2010, ഏപ്രിൽ 20, ചൊവ്വാഴ്ച

പോയിന്റ് കൗണ്ടര്‍ പോയന്റ്

Fisrt Published in Free Press, August 2004

ഔട്ട്സോഴ്സിംഗിനോട് ഇന്ത്യയുടെ നിലപാടെന്താവണം?

സുവര്ണാവസരം പാഴാക്കരുത്

നമ്മള് എന്തിനിത്ര ബഹളം കൂട്ടുന്നു? ഇന്ത്യയ്ക്ക് ലഭിക്കുന്ന ഒരു വലിയ അവസരത്തോട് എന്തിന് നാം മുഖം തിരിക്കണം. ഔട്ട് സോഴ്സിംഗിലൂടെ ലഭ്യമാകുന്ന തൊഴില് സാധ്യതകളും സാമ്പത്തിക ഉണര്വും എന്തിനു നാം വേണ്ടെന്നുവെക്കണം?

നൂറുകോടിയിലധികം ജനങ്ങള് ഇന്ത്യയില് വസിക്കുന്നുണ്ടെന്ന് കണക്കുകള് പറയുന്നു. ഇതില് 54 ശതമാനം ഇരുപത്തഞ്ചു വയസിനുതാഴെയുള്ളവരാണത്രേ. ഓരോ വര്ഷവും ബിരുദപഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നവര് 30 ലക്ഷം. ചുരുക്കിപ്പറഞ്ഞാല് ഇവര്ക്കെല്ലാം തൊഴില് വേണം. ഇവിടെ ശുഭവാര്ത്തയാവുന്നത് വിദേശ രാജ്യങ്ങളില് നിന്നുള്ള കമ്പനികള് നടത്തുന്ന ഔട്ട് സോഴ്സിംഗാണ്.

ഔട്ട് സോഴ്സിംഗിനെ കുറ്റം പറയുന്നവര് ഒരു കാര്യം ഓര്ക്കുക- വര്ഷം ലഭ്യമായ 6,30,000 തൊഴിലവസരങ്ങളില് ഇപ്പോഴും 1,75,000 പേരെ കണ്ടെത്താനായിട്ടില്ല. 2012ല് 36 ലക്ഷം പുതിയ ഒഴിവുകളാണ് ഉണ്ടാകാന് പോകുന്നത്. തൊഴിലില്ലായ്മയെക്കുറിച്ച് വിലപിക്കുന്നവര് ഒരിക്കലും മറക്കാന് പാടില്ലാത്ത കണക്കാണിത്.

വര്ഷങ്ങളായി തൊഴിലില്ലായ്മയുടെ വരുതിയില് കഴിയുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് കിട്ടിയ ലോട്ടറിയാണ് ഔട്ട് സോഴ്സിംഗ് അഥവാ പുറത്തു നിന്നുള്ള ജോലികള്. ഇതിന്റെ ഫലമായി വികസിത രാജ്യങ്ങളില് നിന്നുള്ള മള്ട്ടി നാഷണല് കമ്പനികളുടെ ജോലികളാണ് ഇന്ത്യന് മണ്ണ് തേടി വന്നത്. മുഖ്യമായും നിര്മാണം, സാങ്കേതികത,ഓഫീസ് എന്നിവയുമായി ബന്ധപ്പെട്ട ജോലികളായിരുന്നു അവ. അതോടെ ഇവിടെ വെച്ചു തന്നെ പല ഓഫീസ് ജോലികളും വിദേശ കമ്പനികള്ക്ക് ചെയ്യാമെന്നായി. കാര്യക്ഷമമായി സംഗതികള് നടക്കുമെന്നായി. കോള് സെന്ററുകള് കൂണുകള് പോലെ രാജ്യത്ത് മുളച്ചു. യുവാക്കള്ക്കുള്ള തൊഴിലവസരങ്ങള് വര്ദ്ധിച്ചു.

യു.എസില് നിന്നു മാത്രം ആറു ലക്ഷം പുതിയ ജോലികളാണ് ഇപ്രകാരം ഇന്ത്യയില് പുതുതായി ഉണ്ടായത്. ഓഫീസ് ജോലികള്ക്കായി ഇങ്ങനെ 70,000 കോടി രൂപ നമ്മുടെ ചെറുപ്പക്കാരുടെ കൈകളില് വന്നുചേര്ന്നു.

ഇന്ത്യയിലെ തൊഴില് മേഖലയെ യഥാര്ത്ഥത്തില് ഔട്ട് സോഴ്സിംഗ് പെട്ടെന്ന് ഒരു നിലവാരത്തിലേക്കുയര്ത്തുകയായിരുന്നു. സ്വന്തം നാട്ടിലിരുന്നു കൊണ്ടു തന്നെ തൊഴില് ചെയ്യാനും വെസ്റ്റേണ് അഭിരുചികള് സ്വായത്തമാക്കാനും ഇതോടെ തൊഴിലില്ലാതിരുന്ന ഇന്ത്യയിലെ നല്ലൊരു വിഭാഗത്തിനു കഴിഞ്ഞു.

മീഡിയ,എന്റര്ടൈന്മെന്റ്,.ടി. തുടങ്ങിയ മേഖലകളിലേക്കാണ് കൂടുതലായും ജോലി സാധ്യതകള് ഇന്ത്യക്കാരെത്തേടിയെത്തിയത്. ഡോളറുകള് ഇന്ത്യയിലേക്ക് ഒഴുകാനും തുടങ്ങി. ഇങ്ങനെ, നമ്മുടെ ചെറുപ്പക്കാര്ക്ക് തൊഴിലവസരങ്ങള് ഉണ്ടാകുമ്പോള്, അവരുടെ ജീവിത നിലവാരം ഉയരുമ്പോള്, രാജ്യത്തിന്റെ വിദേശ നാണ്യശേഖരം പുഷ്ടിപ്പെടുമ്പോള് അതിനോട് മുഖം തിരിച്ച് പുലഭ്യം പറയുക എന്നത് ശുദ്ധ ഭോഷ്ക്കല്ലാതെ മറ്റെന്താണ്?.

നവ -അടിമത്തത്തിന്റെ വഴി

ഔട്ട്സോഴ്സിംഗ് വഴി ഇന്ത്യയില് ധാരാളം തൊഴിലവസരങ്ങള് സാധ്യമാകുമെന്നായപ്പോള് നാമെല്ലാം ഒറ്റയടിക്ക് അതിന്റെ വാഴ്ത്തുകാരായി. നാടൊട്ടുക്ക് കോള് സെന്ററുകള്,.ടി.വിപ്ലവം, എന്റര്ടൈന്മെന്റ്-മീഡിയാ ബസാറുകള്. ഇന്ത്യന് ജീവിതം ശരിക്കും ഹൈ-ടെക് തലത്തിലേക്കുയര്ന്നിരിക്കുന്നുവെന്ന് പലരും വിശ്വസിച്ചു. തൊഴിലില്ലായ്മയെ കുറ്റം പറഞ്ഞ് ആകാശം നോക്കിയിരുന്നവര് ഇതാ കിട്ടിപ്പോയി എന്ന് രണ്ട് കൈയും നീട്ടിപ്പിടിച്ചു. നാവുകള് പടിഞ്ഞാറന് ഉച്ചാരണത്തിലേക്ക് വളച്ചെടുത്ത് എല്ലാവരും കോള് സെന്ററുകള്ക്ക് കാവലിരുന്നു. മാര്ക്കറ്റ് ഫ്രീയാകുന്നതും ഉല്പന്നങ്ങള്ക്ക് വില കുറയുന്നതും കണ്ട് പൊട്ടിച്ചിരിച്ചു. പക്ഷേ, തങ്ങള് ചതിക്കപ്പെടുകയായിരുന്നെന്ന് ഇക്കൂട്ടര് മനസിലാക്കിയതേയില്ല. വിവിധ തരം ജോലികള് ഇങ്ങോട്ടൊഴുകി എത്തിയപ്പോള് വിദേശങ്ങളില് ജോലിക്ക് കിട്ടാവുന്നതിന്റെ എത്രയോ കുറഞ്ഞ വരുമാനത്തിനുവേണ്ടിയാണ് തങ്ങള് വിയര്പ്പൊഴുക്കുന്നതെന്ന് ഇവിടുള്ളവര് മനസിലാക്കിയില്ല.

ഔട്ട്സോഴ്സിംഗില് മുതലാളി തൊഴിലാളിക്ക് സത്യത്തില് ഒന്നും നല്കേണ്ടതില്ലായിരുന്നു; ജോലി സുരക്ഷയോ, മറ്റാനുകൂല്യങ്ങളോ, പെന്ഷനുകളോ ഒന്നും. ഏതു സാഹചര്യങ്ങളിലും കിടന്ന് വിയര്ത്ത് പൊരിഞ്ഞ് ജോലി ചെയ്യാന് ഇവിടുള്ളവര് തയ്യാറായി. രാവും പകലുമില്ലാതെ ജോലിചെയ്യാന് തൊഴിലാളികളുണ്ടായിരുന്നു. ജോലികള് മണ്ണിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടു. കൂടുതല് ജോലിയവസരങ്ങള് ഇവിടെയിതാ തുറന്നിരിക്കുന്നു എന്നു കരുതിയവര് മൂഢ സ്വര്ഗത്തിലായിരുന്നു. ലക്ഷക്കണക്കിന് ജോലികള് ഇവിടേക്ക് വന്നപ്പോള് ദശലക്ഷക്കണക്കിന് ജോലികള് ഇന്ത്യന് കരവിട്ട് പോവുകയായിരുന്നു. നമ്മുടെ പാവപ്പെട്ടവര് തൊഴിലെടുത്തിരുന്ന പല വ്യവസായങ്ങളും മറുകരതേടിപ്പോയി. കുറേകൂടി അച്ചടക്കമുള്ള, വേതനം കുറവുള്ള സേവനം ചൈനയില് കിട്ടുമെന്നായപ്പോള് പല ക്വാര്ട്സ് ക്ലോക്ക് കമ്പനിക്കാരും അവരുടെ കമ്പനി മൊത്തമായും ചൈനയിലേക്ക് പറിച്ചു നട്ടു. നാമതൊന്നും കാണാതെ പോയി. ജനീവയിലുള്ള യു.എന്. ഏജന്സിയായ ഇന്റര്നാഷണല് ട്രേഡ് സെന്ററിനെ(ITC)പ്പോലെ ആഗോളവല്ക്കരണത്തിന്റെ പല വക്താക്കളും തൊഴില് അന്താരാഷ്ട്ര തലത്തില് വിഭജിക്കപ്പെട്ടിരിക്കുകയാണെന്ന് ആശ്വസിച്ചു.

ഔട്ട്സോഴ്സിംഗ് വഴി ചെറുപ്പക്കാരാണ് എളുപ്പത്തില് പിടികൂടപ്പെട്ടത്. സ്മാര്ട്ട് ജോബ് നല്കുന്ന ആഢംബരത അവരുടെ ഹൃദയങ്ങളില് എഴുതിവെക്കപ്പെട്ടു. സോഷ്യോളജിസ്റ്റുകള് പുതു അടിമത്തമെന്നു (neo-slavery) വിശേഷിപ്പിക്കുന്ന കോട്ടും ടൈയും ധരിച്ച അടിമപ്പണികള്ക്ക് ഇവര് വശംവദരായി. അതോടെ പ്രായം ചെന്ന തലകള്ക്ക് വില കുറഞ്ഞു. ഔട്ട്സോഴ്സിംഗ് രണ്ടു വിധത്തില് ഇന്ന് ദ്രോഹം തുടര്ന്നുകൊണ്ടിരിക്കുന്നു: ഒന്ന്, രാജ്യത്തെ വമ്പിച്ച തൊഴില് മേഖല മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയച്ചുകൊണ്ട്. രണ്ട്, മറ്റു രാജ്യക്കാരുടെ തൊഴില് തട്ടിയെടുത്തുകൊണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ