2010, ഏപ്രിൽ 18, ഞായറാഴ്‌ച

Free Press column പരിശോധനാമുറി

First Published in Free Press, July 2004

ഡോ. .എസ്. കുമാര്

ധര്മാശുപത്രികളുടെ കേരളമോഡല്

ആഗോളതലത്തില്അംഗീകാരം നേടിയിരുന്ന കേരളത്തിലെ ആരോഗ്യരംഗം ഇന്ന് ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. പ്രശസ്തമായ കേരളമാതൃക വെറുമൊരു യാദൃശ്ചികത മാത്രമായിരുന്നുവോ എന്ന് ചിലരെങ്കിലും സംശയിച്ചു തുടങ്ങിയിരിക്കുന്നു. സ്വാതന്ത്ര്യപൂര്വഘട്ടം മുതല്തന്നെ സാമൂഹ്യപ്രതിബദ്ധതയാല്സമൃദ്ധമായിരുന്നു കൊച്ചുസംസ്ഥാനത്തിന്റെ ചികിത്സാരംഗം. എന്നാല്ധര്മാശുപത്രികള്എന്ന സംജ്ഞയുടെ കാരുണ്യസ്പര്ശം ഇന്ന് നിറം മങ്ങിയ ഓര്മകളായി തുടങ്ങിയിരിക്കുന്നു. ആധുനികവത്കരണത്തിന്റെ മലവെള്ളപ്പാച്ചിലില്അനിവാര്യമായ കടപുഴകല്മാത്രമായിരുന്നോ മാറ്റങ്ങള്‍? അതോ കൃത്യമായ കണക്കുകൂട്ടലുകളോടെ നടത്തപ്പെട്ട അട്ടിമറികളാണോ എന്നത് പഠനവിധേയമാക്കേണ്ടിയിരിക്കുന്നു.

പ്രകൃതിരമണീയമായ സ്ഥലങ്ങളില്സമൃദ്ധിയായ കാറ്റും വെളിച്ചവും ലഭിക്കത്തക്കവിധം നിര്മിക്കപ്പെട്ടിരുന്ന ലളിതമായ കെട്ടിടങ്ങളുടെ സ്ഥാനത്ത് ഇന്ന് കാണുന്നത് പി.ഡബ്ല്യു.ഡി. എന്ന ധൂര്ത്തുവിഭാഗത്തിന്റെ അല്പായുസുകളായ കോണ്ക്രീറ്റ് കൂടാരങ്ങളാണ്. വിവിധ കാലഘട്ടത്തില്വന്ന വിദേശ ഏജന്സികള്ക്ക് മുന്നില്തെളിവുകള്വെക്കാന്മാത്രം നിര്മിക്കപ്പെട്ട ഇവയില്പലതും ചിതലെടുത്ത് നശിക്കുന്നത് സര്വസാധാരണമാണ്. ഇത്തരം പ്രൊജക്ടുകളുടെ മറവില്നടന്ന കഥകളാകട്ടെ ജനങ്ങള്എന്നേ മറന്നുകഴിഞ്ഞു.

കേരളത്തിലെ ആയിരത്തോളം വരുന്ന പഞ്ചായത്തുകളില്ഓരോന്നിലും ചുരുങ്ങിയത് ഒരു സര്ക്കാര്ആശുപത്രിയെങ്കിലും ലഭ്യമാണെങ്കിലും രോഗചികിത്സക്കായി ജനങ്ങള്നഗരങ്ങളിലെ ആശുപത്രികളിലേക്കാണ് നീങ്ങേണ്ടിവരുന്നത്. ചികിത്സയുടെ അമിത ഉപഭോഗവത്കരണമോ കേരളീയരുടെ അമിതമായ ഔഷധാസക്തിയോ ഇതിന് കാരണമായിരിക്കാം. തത്ഫലമായി നഗരങ്ങളിലെ ആശുപത്രികള്വീര്പ്പുമുട്ടുകയും അകാലമൃത്യുവിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ഡോക്ടര്മാരുടെയും ജീവനക്കാരുടെയും അപര്യാപ്തത, നാനാതലങ്ങളിലും നിറഞ്ഞുനില്ക്കുന്ന അഴിമതി- ഇവയൊക്കെ ചേരുമ്പോള്ആശുപത്രികള്സംഘര്ഷകേന്ദ്രങ്ങളായി മാറിപ്പോകുന്നു. ആരോഗ്യമേഖലയിലേക്ക് വരുന്ന വിദേശധനകാര്യസ്ഥാപനങ്ങളാകട്ടെ അശാസ്ത്രീയമായ മുന്ഗണനകളാണ് മുന്നോട്ടുവെക്കുന്നതും. മാലിന്യനിര്മാര്ജനവും സംസ്കരണവുമൊക്കെ ഇവരുടെ അജണ്ടയില്വളരെ പുറകിലാണ്. ആരോഗ്യവകുപ്പും പ്രാദേശിക ഭരണസംവിധാനങ്ങളും പരസ്പരം പഴിചാരി ദിവസങ്ങള്നീക്കുമ്പോള്മാരകമായ പകര്ച്ചവ്യാധികള്കേരളത്തില്അങ്ങോളമിങ്ങോളം നൂറുകണക്കിന് മനുഷ്യരെ ബലി നല്കിയത് കഴിഞ്ഞ വര്ഷം മാധ്യമങ്ങള്ആഘോഷിച്ചതാണല്ലോ. പേവിഷബാധക്കെതിരെ പ്രതിരോധപ്രവര്ത്തനങ്ങള്ഊര്ജിതപ്പെടുത്തുന്നതിലേറെ പ്രാധാന്യം ബഹുരാഷ്ട്ര ഭീമന്മാരുടെ വിലയേറിയ വാക്സിന്വാങ്ങിക്കൂട്ടുന്നതിനായിരുന്നു.

ആശുപത്രികള്ക്കകത്തും പുറത്തുമുള്ള ശുചീകരണപ്രവര്ത്തനങ്ങളുടെ അഭാവം മൂലമോ അശാസ്ത്രീയത മൂലമോ അനുഭവപ്പെടുന്ന മറ്റൊരു പ്രതിഭാസമാണ് ചികിത്സാവേളയില്സൃഷ്ടിക്കപ്പെടുന്ന പുതിയ രോഗങ്ങള്‍. Iatrogenic diseases എന്ന ശാസ്ത്രനാമത്തില്അറിയപ്പെടുന്ന രോഗങ്ങള്ഇന്ന് കേരളത്തിലും സാധാരണമായിരിക്കുന്നു. വിവിധതരം പഴുപ്പുകള്‍, മൂത്രാശയരോഗാണുബാധ, ചിലതരം ന്യൂമോണിയ, ഹെപ്പറ്റൈറ്റിസ് ബി, മാരകമായ ഫംഗസ് ബാധ തുടങ്ങിയവയൊക്കെ അസാധാരണമല്ലാതായിരിക്കുന്നു. തിമിരശസ്ത്രക്രിയക്കുശേഷം പൂപ്പല്ബാധമൂലം കാഴ്ചശക്തി നഷ്ടപ്പെട്ടുപോയ ഹതഭാഗ്യരുടെ കഥ ഈയിടെയും മാധ്യമങ്ങളിലുണ്ടായിരുന്നുവല്ലോ. ആശുപത്രികളിലെ ഓപ്പറേഷന്തിയേറ്ററുകളുടെ ശോചനീയാവസ്ഥയാണ് ഇത്തരം അണുബാധക്ക് നിദാനം. എയ്ഡ്സ് നിര്മാര്ജനപ്രവര്ത്തനങ്ങള്ക്കായി കോടിക്കണക്കിന് രൂപ ലോകബാങ്ക് പഠനം വിനിയോഗിക്കുമ്പോഴും ഇത്തരം സംഭവങ്ങള്ഉണ്ടാകുന്നത് നിര്ഭാഗ്യകരമാണ്.

സര്ക്കാര്ആശുപത്രികളിലെ ഔഷധ ദൗര്ലഭ്യം ഇന്ന് അപൂര്വതയല്ലാതായിരിക്കുന്നു. സംസ്ഥാനസര്ക്കാരിന്റെ മേല്നോട്ടത്തില്പ്രവര്ത്തിച്ചിരുന്ന അവശ്യമരുന്നുകളുടെ നിര്മാണസ്ഥാപനങ്ങള്ഒന്നൊന്നായി അടച്ചുപൂട്ടലുകളിലേക്ക് നീങ്ങുമ്പോള്കുത്തകസ്ഥാപനങ്ങള്ചതുരുപായങ്ങളും പയറ്റി ഔഷധവിപണനരംഗം കൈയടക്കുന്നു. ഫലമോ സാധാരണരോഗങ്ങള്ക്കുള്ള വിലകുറഞ്ഞതും ഫലപ്രദമായതുമായ മരുന്നുകള്ക്കുപകരം വില കൂടിയതും വീര്യം കൂടിയതുമായ ഔഷധങ്ങള്രംഗത്തെത്തുന്നു. അടിയന്തിരഘട്ടങ്ങളില്പോലും മരുന്നുകളുടെ കുറിപ്പടിയുമായി സ്വകാര്യസ്ഥാപനങ്ങളിലേക്ക് ഓടുന്ന രോഗിയുടെയും ബന്ധുക്കളുടെയും കാഴ്ച ഇന്ന് കേരളത്തില്ഒരു നിത്യതയാണ്. ഇത്തരമൊരവസ്ഥയില്വ്യാജമരുന്നുനിര്മാതാക്കളും രംഗം കൈയടക്കുന്നു. നടപടികള്സ്വീകരിക്കേണ്ടവര്തന്നെ എല്ലാ വൃത്തികേടുകള്ക്കും കൂട്ടുനില്ക്കുന്ന ഭീകരമായ ഒരവസ്ഥകൂടി സംസ്ഥാനത്ത് നിലനില്ക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.

-----------

ഡോ. .എസ്. കുമാര്‍: കേരളത്തില്സര്ക്കാര്സര്വീസില്ഡോക്ടറായി ജോലി ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ