താവിച്ചിരുന്നു. (നിയമലംഘനമായാലും അത്യാവശ്യഘട്ടത്തില് -state of necessity - ജനങ്ങള്ക്ക് അക്രമസ്വഭാവത്തില് തന്നെ പ്രതികരിക്കാമെന്നുള്ള സങ്കല്പം ഫ്രാന്സിലെ നിയമവ്യവസ്ഥയുടെ മൂലക്കല്ലാണ്.) കൃഷിക്കാര് കാട്ടില് പ്രവേശിക്കുന്നതിന് കരം ഏര്പ്പെടുത്തിയ കൊള്ളപ്പലിശക്കാര്ക്കെതിരെയും ഫ്രാന്സ് ഗവണ്മെന്റിനെതിരെയും 1800കളില് നടന്ന പ്രതിഷേധത്തില് സമരക്കാര് വെള്ളനിറത്തിലുള്ള കുട്ടിക്കുപ്പായം ധരിച്ചുകൊണ്ട് അക്രമാസക്തരായി പ്രതികരിച്ചിരുന്നുവത്രേ. ഇതിനെ അനുസ്മരിക്കും വിധമാണ് ഫ്രാന്സിലെ കൃഷിക്കാര് ഹോസെയുടെ നേതൃത്വത്തില് ഓരോ സമരങ്ങളും നടത്തുന്നത്. നിയമവും ഗവണ്മെന്റും ലാഭക്കൊതിയന്മാരായ കമ്പനികള്ക്ക് ഒത്താശ ചെയ്യുന്ന രീതിയില് പ്രവര്ത്തിക്കുമ്പോള് പാവപ്പെട്ട കൃഷിക്കാര്ക്ക് ശക്തമായ ഭാഷയില് പ്രതികരിക്കാതെ രക്ഷയില്ല, ഹോസെ പറയുന്നു.

കഴിഞ്ഞ മാസം മാത്രമാണ് മൂന്നുമാസത്തെ ജയില്വാസത്തിന് ശേഷം ഹോസെ ജയിലില് നിന്നിറങ്ങിയത്. ഫ്രാന്സില് ഉത്പാദിപ്പിക്കുന്ന ഭക്ഷണസാധനങ്ങള്ക്ക് പ്രത്യേക കരം ഏര്പ്പെടുത്തിയതില് പ്രതിഷേധിച്ച് ഹോസെയും കൂട്ടരും അമേരിക്കന് ഭക്ഷണശാല കുത്തകകമ്പനി മക്ഡൊണാള്ഡ്സിന്റെ കട തല്ലിത്തകര്ത്തതായിരുന്നു കേസ്.

തിളങ്ങുന്ന റെസ്റ്ററന്റിലെ ഭക്ഷണം മണ്ണിനെ സ്നേഹിച്ച് കൃഷിയിറക്കുന്ന കര്ഷകന്റെ വിയര്പ്പാണെന്നും കര്ഷകനെ ബുദ്ധിമുട്ടിക്കുന്നത് ഏത് കരുത്തന് കീടമാണെങ്കിലും അതിനെ സംഘടിതമായി അക്രമത്തിന്റെ ഭാഷയിലെങ്കില് അങ്ങനെ തന്നെ നേരിടുമെന്നുമാണ് വീണ്ടും ജയിലിലേക്ക് തിരിച്ചുപോകാനൊരുങ്ങുന്ന ഹോസെയുടെ പ്രത്യയശാസ്ത്രം.

എഫ്.ബി.. ചാരന്മാര് കെനിയയിലേക്ക്

നെയ്റോബിയില് നിന്ന്

ബാരി മേസണ്

1970കളില് ആഫ്രിക്കന് ഭൂഖണ്ഡത്തില് ഏഷ്യന് - അറബ് വംശജരെ വേട്ടയാടിയത് ഈദി അമീനായിരുന്നു. 1980ല് ഏഷ്യക്കാരുടെ സ്വത്തുക്കള് കണ്ടുകെട്ടി ദേശസാല്ക്കരിച്ചത് ടാന്സാനിയന് സര്ക്കാരായിരുന്നു. 1982ല് സൈനിക അട്ടിമറി കാലത്ത് ഏറ്റവും കൂടുതല് അക്രമിക്കപ്പെട്ടതും ഏഷ്യക്കാരായിരുന്നു. കഥ തുടരുന്നു. ഇത്തവണ അത് കെനിയയിലാണെന്നുമാത്രം. വേട്ടയാടലിന് കെനിയക്ക് കൂട്ടാകുന്നത് അമേരിക്കയും.

2001 സെപ്റ്റംബര് 11ന് നടന്ന വേള്ഡ് ട്രേഡ് സെന്റര്, പെന്റഗണ് ആക്രമണങ്ങളില് ബന്ധമുണ്ടെന്ന് സംശയിക്കപ്പെട്ട ഇരുന്നുറോളം കെനിയന് പൗരന്മാരുടെ പേരുവിവരങ്ങള് കെനിയന് ഗവണ്മെന്റിന് കൈമാറിയിരിക്കുകയാണ് അമേരിക്കയിലെ ഫെഡറല് ബ്യൂറോ ഓഫ് ഇന്വെസ്റ്റിഗേഷന് (എഫ്.ബി..) ഇവരെ തെരഞ്ഞുപിടിക്കുന്നതിനായി കെനിയയിലെ മുസ്ലിം ഭൂരിപക്ഷം താമസിക്കുന്ന മൊംബസ്സ (Mombassa)യിലേക്ക് ഇവര് ചാരന്മാരെയും അയച്ചിരുന്നു. അറബ്, ഏഷ്യന് വംശജരായ കെനിയന് പൗരന്മാര്ക്കെതിരെ കടുത്ത നിയന്ത്രണങ്ങളേര്പ്പെടുത്താന് അമേരിക്കയില് നടന്ന അക്രമങ്ങളെ ഉപയോഗിക്കുകയാണ് കെനിയന് ഗവണ്മെന്റ്.

മൊംബസ്സയിലെ ഇമിഗ്രേഷന് ഓഫീസില് നിന്നുള്ള നിര്ദ്ദേശമനുസരിച്ച് പാസ്പോര്ട്ടിനോ ജനന സര്ട്ടിഫിക്കറ്റിനോ അപേക്ഷിക്കുമ്പോള് അപേക്ഷകന്റെ കുടുംബത്തിലെ രണ്ടുതലമുറ മുമ്പുമുതലുള്ളവരുടെ വരെ ദേശീയ തിരിച്ചറിയല് രേഖകള് ഹാജരാക്കേണ്ട അവസ്ഥയാണിന്നുള്ളത്. യഥാര്ത്ഥ കെനിയന് പൗരന്മാരെ തിരിച്ചറിയാന് മറ്റുമാര്ഗങ്ങളില്ല എന്നതാണ് കെനിയന് ഗവണ്മെന്റിന്റെ വാദം. മുസ്ലിങ്ങള് തിങ്ങിപ്പാര്ക്കുന്ന മൊംബസ്സയിലും തീരപ്രദേശത്തും നിയമം അടിച്ചേല്പിക്കാന് മുമ്പൊരിക്കല് ശ്രമിച്ചെങ്കിലും വ്യാപകമായ പ്രതിഷേധത്തില് മുങ്ങിപ്പോവുകയായിരുന്നു.

എഫ്.ബി..യും കെനിയന് സെക്യൂരിറ്റി ഫോഴ്സും ലക്ഷ്യം വെച്ചിരിക്കുന്നവരില് അറബ്, ഏഷ്യന് മുസ്ലിങ്ങളെ കൂടാതെ അഫ്ഘാനിസ്ഥാന്, പാകിസ്ഥാന്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ള അഭയാര്ത്ഥികളുമുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള് പരിശോധിക്കുകയും വീടുകള് സെര്ച്ചുചെയ്യുകയും വഴി സേനകള് സുരക്ഷ ഉറപ്പുവരുത്തുന്നു.

ഏഷ്യന് അറബ് വംശജര് എങ്ങനെ നാടിന് ഭീഷണിയാകുന്നുവെന്ന് സമര്ത്ഥിക്കുന്നത് ശ്രദ്ധിക്കുക. നെയ്റോബി ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഡിപ്ലോമസി ആന്റ് ഇന്റര്നാഷനല് സ്റ്റഡീസിലെ ഇന്റര്നാഷനല് സെക്യൂരിറ്റി ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ് വിഭാഗം സീനിയര് ലക്ചററായ ഡോ. മുസ്തഫ പറയുന്നു: അഭയാര്ത്ഥികള്ക്ക് അവരുടേതായ രാഷ്ട്രീയ അജണ്ടകളുണ്ട്. രാജ്യത്തിന് തന്നെ ഹാനികരമായേക്കാവുന്നവ. അമേരിക്ക കടുത്ത നടപടികളുമായി മുന്നോട്ടുപോകുമ്പോള് അവര് എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. നമ്മള് കരുതിയിരിക്കേണ്ടതാവശ്യമാണ്.

കെനിയയിലെ അഭയാര്ത്ഥികള് നേരിടുന്ന പ്രശ്നങ്ങളും അമേരിക്കയുടെ ഇതിലെ പങ്കും മനസിലാക്കണമെങ്കില് കെനിയയും അമേരിക്കയും തമ്മിലുള്ള മുന്കാല ഉടമ്പടികള് ഏതെന്നറിയണം.

1970കളിലെ ഉടമ്പടി പ്രകാരം കെനിയയുടെ സമുദ്രവ്യോമ പരിധികള് അമേരിക്ക യുദ്ധാവശ്യങ്ങള്ക്കുപയോഗിക്കുന്നു. 1992ല് സോമാലിയയില് പ്രവേശിച്ചപ്പോള് കെനിയന് താവളങ്ങള് ഉപയോഗിക്കപ്പെട്ടു. സുഡാനെയും ഗള്ഫ് മേഖലയെയും അഫ്ഘാനിസ്ഥാനെയും മുന്നില്ക്കാണുമ്പോള് കെനിയന് ഭൂമിശാസ്ത്രം അമേരിക്കക്ക് തികച്ചും പ്രധാനപ്പെട്ടതാണ്.

ചേര്ത്തുവായിക്കുക, വാഷിംഗ്ടണിലെ ആഫ്രിക്ക ആക്ഷന് എന്ന ലോബിയുടെ ഡയറക്ടര് സാലി ബുക്കറിന്റെ ഒരു വാചകം: ഭൂപ്രദേശത്തെ അമേരിക്കയുടെ സൈനിക ആസൂത്രണത്തെ മൊത്തത്തില് സ്വാധീനിക്കുന്ന ഒന്നാണ് കെനിയയിലെ അവരുടെ സാന്നിധ്യം. രാജ്യം അമേരിക്കക്ക് ഒരു ലോഞ്ചിംഗ് പാഡ് മാത്രമല്ല. ഗള്ഫ് മേഖലയില് തങ്ങളുടെ സൈനിക സാന്നിധ്യം വര്ധിക്കുമ്പോള് യു.എസിനെ സംബന്ധിച്ചിടത്തോളം കെനിയയുടെ പ്രാധാന്യം വര്ധിക്കുന്നു.

മുസ്ലിങ്ങളോടു സംസാരിച്ചാല് 200 രൂപ പിഴ !

വദോധരയില് നിന്ന്

$ ആയിഷാ ഖാന്

ഗുജറാത്തിലെ വദോധരയില് നിന്ന് എഴുപതുകിലോമീറ്റര് സഞ്ചരിച്ചാല് മാങ്ക്നി എന്ന കാര്ഷിക ഗ്രാമത്തിലെത്താം. വളരെ അമ്പരിപ്പിക്കുന്ന ഒരു വാര്ത്തയാണ് ഇവിടെ നിങ്ങള്ക്കായുള്ളത്. മാങ്ക്നി ഗ്രാമത്തിലെ ഹിന്ദുക്കള് ഇന്ന് മുസ്ലിങ്ങളോട് സംസാരിക്കാറേയില്ല. മുസ്ലിം വിഭാഗത്തില്പെട്ട പലചരക്കു വില്പ്പനക്കാരനേയും പാല്ക്കാരനേയും മില്ലുകുത്തുകാരനേയുമെല്ലാം തങ്ങളുടെ ദൈനംദിന ഇടപാടുകളില് നിന്ന് ഇവര് ഒഴിവാക്കിയിരിക്കുകയാണ്. ഗ്രാമത്തിലുള്ള ഏതെങ്കിലും ഒരാള് ഒരു മുസ്ലിമിനോട് സംസാരിച്ചാല്, അവരുടെ കടയില് നിന്ന് എന്തെങ്കിലും വാങ്ങിയാല് ഇരുന്നൂറ് രൂപയാണ് പിഴ.- ഗ്രാമത്തിലെ കാരണവന്മാരിലൊരാളായ സിക്കന്ദര് ഭായ് പറയുന്നു.

സംഭവങ്ങള് നിലയിലേക്കെത്തിയതിന് നാം ഗോധ്രയേയോ വര്ഗീയ കലാപങ്ങളേയോ കൂട്ടു പിടിക്കേണ്ട.

സഞ്ജയ് പട്ടേല് -അബ്ദുല് മന്സൂരി എന്നീ പങ്കു കച്ചവടക്കാര് തമ്മിലുള്ള തര്ക്കവും, പിന്നീട് സഞ്ജയിന്റെ മരണവുമാണ് അയിത്തത്തിനു കാരണമെന്നു ചിലര് പറയുന്നു. എന്നാല് അതത്രത്തോളം ശരിയല്ല. വര്ഗീയ ധ്രുവീകരണം എന്ന കാന്സര് ഗുജറാത്തിനെ കാര്ന്നു തിന്നുകൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. അതിന്റെ ഒരു ഭാഗം മാത്രമാണ് ഭ്രഷ്ടു തീരുമാനം. ഇതിനിടയില് മന്സൂരിയെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റു ചെയ്തു. എന്നാള് ഒരാളുടെ പേരില് ആരോപിക്കപ്പെട്ട കുറ്റത്തിന് ഗ്രാമത്തിലെ മുഴുവന് മുസ്ലിങ്ങളെയും എല്ലാത്തില് നിന്നും ഭ്രഷ്ടു കല്പിക്കുകയാണുണ്ടായത്. ഹിന്ദു സ്ട്രീറ്റുകളില് കച്ചവടം നടത്തുന്ന മുസ്ലിങ്ങളെ എല്ലാവരും ഒറ്റപ്പെടുത്തി. ഇവിടത്തെ ഗ്രാമീണര് നല്ലവരാണ്. എന്നാല് കുറച്ച് ആള്ക്കാര് മറ്റുള്ളവരെ പേടിപ്പിച്ചു നിര്ത്തിയിരിക്കുകയാണ്. അവരാണ് ഇത്തരം നിര്ദ്ദേശങ്ങള് നല്കുന്നത്. എന്റെ ദൈനംദിന കച്ചവടം പോലും നടക്കാതായി- പാല് വില്പ്പനക്കാരിയായ റാബിയ ഖാത്രി സങ്കടപ്പെടുന്നു.

ഒറ്റപ്പെടല് മൂലം സാദിഖ് മസൂറി എന്ന തുന്നല്ക്കാരന് ഒടുവില് ബോദേലി എന്ന മറ്റൊരു ഗ്രാമത്തിലേക്ക് തന്റെ താമസം മാറ്റേണ്ടി വന്നു.

വര്ഗീയത എത്രത്തോളം ഗുജറാത്തില് വളര്ന്നു കഴിഞ്ഞു എന്നതിനുള്ള ഒരു തെളിവ് മാത്രമാണ് മാങ്ക്നി ഗ്രാമത്തില് നിന്നുള്ള വാര്ത്ത. വര്ഷങ്ങള്ക്കു മുമ്പേ വിവിധ സര്ക്കാറുകള് നിസംഗത പാലിച്ച് വളര്ത്തിയ വര്ഗീയത ഇന്നിവിടെ യഥാര്ത്ഥ രൂപം കാണിക്കുന്നു എന്നു മാത്രം. തങ്ങളുടെ ഭാവി എന്ത് എന്നാണിപ്പോള് മാങ്ക്നിയിലെ മുസ്ലിങ്ങള്ക്കറിയേണ്ടത്.

ബാഴ്സിലോണ, മാഡ്രിഡ്, ... മുസ്ല്യാരങ്ങാടി

മലപ്പുറത്തു നിന്ന്

$ റിയ

മലബാര് കലാപം പറയുന്ന .വി. ശശി സിനിമയില് കഥാനായകന് കുതിരപ്പുറത്ത് പാഞ്ഞുവന്ന് ഞമ്മള് ജയിച്ചാജ്യാരേ എന്ന് പടത്തലവന് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് വികാരാവേശത്തോടെ അലറുന്ന ഒരു രംഗമുണ്ട്. ജയത്തിന് തെളിവായി ബ്രിട്ടീഷ് പട്ടാളക്യാമ്പില് നാട്ടിയിരുന്ന യൂണിയന് ജാക്ക് വാളില് കൊരുത്താണ് നായകന്റെ വരവ്.

സാമ്രാജ്യത്വത്തിന്റെ പ്രത്യക്ഷ പ്രതീകം തന്നെ അറുത്തുമാറ്റാന് ധൈര്യം കാണിച്ച ലഹളക്കാരുടെ നാട്ടില്, ഇതേ ബ്രിട്ടീഷ് പതാകക്കു പുറമെ വിദൂരങ്ങളായ സ്കാന്ഡിനേവിയന് നാടുകളുടെ വരെ ദേശീയ പതാകകള് വെളിച്ചപ്പെടുന്ന ചില നാളുകള് വരാറുണ്ട്.

കാല്പന്തുകളിയുടെ ലോകത്തെ എണ്ണം പറഞ്ഞ നാടുകള് തമ്മില് കൊമ്പുകോര്ക്കുമ്പോള് കൊടികളെല്ലാമിവിടെ ഉയരുന്നു. മറ്റു പലരും പടച്ചുവിടുന്ന കൃത്രിമ രാജ്യസ്നേഹമൊന്നും ഫുട്ബോളിന്റെ സാര്വലൗകികത്വത്തിന് മുന്നില് തടസമാവുന്നില്ല.

ബ്രസീലിന്റെ മഞ്ഞയും പോര്ച്ചുഗലിന്റെ കടുംചുവപ്പുമെല്ലാം മുസ്ല്യാരങ്ങാടിക്കും പൂക്കോട്ടുരിനും അടുപ്പമുള്ള നിറങ്ങളാകുന്നതിങ്ങനെ.

ഇക്കഴിഞ്ഞ യൂറോ കപ്പ് ഫുട്ബോളിനും ഇതേ ഉത്സാഹം തന്നെ ഇവിടെ കണ്ടു. നാട്ടുവഴികളിലും ഓടിട്ട ഇരുനിലക്കെട്ടിടങ്ങളുടെ മുകള് നിലയിലെ സ്പോര്ട്സ് ക്ലബ്ബ് മുറികള്ക്കുമുന്നിലും കാല്പന്തുത്സവത്തിന്റെ കൊടിയേറ്റം ആര്ഭാടമായിത്തന്നെ നടന്നു. ആവേശം നിറച്ച ഉരുണ്ട പന്തിനോടുള്ള ആരാധനയുടെ തോതനുസരിച്ച് ഓരോരുത്തരും ഓരോ കൊടിയുടെ പിന്നില് അണിനിരന്നതോടെ ദേശത്തുകാരുടെ യൂറോയും ഉരുണ്ടുതുടങ്ങി. പിന്നെ കാണുന്നത് ശേഷിയുള്ളവന്റെ അതിജീവനകാലമാണ്. ആദ്യമഴിഞ്ഞുവീണത് അസൂറിപ്പടയുടെ (ഇറ്റലിയുടെ പേര് വള്ളുവനാട്ടും ഏറനാട്ടും പരിചിതം) കൊടി.

കവുങ്ങും തോട്ടത്തില് പന്ത് തട്ടുമ്പോലേണ് ഓലെ കളി, പന്ത് മുമ്പോട്ട് പോവൂല. പിന്നെങ്ങനാ ജയിക്ക്യാ - അവസാന ആരാധകനും ഇറ്റലിയെ കൈവിട്ടു. പിന്നെ നടക്കുന്ന മരണക്കളിയില് ആരവമുയര്ത്തിയും അടങ്ങിയും വീണ്ടും ഒരു കളിക്കൂട്ടത്തെ അവര് ജയിപ്പിച്ചെടുക്കുന്നു.

യൂറോ കപ്പില് പാകിസ്ഥാനുണ്ടായിരുന്നെങ്കില്, പാക് കൊടിയുയര്ത്തിയ മലപ്പുറത്തിന്റെ രാജ്യവിരുദ്ധമനസിനെ അപഗ്രഥിക്കുന്ന തകര്പ്പന് ലേഖനം മലയാളഭാഷയില് തന്നെ വായിക്കാന് അവസരം സിദ്ധിച്ചേനെയെന്ന് മലപ്പുറത്തുകാരനായ ഒരു സുഹൃത്ത്.

വിദേശജയിലുകളില് ഒതുങ്ങുന്ന ഇന്ത്യന് ജീവിതങ്ങള്

ഡെല്ഹിയില് നിന്ന്

ജെ. ഉണ്ണി

വിദേശ സ്വപ്നങ്ങളുമായി വിമാനം കയറുന്ന ഇന്ത്യക്കാരെല്ലാം ദൂരെയെവിടെയോ നല്ല ജോലികള് ചെയ്തു ജീവിക്കുകയാണെന്നു കരുതിയവര്ക്കു തെറ്റിയിരിക്കുന്നു. കഴിഞ്ഞ ജൂലായ് 14ന് വിദേശ ഇന്ത്യന് പൗരന്മാരെപ്പറ്റി വിദേശ കാര്യ സഹമന്ത്രി .അഹമ്മദ് ലോകസഭയെ അറിയിച്ച കാര്യങ്ങള് നമ്മുടെ ധാരണകളെ കീഴ്മേല് മറിക്കുന്നു. വിദേശ രാജ്യങ്ങളിലെ തടവറയിലെ ഇരുട്ടില് 6,944 ഇന്ത്യന് പൗരന്മാര് ഇന്ന് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം സഭയെ അറിയിച്ചത്.

ജീവിതത്തെപ്പറ്റി അളവറ്റ പ്രതീക്ഷകളുമായി വിമാനം കയറുന്ന നമ്മുടെ യുവാക്കള്ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാന് കൂടി പ്രസ്താവന വാതിലുകള് തുറന്നു തരുന്നു. കള്ളക്കടത്തുകളിലും കുറ്റകൃത്യങ്ങളിലും പെട്ട് ചിലര് ജയിലുകളിലെത്തുന്നത് മാറ്റി നിര്ത്തിയാല് ബഹുഭൂരിപക്ഷം പേരും വഞ്ചനയ്ക്കുവിധേയരായി തടവറ കാണുന്നവരാണെന്നു കാണാം. വിസ തട്ടിപ്പിന് വിധേയരായി വിദേശ രാജ്യങ്ങളില് വന്നുപെടുന്ന പലരുടെയും കയ്യില് ആവശ്യത്തിന് യാത്രാരേഖകള് കാണാറില്ല. കാര്യങ്ങള് ബോധ്യമായി വരുമ്പോഴേക്കും ഇവര് പൊലീസിന്റെ കയ്യിലകപ്പെട്ടിട്ടുണ്ടാവും.

സ്വജീവിതം കരുപിടിപ്പിക്കാന് ഗള്ഫ് മേഖലയിലേക്ക് പോയവരില് 2076 പേരാണ് ഇങ്ങനെ ഗള്ഫിലെ വിവിധ രാജ്യങ്ങളിലെ ജയിലുകളില് ഇന്ന് കഴിയുന്നത്. സൗദി അറേബ്യയില് മാത്രം 1160 പേര് ജയിലിലായി. യു...യില് 597 പേരും, ബഹറിനില് 163 പേരും കുവൈറ്റില് 134 പേരും ഇപ്രകാരം തടവില് കഴിയുന്നതായുള്ള കണക്കുകള് ഇന്ത്യന് ഗവണ്മെന്റിന്റെ കയ്യിലുണ്ട്. അഹമ്മദ് വെളിപ്പെടുത്തിയ മറ്റൊരു കാര്യം പാക്കിസ്ഥാന് ജയിലിലാണ് ഏറ്റവും കൂടുതല് ഇന്ത്യക്കാരുള്ളതെന്നാണ്-1182 പേര്. തൊട്ടടുത്ത അയല്രാജ്യം ബംഗ്ലാദേശിലെ ജയിലറകളിലാകട്ടെ 738 പേരാണ് ഇരുട്ടില് കഴിയുന്നത്.

ഇങ്ങനെ വിദേശ തടവറകളില് കഴിയുന്ന ഇന്ത്യക്കാര്ക്കുവേണ്ടി നമ്മുടെ സര്ക്കാറുകള് ഒന്നും ചെയ്യുന്നില്ലെന്നതാണ് വാസ്തവം. തങ്ങളുടേതല്ലാത്ത കുറ്റങ്ങളില്പെട്ട് ജയിലിലടക്കപ്പെട്ടവരാണ് പലരും.

എന്നാല് തിരിച്ച് ഇന്ത്യയിലേക്കിവരെ കൊണ്ടു വരാന് സര്ക്കാര് കാണിക്കുന്ന അലംഭാവം എപ്പോഴാണ് മാറുകയെന്ന് കാത്തിരുന്നു കാണണം.

വിദേശ രാജ്യങ്ങളിലെ ജയിലുകളില്കഴിയുന്ന ഇന്ത്യക്കാര്

  • പാക്കിസ്ഥാന് - 1182
  • സൗദി അറേബ്യ - 1160
  • ബംഗ്ലാദേശ് - 738
  • യു... - 597
  • മലേഷ്യ - 568
  • സിംഗപ്പൂര് - 345
  • യു.കെ. - 133
  • ഉക്രൈന് - 231
  • ഗ്രീസ് - 198
  • ഫ്രാന്സ് - 190
  • ഇസ്രയേല് - 170
  • ലെബനന് - 160
  • നെതര്ലാന്റ്സ് - 152
  • ബഹറിന് - 163
  • കുവൈറ്റ് - 134
  • റഷ്യന് ഫെഡറേഷന് - 120
  • യു.എസ്.. - 101
  • സൈപ്രസ് - 49

തിഹാര് ജയിലില് നിന്ന് ഒരു വാര്ത്ത കൂടി

ഡെല്ഹിയില് നിന്ന്

ഡോളി

ജയിലുകള് എവിടെയും എന്നും പീഡന മുറികളാണ്. ഇറാഖിലെ ജയിലറകളായാലും കേരളത്തിലെ ജയിലുകളായാലും മറ്റെവിടെയായാലും സ്ഥിതി വ്യത്യസ്തമല്ല.

ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാര് ജയിലില് നിന്നുള്ള പുതിയ വാര്ത്തയും തെളിയിക്കുന്നത് മറ്റൊന്നല്ല. തിഹാറിലെ ആറാം നമ്പര് ജയിലില് അന്തേവാസിയായിരുന്ന അഫ്ഘാനിസ്ഥാന് സ്വദേശിനി സൊഹ്റയുടെ മരണമാണ് ഇപ്പോള് വിവാദമായിരിക്കുന്നത്.

വയറുവേദനയും ഛര്ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിക്കുകയും തുടര്ന്ന് സൊഹ് മരിക്കുകയും ചെയ്തുവെന്നായിരുന്നു ജയില് അധികൃതരുടെ വാദം. എന്നാല് ജയില് മേട്രന്റെ മര്ദ്ദനമേറ്റാണ് സൊഹ് മരിച്ചതെന്ന് ആരോപണം ഉയര്ന്നിട്ടുണ്ട്.

സൊഹ്റയെ ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിലാണെന്ന് ദീന്ദയാല് ഉപാധ്യായ ആശുപത്രി അധികൃതര് വിശദീകരിക്കുന്നു.

പലപ്പോഴായി നേരിട്ട മര്ദ്ദനങ്ങള് മൂലമുണ്ടായ ശ്വാസതടസമാണ് മരണകാരണമെന്ന് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് പറയുന്നു. തുടര്ച്ചയായ മര്ദ്ദനം മൂലം സൊഹ്റക്ക് ക്ഷയരോഗം പിടിപെട്ടിരുന്നതായി മെഡിക്കല് പരിശോധന തെളിയിക്കുന്നു.

തടവുകാരുടെ ബാഹുല്യമുള്ള തിഹാര് ജയിലില് മാനുഷികപരിഗണന പോലും തടവുകാരോട് കാട്ടുന്നില്ലെന്നത് ബിസ്കറ്റ് രാജാവ് എന്നറിയപ്പെട്ടിരുന്ന രാജന് പിള്ളയുടെ മരണമടക്കമുള്ള വാര്ത്തകള് മുമ്പുതന്നെ സൂചിപ്പിച്ചിരുന്നു.

ജയിലുകളില് തടവുകാര്ക്ക് ലഭിക്കുന്ന സൗകര്യങ്ങള് മെച്ചപ്പെടുത്താന് അധികൃതര് ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, അവര്ക്കെതിരായ പീഡനങ്ങള് അവസാനിപ്പിക്കാനും ഒരു ശ്രമവും നടത്തുന്നില്ലെന്ന് ഒരിക്കല് കൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണ് സൊഹ്റയുടെ മരണത്തോടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ