First published in Free Press, August 2004
നീതിക്കുവേണ്ടി ഒരന്വേഷണം-
പ്രത്യേക കോടതി, പ്രത്യേക നിയമങ്ങള്, പ്രത്യേക നടപടിക്രമങ്ങള്‍, ആരോപണങ്ങള്
പ്രത്യേക പോട്ട കോടതി ഗിലാനിക്കെതിരെ പതിനൊന്ന് കുറ്റങ്ങളാണ് ചാര്ജ് ചെയ്തത്. അവയില് ചിലത് ഇതായിരുന്നു:
- $ രാഷ്ട്രവിരുദ്ധ പ്രവര്ത്തനം നടത്തുക,
- $ മേലുദ്ദേശത്തിനുവേണ്ടി ആയുധങ്ങള് സംഭരിക്കുക,
- $ കൊലപാതകത്തിനുവേണ്ടിയുള്ള ഗൂഢാലോചന,
- $ ഭീകരവാദപ്രവര്ത്തനം, തീവ്രവാദസംഘടനയിലെ അംഗത്വം,
- $ സ്ഫോടകവസ്തുക്കള് അംഗീകാരമില്ലാതെ കൈവശം വെക്കല്
ശിക്ഷ
2002 ഡിസംബര് 18ന് പ്രത്യേക പോട്ട കോടതിയില് ജസ്റ്റിസ് എസ്.എന്. ധിന്ഗ്രയാണ് ശിക്ഷ വിധിച്ചത്.
$ എസ്.എ.ആര്. ഗിലാനി, മുഹമ്മദ് അഫ്സല്, ഷൗക്കത്ത് ഹസന് ഗുരു എന്നിവര് വധശിക്ഷക്കു വിധിക്കപ്പെട്ടു. അഫ്സാന് ഗുരുവിനെ (ജയിലില് വെച്ച് തന്റെ ആദ്യകുഞ്ഞിനെ പ്രസവിച്ചു) അഞ്ച് വര്ഷം കഠിന തടവ് ശിക്ഷക്ക് വിധിച്ചു.
$ അപ്പീലില് 2003 ഒക്ടോബര് 29ന് ഹൈക്കോടതി ഗിലാനിയേയും അഫ്സാനെയും കുറ്റവിമുക്തരാക്കി. അഫ്സലിന്റെയും ഷൗക്കത്തിന്റെയും ശിക്ഷ ശരി വെച്ചു. ഒക്ടോബര് 30 മുതല് ഗിലാനി ഡെല്ഹി യൂണിവേഴ്സിറ്റിയില് പഠിപ്പിക്കാനാരംഭിച്ചു.
വിചാരണ
വിചാരണസമയത്ത് പ്രൊസിക്യൂഷന് ഹാജരാക്കിയത് 80 സാക്ഷികളെയാണ്:
$ ഒരു സാക്ഷി പോലും ഗിലാനി ഏതെങ്കിലും തീവ്രവാദ സംഘടനയിലോ നിരോധിത സംഘടനയിലോ അംഗമാണെന്ന് ആരോപിച്ചിരുന്നില്ല.
$ ഗിലാനി ആക്രമണത്തില് പങ്കെടുത്തുവെന്നോ അക്രമികളെ കണ്ടുവെന്നോ അവരുമായി ബന്ധം പുലര്ത്തിയിരുന്നുവെന്നോ ആരും ആരോപിച്ചിട്ടില്ല.
$ ആയുധങ്ങള് ശേഖരിച്ചുവെന്നോ അക്രമത്തിന് വേണ്ട തയാറെടുപ്പുകള് എന്തെങ്കിലും നടത്തിയെന്നോ ഉള്ള ആരോപണങ്ങള് ഉന്നയിക്കപ്പെട്ടിട്ടില്ല.
$ അക്രമവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രേഖകളോ സാധനങ്ങളോ കൈവശം വച്ചുവെന്ന് കണ്ടെത്താന് പൊലീസിന് കഴിഞ്ഞിട്ടില്ല. (പൊലീസ് ഗിലാനിയുടെ വീട് പരിശോധിക്കുക പോലും ചെയ്തിട്ടില്ലെന്ന് എതിര്വിചാരണ സമയത്ത് സമ്മതിച്ചിരുന്നു.)
തെളിവുകള്
$ ഷൗക്കത്തിനെയും അഫ്സലിനെയും പരിചയമുണ്ടായിരുന്നു.
ഗിലാനി ഇക്കാര്യം ഒരിക്കലും നിഷേധിച്ചിട്ടില്ല. എന്നാല് പരിചയമുണ്ടെന്നതുകൊണ്ട് മാത്രം അക്രമങ്ങള്ക്ക് ഉത്തരവാദി ഗിലാനിയാണെന്ന് കരുതുക വയ്യ. (ഗിലാനിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി ഇത് ശരിവെക്കുന്നു)
$ 18 വയസുകാരനായ അനുജനുമായി നടത്തിയ 2.16 മിനിറ്റ് ദൈര്ഘ്യമുള്ള ഫോണ് സംഭാഷണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ